Sunday 4 November 2012

അവള്‍ !

നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പി അയാള്‍  നടത്തത്തിനു വേഗം കൂട്ടി. മൊബൈലില്‍ അവളോട്‌ പറഞ്ഞ സമയം ആവാറായി എന്നയാള്‍ക്ക് അറിയാമായിരുന്നു. സമയത്തിന് എത്തിയില്ലെങ്കില്‍ അവള്‍ എനിക്ക് വേണ്ടി കാത്തു നിന്നില്ലെങ്കിലോ ?. 

റോഡിനു ഇപ്പുറത്ത് നിന്നെ അയാള്‍ അവളെ കണ്ടു. ജനാലയിലൂടെ അവള്‍ അവനെ  നോക്കി ഒന്ന് ചിരിച്ചു. ഇല്ല വൈകിയിട്ടില്ല. രണ്ടാഴ്ച മുന്നേ തീരുമാനിച്ച കൂടിക്കാഴ്ചയാണ് , ഇത് മുടക്കാന്‍ പാടില്ല. അയാള്‍ വാതിലിനടുത്തേക്ക് നടന്നു. 

അയാള്‍ അവിടെ  എത്തും  മുന്‍പേ നിറഞ്ഞ ചിരിയോടെ അവള്‍ വാതില്‍ തുറന്നു. അലസമായ ആ വസ്ത്ര ധാരണവും , അഴിച്ചിട്ട മുടിയും അയാള്‍ ശ്രദ്ധിച്ചു. 

"കുടിക്കാന്‍ ചൂടുള്ളത്‌ എന്തെങ്കിലും ?. " , അവള്‍ ചോദിച്ചു.

ആകാം, അയാള്‍ മുറിയിലെ ലെതര്‍ കസേരയിലേക്ക് അലസമായി ഇരുന്നു. 

"ഒരു മാസമായി കണ്ടിട്ട്" , അവള്‍ പറഞ്ഞു. 

"അതെ , ഒരു മാസമായി."


അവള്‍ മെല്ലെ ഒരു ചിരിയോടെ അയാളുടെ അരികിലേക്ക് നടന്നു . പതിയെ അയാളുടെ തലമുടിയില്‍ വിരലോടിച്ച്  അവള്‍ ചോദിച്ചു...





"ഹെയര്‍ കട്ട്‌ എല്ലാ തവണത്തെയും പോലെ നമ്പര്‍  ത്രീ മതിയോ?."

(( യൂറോപ്പില്‍ ആദ്യമായി ഒരു പെണ്‍കുട്ടി മുടി വെട്ടിയ സംഭവം രസകരമായി വിവരിച്ചു തന്ന എന്‍റെ സുഹൃത്ത് ബാബുവിന് സമര്‍പ്പണം . ))

6 comments:

  1. അതിൽ പിന്നെ ഈ സുഹൃത്ത് രണ്ടാഴ്ച്ചയിലൊരിക്കൽ മുടി വെട്ടാൻ തുടങ്ങിക്കാണുമല്ലേ? :)

    ReplyDelete
  2. സമത്വം വേണമെന്നേ..

    ReplyDelete
  3. കണ്ണന്‍ , രാജിവ് >> നന്ദി

    വിനുവെട്ട , ആ കഥ അവന്‍ പറഞ്ഞില്ല :)

    അജിത്‌, പിന്നല്ലാതെ

    ReplyDelete
  4. മുടി വെട്ടിന് അവിടെ തിരക്ക്‌ കുറവായിരിക്കും അല്ലെ?

    ReplyDelete