Democracy is a device that ensures we shall be governed no better than we deserve. - Bernard Shaw
വാര്‍ത്ത അന്വേഷിച്ചു പോയി കണ്ടുപിടിക്കേണ്ട ഇക്കാലത്ത് വാര്‍ത്ത ഇങ്ങോട്ട് വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ചാകരക്കാലം, ബ്ലോഗുകള്‍ക്കും. ജന വികാരത്തിനെതിരെ തിരിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന വലതരുടെയും ഇടതരുടെയും പോസ്റ്റുകള്‍ കണ്ടു തോന്നിയ ചിന്തകളാണ് ഈ കുറിപ്പ്.
1. എവിടുന്ന് വരുന്നു ഈ രാഷ്ട്രീയക്കാര്‍?.
ജനങ്ങള്‍ക്ക് മുകളിലൂടെ നൂലില്‍ കെട്ടിയിറക്കുന്ന ഒരു പറ്റം അപരിചിതര്‍ ആണോ ഈ രാഷ്ട്രീയക്കാര്‍?. അല്ല, എന്ന് തന്നെയാണ് ഉത്തരം. ജനങ്ങള്‍ക്കിടയില്‍ ജനിച്ചു, ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു തന്നെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ ഇവിടെ വരെ എത്തുന്നത്.
കോളേജ് മുതല്ക്കിങ്ങോട്ടു ഓരോ ചവിട്ടു പടിയിലും അവരക്കേതിരായോ അനുകൂലമായോ വിധി എഴുതാന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടിയിട്ടുണ്ടാവണം. അപ്പോഴെല്ലാം ജനങ്ങള്‍, (പൊതു ജനങ്ങളും , പാര്‍ടിക്കാരും ) ഭൂരിഭാഗം തവണയും അനുകൂലമായി വിധി എഴുതിയത് കൊണ്ട് തന്നെയാണ് നേതാക്കള്‍ നേതാക്കള്‍ ആകുന്നതു.
ഗുണ്ടായിസം കാണിക്കുന്നവര്‍ ജന പ്രതിനിധിയും മന്ത്രിയുമായാല്‍, അത് അവരെ ജനം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ്. ബീഹാറിലെ പോലെ തോക്ക് ചൂണ്ടി വോട്ടു ചെയ്യിപ്പിക്കുന്ന പാരമ്പര്യം കേരളത്തില്‍ ഇല്ലാത്തിടത്തോളം, തിരഞ്ഞെടുപ്പിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യേണ്ടതില്ല.
2. എവിടെന്നാണ് ഇവര്‍ക്കിത്ര ധാര്‍ഷ്ട്യം?.
ജനങ്ങള്‍ ജയിപ്പിച്ച പാര്‍ട്ടി, പിന്നെ ജനങ്ങള്‍ക്കെതിരെ തിരിയുന്നതെന്തു കൊണ്ട്?. കേരളത്തിലെ പാര്‍ടികള്‍ ജനങ്ങളെ എന്തിനു പേടിക്കണം എന്നതാണ് മറു ചോദ്യം. എല്ലാ പത്തു വര്‍ഷത്തിലും കൃത്യമായി തങ്ങളെ ജയിപ്പിക്കുന്ന ഒരു ജനതയെ രാഷ്ട്രീയ പാര്‍ടികള്‍ എന്തിനു പേടിക്കണം?.
ഇന്ന് കല്ലെറിയുന്ന പിണറായിയും, കോടിയേരിയും ഒക്കെ തന്നെയല്ലേ മൂന്ന് വര്‍ഷത്തിനു മുന്നേയും പാര്‍ട്ടി ഭരിച്ചിരുന്നത്?. ഇന്ന് കാണിക്കുന്ന സംശയത്തിന്റെ ഒരംശം പോലുമില്ലാതെ അന്ന് അവരെ ജയിപ്പിച്ചു അധികാരത്തില്‍ എത്തിച്ചതും നമ്മള്‍ തന്നെയല്ലേ?. ലാവ്‌ലിന്‍ വിവാദമാകുന്നത് അതിനും മുന്നെയാണ്. ലോകത്തില്‍ ഒരു പക്ഷെ ഏറ്റവും മാധ്യമ സാന്ദ്രതയുള്ള, രാഷ്ട്രീയ ബോധമുള്ളതെന്നു അവകാശപ്പെടുന്ന ഒരു ജനത തന്നെയാണ് ഇവരെ നേതാക്കള്‍ ആക്കിയത്.
