Friday, 13 March 2009

ബ്ലോഗ് എഴുതുന്ന പെണ്‍കുട്ടികളോട് ഒരു വാക്ക് .

ഇതൊരു ആണ്കൊയ്മ വാദമോ സ്ത്രീ സ്വാതന്ത്രതിനെതിരെ ഉള്ള ഘോര പ്രസംഗമോ അല്ല. പലപ്പോഴായി ചിന്തയില്‍ പെണ്‍കുട്ടികളുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ തോന്നിയ ചില ചിന്തകള്‍ മാത്രം.

അവനനവന്റെ ചിന്തകളെ പറ്റി, മുന്‍ പ്രണയങ്ങളെ പറ്റി, ആത്മഹത്യ ശ്രമങ്ങളെ പറ്റി, വിവാഹം എന്തിന് എന്നതിനെ പറ്റി, തന്നെ പിടിച്ചു കെട്ടിക്കാനുള്ള അച്ഛനമ്മമാരുടെ ശ്രമങ്ങളെ പറ്റി ആവേശത്തോടെ എഴുതുന്നു പലരും.

കമന്റുകളിലും ആവേശത്തിന് കുറവൊന്നും ഇല്ല. "തകര്‍ത്തു" എന്നും "കലക്കി" എന്നും "വീണ്ടും എഴുതൂ" എന്ന് പ്രോത്സാഹന കോലാഹലങ്ങള്‍. പറഞ്ഞു തിരുത്തുന്നവരും നേര്‍ വഴി പറയുന്നവരും ഇല്ലെന്നില്ല, അവര്‍ക്ക് എന്റെ കൂപ്പു കൈ.

എഴുതുന്ന പലരും സ്വന്തം പേരും ഫോട്ടോയും ഉള്‍പ്പെടെ ആണ് എഴുതുന്നത്‌ എന്നതാണ് എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം. തിരക്കുള്ള ഒരു ബസില്‍ അല്ലെങ്കില്‍ ഒരു പൊതു വേദിയില്‍ ഇരുന്നു നിങ്ങള്‍ അപരിചിതരോട് സ്വന്തം കഥ പറയുമോ?. പറയും എന്നാണ് ഉത്തരം എങ്കില്‍, എനിക്ക് തെറ്റി.

ഇല്ല എന്നാണെങ്കില്‍, അതിനെക്കാള്‍ പൊതുവായ ഒരിടമല്ലേ ബ്ലോഗ്?. ആയിരക്കണക്കിന് ആളുകള്‍ വായിക്കുന്ന ബ്ലോഗില്‍ നിങ്ങളുടെ നാട്ടുകാര്‍ ഉണ്ടാകാം, വീട്ടുകാര്‍ ഉണ്ടാകാം, അതിനുപരി അജ്ഞാതര്‍ക്ക്‌ മുന്നില്‍ സ്വന്തം ജീവിതം തുറന്നു വൈക്കുന്നത് അപകടങ്ങള്‍ക്ക് വഴി വക്കില്ല എന്നാരു കണ്ടു?.

മറകള്ക്കുള്ളില് ഒളിച്ചിരിക്കാന്‍ എളുപ്പം കഴിയുന്ന ഒരു മീഡിയം ആണ് ഇന്റര്‍നെറ്റ്. ഒരാളെ പറ്റി അവര്‍ പറയുന്നതെ നമുക്കറിയൂ. നുണകളും സത്യങ്ങളും വേര്‍തിരിക്കാന്‍ കഴിയാത്ത ഒരു മീഡിയം. അവിടെ വായിക്കുന്നതാരാണ് എന്നറിയാതെ എഴുതുമ്പോള്‍ മിതത്വം അല്ലെ അഭികാമ്യം?.