ഇവിടെയാണ് കേരളീയ മനസ്സിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ ആഴം ചോദ്യം ചെയ്യപെടെണ്ടത്. എന്ത് അക്രമം കാണിച്ചാലും, നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കാണിച്ചാലും, അഴിമതികള്‍ കൊണ്ട് കോടികള്‍ നേടിയാലും, ഏറിയാല്‍ ഒരു തോല്‍വി, അതിലപ്പുറം ഒന്നും സംഭവിക്കാനില്ലെന്നു ഇവിടുത്തെ നേതാക്കള്‍ മനസിലാക്കുന്നു.
അന്വേഷണത്തെ പിണറായി രാഷ്ട്രീയമായി മാത്രം നേരിട്ടാല്‍ എന്ത് സംഭവിക്കും?. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കും. (അത് ഇതൊന്നുമില്ലെന്കിലും സംഭവിക്കും) . അടുത്ത അഞ്ചു കൊല്ലം നമ്മള്‍ കോണ്‍ഗ്രെസുകാരുടെ കസേര കളി കാണും. ഇടതു പക്ഷത്തിന്റെ സമരങ്ങളും.
അതിനു ശേഷം ജനം ഇടതു പക്ഷത്തെ വീണ്ടു തിരഞ്ഞെടുക്കും. ഇതറിയാവുന്ന ഒരു നേതാവ് എന്തിനു പേടിക്കണം?.
3. എങ്ങനെ വോട്ട് ചെയ്യണം?.
സാമാന്യ ബുദ്ധിയുള്ള ഏതൊരാളും മനസിലാക്കേണ്ട ഒരു കാര്യം, നമ്മള്‍ കേരളീയര്‍ ഒരു പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാനല്ല, മറിച്ചു മറു പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് ഇറക്കാനാണ് വോട്ട് ചെയ്യുന്നത് എന്നാണ്. പതിനാറു സീറ്റുകള്‍ നല്‍കി നമ്മള്‍ കോണ്‍ഗ്രസിനെ അനുഗ്രഹിച്ചത് അവര്‍ കറ തീര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി ആയതു കൊണ്ടോ, ഭരിച്ചു നാട് നന്നാക്കും എന്ന കണക്കു കൂട്ടല്‍ ഉള്ളത് കൊണ്ടോ അല്ല , മറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയുള്ള ദേഷ്യം വോട്ടു കുത്തി തീര്‍ത്തത് തന്നെയാണ്.
രണ്ടു വര്‍ഷത്തിനു ശേഷം ജനം അത് ഒരിക്കല്‍ കൂടി ചെയ്യുകയും ചെയ്യും. അതൊക്കെ നല്ലത് തന്നെ, പക്ഷെ ഏഴു വര്‍ഷത്തിനു ശേഷം ഈ ദേഷ്യം തീര്‍ക്കല്‍ കോണ്‍ഗ്രസിനെതിരെ ആകും എന്ന് ഇവിടുത്തെ കുഞ്ഞു കുട്ടികള്‍ക്ക് വരെ അറിയാം. അപ്പോള്‍ പിന്നെ എന്തിനു ജനത്തെ, ജനാധിപത്യത്തെ പേടിക്കണം ?.
ഇവിടെയാണ് ജനാധിപത്യം പാര്‍ട്ടി-ആധി-പത്യം ആയി മാറുന്നത്. ഭരണത്തില്‍, പൊതു ജീവിതത്തില്‍ എന്ത് നടന്നാലും ഈ രണ്ടു പാര്‍ടികളില്‍ ഒരാള്‍ക്കേ വോട്ട് ചെയൂ എന്ന് നാം തീര്മാനിക്കും തോറും, പാര്‍ട്ടികള്‍ ,അതിന്റെ നേതാക്കള്‍ ജനങ്ങളില്‍ നിന്നകന്നു കൊണ്ടിരിക്കും. ലോകത്തെങ്ങും ഏകാധിപത്യത്തില്‍ നാം കാണുന്ന കാഴ്ച്ചയാണിത്. അല്പം അളവ് കുറവില്‍ അത് ഇവിടെയും നടക്കുന്നു എന്നേയുള്ളു.
ഈ രണ്ടു പാര്‍ട്ടികളും ശുധീകരിക്കപെടാതെ ഞങ്ങള്‍ ഇവര്‍ക്ക് വോട്ടു ചെയ്യില്ല എന്നാ ഉറച്ച തീരുമാനം രണ്ടു തിരഞ്ഞെടുപ്പുകളില്‍ കേരള ജനത എടുത്താല്‍ , മൂലമ്പിള്ളിയിലെ മേരി ടീച്ചര്‍ക്കോ, അത് പോലെ എം ആര്‍ മുരളിയുടെ പാര്‍ട്ടിക്കോ, അത് പോലെ ഒരു തവണ പരീക്ഷിച്ചു നോക്കാന്‍ തെറ്റില്ലാത്ത വേറെ ആര്‍ക്കെങ്കിലുമോ ജനം വോട്ട് ചെയ്‌താല്‍ , പേടിക്കേണ്ട പാര്‍ട്ടികളും നേതാക്കളും പേടിക്കേണ്ടത് പോലെ പേടിക്കുന്നത് കാണാം.