തുറന്നെഴുതുന്ന, പറയുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അഭിനന്ദിക്കുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അത്തരം ഒരു പെണ് കുട്ടിയെ വിവാഹം കഴിക്കാന്‍, സ്വന്തം കുടുംബത്തിലേക്ക് വിളിച്ചു കൊണ്ട് പോകാന്‍ തയ്യാറാവുന്നവരെ ഞാന്‍ കണ്ടിട്ടില്ല. അവിടെ കുടുംബ മഹിമയും, പാരമ്പര്യവും, സമ്പത്തും , അമ്മയുടെ സമ്മതവും ഒക്കെ തന്നെ പ്രധാനം. ഇരട്ട മനസുള്ള ഒരു സമൂത്തിന്നു മുന്നിലേക്ക് സ്വന്തം ജീവിതം എറിഞ്ഞു കൊടുക്കണോ?.

ശുഭാപ്തി വിശ്വാസം ഇല്ലാത്ത ഒരാളല്ല ഞാന്‍, പക്ഷെ ജീവിതാനുഭവങ്ങളില്‍ നിന്ന് പഠിച്ചത് പറഞ്ഞെന്നു മാത്രം !.

17 comments:

 1. ഞാന്‍ എന്ത് പറയാന്‍ ? എന്നാലും വായിച്ചപ്പോ ചുമ്മാ പോകണ്ടാ എന്ന് കരുതി

  ReplyDelete
 2. അനുഭവത്തില്‍ നിന്നും പഠിക്കട്ടെ...!
  ഇയ്യാളാരാ ഞങ്ങളെ ഉപദേശിക്കാന്‍ എന്നൊരു നോട്ടവും പ്രതീക്ഷിക്കാം.
  ഉപദേശം വേണ്ടവര്‍ക്ക് ഇത് ഉപകാരമാകുകയും ചെയ്യും.

  ReplyDelete
 3. well, ഇതിന്റെ പല വശങ്ങളെപ്പറ്റി ചിന്തിചിട്ടായിരികുമല്ലോ പലരും ബ്ലോഗ് എഴുതുന്നത്‌. (പല പെണ്ണുങ്ങളും sensitive ആയ കാര്യങ്ങള്‍ ഒഴിവാക്കി ബുദ്ധിമതികള് ആകുന്നതു ശ്രദ്ധിക്കണം).
  ചിന്തികാതവര്‍ക്ക്, ഈ പോസ്റ്റ് ഉപകാരപ്പെടും...

  ReplyDelete
 4. താങ്കള്‍ ഉദ്ദേശിച്ച കാര്യം ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ...

  ReplyDelete
 5. ഇഷ്ടപ്പെട്ടു.

  ReplyDelete
 6. വളരെ നല്ല ആശയം !മിതത്വം ആണ് അഭികാമ്യം.
  നല്ലൊരു ചിന്ത പങ്കു വച്ചത് തീർച്ചയായും അഭിനന്ദനം
  അർഹിക്കുന്നു!!പലർക്കും ഉപകാരപ്പെടുന്നപോസ്റ്റ്!!

  ReplyDelete
 7. താങ്കള്‍ പങ്കുവെയ്ക്കുന്ന ആശയത്തോടു ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നുപല വനിതാബ്ലോഗുകളും വായിച്ചപ്പോള്‍ എനിക്കും ഇതുതന്നേ തോന്നിയിട്ടുണ്ട്.എന്നാല്‍ എന്തുകൊണ്ട് ചില വനിതകള്‍ ഇങ്ങിനെയെഴുതുന്നു എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? തന്നേ നിഷ്കരുണം ഉപേക്ഷിച്ച പഴയകാമുകനോടും തന്നേ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത ഭര്‍ത്താവിനോടും തന്റെ മനസ്സറിയാന്‍ ശ്രമിക്കാതിരുന്ന മാതാപിതാക്കളോടും പിന്നെ സമൂഹത്തോടും ഒക്കെ മനസ്സിലെവിടെയോ മറഞ്ഞിരുന്ന പക അവര്‍ അക്ഷരങ്ങളിലൂടെ വമിക്കുന്നുബ്ലോഗുകള്‍ തുറക്കുന്ന അനന്ത സാദ്ധ്യത അവര്‍ അങ്ങിനെ ഉപയോഗപ്പെടുത്തി മനസ്സമാധാനം തേടുന്നു.മനസ്സിലുള്ള ആശയത്തിന്റെ വിപരീതമാണുപലരും ബ്ലോഗുകളിലെ വാക്കുകളിലൂടെ പ്രകടിപ്പിക്കുക എന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.അതുകൊണ്ട് മനസ്സില്‍ കെട്ടിക്കിടക്കുന്ന മൗന
  നൊമ്പരങ്ങള്‍ അവര്‍ ഇങ്ങിനെ എങ്കിലും തുറന്നു സമാധാനം നേടുന്നെങ്കില്‍ അതല്ലേ നല്ലത്.

  ReplyDelete
 8. പെൺകുട്ടികൾ പബ്ബിൽ പോകുന്നതിനെ എതിർക്കുന്ന ശ്രീരാമസേനറ്യുടെ വാദത്തിലേക്കു ഇനി അധികം ദൂരമില്ല

  ReplyDelete
 9. പ്രിയ പൊട്ടസ്ലേറ്റ്,

  ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണോ ബാധകം എന്നറിയാന്‍ താല്പര്യം ഉണ്ട്.
  എന്താന്നു വെച്ചാല്‍ പണ്ട് വായിനോക്കിനടന്ന് ചമ്മിയ ചില കഥകള്‍ ബ്ലോഗില്‍ ഇടാറൂണ്ട്.
  പെണ്ണ് കിട്ടാതെ വരുമോ?

  സസ്നേഹം,
  ഹരി.

  ReplyDelete
 10. മനസ്സില്‍ ഉണ്ടെങ്കില്‍ (കുറെ ഒക്കെ ) വിളിച്ചു പറയാന്‍ മടിക്കേണ്ട കാര്യം എന്താ ... നമ്മുടെ ചിന്തകള്‍ എല്ലാം മറച്ചു വച്ച് നല്ല കുട്ടി ഇമേജില്‍ ഒതുങ്ങി കഴിഞ്ഞിട്ട് എന്ത് കിട്ടാന്‍ . അപകടങ്ങളെ പറ്റി ചിന്തിക്കാത്തത് കൊണ്ടാവില്ല , മറിച്ച് ഇല്ലാത്ത നിഷ്കളങ്കതയുടെ മുഖം മൂടി വച്ച് ജീവിക്കുന്നത് അത്ര അധികം frustrating ആയതു കൊണ്ട് ആയികൂടെ ഇവര്‍ ബ്ലോഗ് എഴുതുന്നത്. ഇങ്ങനെ ഒരു മുഖം കൂടെ എനിക്ക് ഉണ്ട് , വേണമെന്കില്‍ കണ്ടോ എന്നൊരു പ്രഖ്യാപനം ആയികൂടെ അത്?

  കുടുംബ മഹിമയും, പാരമ്പര്യവും, സമ്പത്തും , അമ്മയുടെ സമ്മതവും മാത്രം നോക്കുന്ന ഒരു സമൂഹത്തില്‍ നിന്ന് ഒരു മാറ്റം വേണമെങ്കില്‍ അത് ആരെങ്കിലും ഒക്കെ തുടങ്ങി വയ്ക്കണ്ടേ...
  -- ബ്ലോഗ് എഴുതാത്ത ഒരു പെണ്‍കുട്ടി

  ReplyDelete
 11. പൊട്ടസ്ലേറ്റിന്,
  ആണിനും പെണ്ണിനും പൊതുവായ കാര്യമാണിത്.ആശയങ്ങളും ചിന്താഗ്തികളും അതിന്റെ തീവ്രരൂപത്തിലായിരിക്കും ഒരു ബ്ലോഗിൽ പ്രത്യക്ഷപ്പെടുക.കാരണം മനസ്സിലുള്ളത് സ്വസ്തമായി പ്രകടിപ്പിക്കാം.പിന്നെ ഇത് പെണ്ണുങ്ങൾക്കുള്ള മുന്നറിയിപ്പാകാൻ കാരണം പുരുഷമേധാവിത്വം തന്നെ.അല്ലായിരുന്നെങ്കിൽ ബ്ലോഗ് എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് എന്ന് ഇതിന് പേരിടുമായിരുന്നു.