പക്ഷെ അത് ചെയ്യാന്‍ ജന ഭൂരിപക്ഷം മടിക്കുന്ന കാലത്തോളം, ജനങ്ങളെ പേടിക്കാത്ത പാര്‍ട്ടികള്‍ , നേതാക്കള്‍ ഇവിടെ തഴച്ചു വളര്‍ന്നു കൊണ്ടേയിരിക്കും. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് അഴിമതി കാണണോ, കോണ്‍ഗ്രസ് അഴിമതി കാണണോ എന്നാ ചോദ്യമായി തിരഞ്ഞെടുപ്പ് ചുരുങ്ങുകയും ചെയ്യും.
ഇനി അതാണ് നമുക്ക് വേണ്ടതെങ്കില്‍, അത് തന്നെ നമുക്ക് കിട്ടുകയും ചെയ്യും. അതാണല്ലോ, ജനാധിപത്യം !!.
അടിക്കുറിപ്പ് : Democracy can't lead you to Heaven, But it can defenitely stop you from going to Hell !.
അതു ശരിയാവില്ല. താങ്കള്‍ പറഞ്ഞവരൊക്കെ ഇപ്പറഞ്ഞ രണ്ടില്‍ ഏതിന്റെയെങ്കിലും ഭാഗമായേ മത്സരിക്കൂ(ചടങ്ങിന് മാത്രമല്ല എങ്കില്‍)
ReplyDeleteതാന്തോന്നി, വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി.
ReplyDeleteമേരി ടീച്ചറും മുരളിയും (NCP അല്ല) ഒക്കെ രണ്ടു പാര്‍ടിയുടെയും ഭാഗമല്ലാതെ മത്സരിചിരുന്നല്ലോ.ഒരു സ്വതന്ത്രന്‍ ജയിച്ചാല്‍ നില്ക്കാന്‍ ഒരുപാടു സ്വന്തന്ത്രന്‍ മാരുണ്ടാവും എന്നുറപ്പിക്കാം. ആദ്യത്തെ ആളെ ജനം ജയിപ്പിക്കാന്‍ ആണ് പാട്.
ഈ രണ്ടു മുന്നണിയല്ലാതെ മറ്റാരും വേണ്ട എന്നാ ഈ ജന നിലപാടാണ് മാറേണ്ടത്.
മൂന്നാമത് ഒരു ഓപ്ഷന്‍ ഇല്ലല്ലോ ബീ ജേപിയിലും തമ്മിലടി പാരവയ്പ്പ് എം ആറ്‍ മുരളി ഒക്കെ ഇന്നലത്ത മഴയത്തെ തകരയല്ലെ അതിനെക്കാള്‍ മുന്നേ സീ എം പീ എം വീ രാഘവന്‍ ഉണ്ടായിരുന്നല്ലോ പുള്ളി മന്ത്റി ആയി എന്തു ചെയ്തു? ഇനിയിപ്പോള്‍ ചെന്നിത്തല ഉമ്മന്‍ ചാണ്ടി അടി കാണാം
ReplyDeleteഈ ചിന്താഗതി ആണ് അപകടം. നിങ്ങളുടെ നിയോജക മണ്ഡലത്തില്‍ രണ്ടു പേരോടും കൂറില്ലാത്ത ഒരാള്‍ ജയിച്ചു എന്ന് കരുതുക, വീണ്ടും ജയിക്കാന്‍ അയാള്‍ക്ക് മുന്നിലുള്ള ഏക വഴി ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ നേടുക എന്നത് മാത്രമാണ്. അത് നന്നായി ഭരിക്കാന്‍ ഉള്ള ഒരു പ്രേരണ അല്ലെ?.
ReplyDeleteഓരോ പത്തു കൊല്ലത്തിലും തനിക്കു ഭരണം കിട്ടും എന്ന് കരുതുന്ന ഒരു നേതാവിനേക്കാള്‍ പിന്തുണ നേടാന്‍ അയാള്‍ക്ക് ആഗ്രഹം കാണില്ലേ?.
കൊട്ടാരക്കരയില്‍ ഇത്ര മാത്രം ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് കൊണ്ട് വരന്‍ ബാലകൃഷ്ണ പിള്ളക്ക് എന്തായിരുന്നു പ്രേരണ?. തീര്‍ച്ചയായും ജനസമ്മതി തന്നെ.
The problem is real. The solution, though, seems oversimplified.