  ReplyDelete
 12. ആകെ കന്‍ഫ്യൂഷന്‍ ആയി..ആറ്റു,നോറ്റ് ഒരു ഫോട്ടോ എന്‍റെ ബ്ലോഗ്ഗില്‍ കൊണ്ട് പതിപ്പിച്ചതെയുള്ളൂ..ദാ അപ്പോഴേയ്ക്കും വന്നു,ആരോപണം.
  "അവനനവന്റെ ചിന്തകളെ പറ്റി, മുന്‍ പ്രണയങ്ങളെ പറ്റി, ആത്മഹത്യ ശ്രമങ്ങളെ പറ്റി, വിവാഹം എന്തിന് എന്നതിനെ പറ്റി, തന്നെ പിടിച്ചു കെട്ടിക്കാനുള്ള അച്ഛനമ്മമാരുടെ ശ്രമങ്ങളെ പറ്റി ആവേശത്തോടെ എഴുതുന്നു പലരും."
  ഇതില്‍ "അവനവന്റെ ചിന്തകളെപ്പറ്റി" മാത്രം എഴുതുന്നു എന്നുള്ളതാണ് ഒരു സമാധാനം. അടുത്ത സമാധാനം,എന്‍റെ വിവാഹം ആറ് വര്‍ഷങ്ങള്‍ക്കു മുന്നേ കഴിഞ്ഞു,നാലര വയസ്സുള്ള ഒരു മോളും ഉണ്ട് എന്നുള്ളതാണ്.അപ്പൊ ഈ വിവാഹം കഴിയാത്ത പെണ്‍കുട്ടികളെപ്പോലെ ഞാന്‍ അത്രയ്ക്ക് പേടിക്കണ്ടല്ലോ..
  തുറന്നെഴുതുകള്‍ ഒരു കണക്കിന്,അവനവനു തന്നെ പാരയാകുന്നത്‌ മുന്നേ നമ്മള്‍ കണ്ടിട്ടുണ്ട്.
  കാര്യമാത്ര പ്രസക്തമായ പോസ്റ്റ്.ചിന്തിപ്പിച്ചു കേട്ടോ.
  പിന്നെ,ഒരു മറുചോദ്യം..ബ്ലോഗ് എഴുതുന്ന പെണ്‍കുട്ടികള്‍ തുറന്നെഴുതിയാലെ പ്രശ്നം ഉള്ളൂ അല്ലെ?ഫോട്ടോയും പ്രശ്നം ആണ്...പക്ഷെ,ബ്ലോഗ് എഴുതുന്ന ആണ്‍ കുട്ടികള്‍ തുറന്നെഴുതിയാലും,ഫോട്ടോ ഇട്ടാലും പ്രശ്നം ഉണ്ടോ? ചുമ്മാ..ഒരു രസത്തിനു ചോദിച്ചതാണ് ട്ടോ.തല്ലുണ്ടാക്കാനല്ലേ..

  ReplyDelete
 13. കമന്റുകള്‍ക്കു എല്ലാവര്ക്കും നന്ദി. പെണ്‍കുട്ടികള്‍ ബ്ലോഗ് എഴുതുന്നതിനോടോ, ഫോട്ടോ ഇടുന്നതിനോടോ എനിക്കൊരു എതിര്‍പ്പും ഇല്ല. എന്തെഴുതുന്നു എന്നതും അല്ല പ്രശ്നം. ഒരു പൊതു വേദിയില്‍ സ്വകാര്യമായ വിവരങ്ങള്‍ പങ്കു വൈക്കുമ്പോള്‍ കാണിക്കുന്ന മിതത്വം ബ്ലോഗിലും വേണം എന്നൊരഭിപ്രായം മാത്രം.

  ആണ്‍കുട്ടികള്‍ക്കും വേണം മിതത്വം. പക്ഷെ സ്ത്രീകള്‍ അടക്കം ഉള്ള സമൂഹം കാര്യത്തോടടുക്കുമ്പോള്‍ ആണ്‍ കുട്ടികളുടെ ഇത്തരം ബന്ധങ്ങളെ വളരെ ലഖവത്തോടെ വിലയിരുത്തുന്നു എന്നാണെന്റെ ജീവിതാനുഭവം. (ശ്രീ ഹരി, നോട്ട് ദ പോയിന്റ് :) ) പെണ്‍ കുട്ടികളുടെ കാര്യത്തില്‍ നേരെ മറിച്ചും. ഇത് തികച്ചും തെറ്റായ സമീപനം ആണ്. പക്ഷെ അതാണ് യാഥാര്‍ഥ്യം. കണ്ണടച്ച് പിടിച്ചാല്‍ അത് ഇല്ലാതാവില്ലല്ലോ.

  ആളുകളുടെ കാഴ്ചപ്പാട് അളക്കേണ്ടത്‌ ബ്ലോഗില്‍ എഴുതുന്നത്‌ വച്ചോ വീറും വാശിയോടെ വാദിക്കുന്നത് വച്ചോ ആവരുതെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളില്‍ അവരെടുക്കുന്ന തീരുമാനങ്ങള്‍ വച്ചാവണം. അത്തരം സമയങ്ങളില്‍ ബഹു ഭൂരിപക്ഷം പേരും എടുത്ത തീരുമാനങ്ങള്‍ കണ്ട എളിയ ലോക പരിചയം വച്ചായിരുന്നു ഈ എഴുത്ത്.

  ReplyDelete
 14. വായിച്ചപ്പോൾ അൽ‌പ്പം കഴമ്പില്ലാതില്ല എന്നുതന്നെ തോന്നി. ആരാലും ചൂണ്ടിക്കാണിക്കപ്പെടാതെ കിടന്ന ഒരു വിഷയം നല്ലരീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു..

  ReplyDelete
 15. മിതത്വം പാലിക്കാതെ ബ്ലോഗില്‍ തുറന്നെഴുതുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കട്ടെ. ആണ്‍കുട്ടികളുടെ കാര്യങ്ങള്‍ അതൊക്കെ വെറും തമാശ എന്നു പറയുന്നവരും, പെണ്‍കുട്ടികളുടെ കാര്യമാവുമ്പോള്‍ അങ്ങിനെയാവില്ല കാണുന്നതു്.പൊട്ട സ്ലേറ്റ് പറയുന്നതുപോലെ, തെറ്റായ സമീപനം ആണെങ്കിലും, അങ്ങിനെയാണ് സമൂഹം.

  ReplyDelete
 16. ശ്രദ്ധേയമായ നിരീക്ഷണങ്ങൾ തന്നെ....പക്ഷേ,പെൺകുട്ടികളുടെ ബ്ലോഗെഴുത്തിനെ മാത്രം specify ചെയ്യാതെമൊത്തം ബ്ലോഗ്‌ എഴുത്തിനെ കുറിച്ച്‌എഴുതാമായിരുന്നു....ആൺകുട്ടികളിലും,ഇങ്ങനെ എഴുതുന്നവർ ഉണ്ടല്ലോ.....എന്നാലും നല്ല ഉദ്യമം തന്നെ....

  ReplyDelete
 17. പെണ്ണെഴുത്ത് എന്ന സംഭവം ഉഷാറായി വരുമ്പോള്‍ തന്നെ ഇങ്ങനെയൊക്കെ ആവാമോ പൊട്ട സ്ലേറ്റേ ?? പെണ്‍ ബ്ലോഗര്‍മാരില്‍ ഭൂരിപക്ഷവൌം ആണുങ്ങളെ ഞരമ്പ് രോഗി എന്ന ബിരുധം നല്‍കി ആദരിച്ചവരാണ്. വിമര്‍ശിച്ച് എന്തെങ്കിലും എഴുതൊയാല്‍ അപ്പോള്‍ പുറത്ത് വരും പെണ്‍ ബ്ലോഗര്‍മാരുടെ കോപ്ലക്സ്.

  ReplyDelete