ReplyDelete"A people gets the government it deserves"
പതിനാറു സീറ്റുകള്‍ നല്‍കി നമ്മള്‍ കോണ്‍ഗ്രസിനെ അനുഗ്രഹിച്ചത് അവര്‍ കറ തീര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി ആയതു കൊണ്ടോ, ഭരിച്ചു നാട് നന്നാക്കും എന്നാ കൂട്ടല്‍ ഉള്ളത് കൊണ്ടോ അല്ല , മറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയുള്ള ദേഷ്യം വോട്ടു കുത്തി തീര്‍ത്തത് തന്നെയാണ്..
ReplyDeletethat well said....
agree with maria...
"A people gets the government it deserves"
മരിയ, മുക്കുവന്‍, -- നന്ദി.
ReplyDeleteആ വാചകം ശരി തന്നെ. രണ്ടു പാര്‍ടികളെ മാത്രമേ പിന്തുനകൂ എന്ന നമ്മുടെ വാശി തന്നെയാണ് നമുക്ക് ഇത്തരം ഗവണ്‍മെന്റുകള്‍ തരുന്നത്.
മൂനമാതോരാളെ പിന്‍ തുണച്ചാല്‍ പ്രശ്നം തീരും എന്നല്ല, എന്ത് കട്ടി കൂട്ടിയാലും പത്തു വര്‍ഷത്തിലൊരിക്കല്‍ ഭരിക്കാം എന്ന ധാര്‍ഷ്ട്യം മാറിക്കിട്ടും എന്നായിരുന്നു എന്റെ ചിന്ത.
Why is it that honest people do not enter politics? Alphons Kannamthanam was known to be an honest bureaucrat. But once he entered politics, he had to bear the yoke of an existing political party, which is corrupt to the core like all other parties.
ReplyDeleteI feel the third point is not completely right. I also went to vote this time just becuase of I hate present CPIM. See how UPA won in central. Also state wise Modi , Nithish etc. I feel people are not fools if a Cong/Communist/Bjp or whatever Govt rules anystate with less problems they will get elected next time. Those parties who thinks it will be alternate needs to careful going forward.
ReplyDeleteആര് ജയിച്ചാലും ആര് ഭരിച്ചാലും അവര്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും പലയിടത്തും ഇവര്‍ അഴിമതിയും അക്രമവും ഗുണ്ടവളര്‍ത്തലും മക്കളുടെ തോന്യാസങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയുമൊക്കെച്ചെയ്യുന്നു. അവ പൂര്‍ണമായും മാധ്യമങ്ങള്‍ വെളിച്ചം കാണിച്ചെന്ന് വരില്ല. ഓരോ മാധ്യമവും അവരവരുടെ ഗ്രൂപ്പിനെ സംരക്ഷിക്കുവാന്‍ തന്നെയാണ്. അവരെ അനുകൂലിക്കുന്ന ബ്ലോഗുകളും ധാരാളം. നാം ചെയ്യേണ്ടത് സത്യത്തെ കണ്ടെത്തലും ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കലും ആണ്. ഭാവിയില്‍ ചെറിയ മാറ്റമെങ്കിലും അപ്രകാരം പ്രതീക്ഷിക്കാം.
ReplyDeleteപൊട്ട സ്ലേറ്റ്, നല്ല ചിന്തകള്‍. താങ്കള്‍ സൂചിപ്പിച്ച "അര്‍ഹതപ്പെട്ട ഭരണകൂടം" തിയറിക്ക് പ്രസക്തിയേറി വരുന്നു. പക്ഷെ തെരഞ്ഞെടുപ്പുകളില്‍ "x" or "y" സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യുന്നപോലുള്ള തിരുത്തല്‍ നടപടികള്‍ എത്രത്തോളം പ്രായോഗികമാണ് എന്നൊരു പ്രശ്നമുണ്ട്. പൊതുജനം എന്ന നാം കൂടുതല്‍ രാഷ്ട്രീയബോധമുള്ളവരായി മാറിയാല്‍ മാത്രമല്ലേ പ്രതീക്ഷക്ക് വകയുള്ളൂ. രാഷ്ട്രീയം "Business of some jobless men" എന്ന മനോഭാവത്തില്‍ കാണുന്ന സാധാരണക്കാര്‍ ഇന്ന് വളരെയാണ്. മറ്റു പല കുത്സിതതാത്പര്യങ്ങളുമുള്ള ഒരു കൂട്ടര്‍ ഈ ചിന്താഗതിക്ക് വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ജനാധിപത്യ പ്രക്രീയളും കൂടുതല്‍ ജനകീയമാകേണ്ടതുണ്ട്. പഴയ കാലത്ത് കുറേയെങ്കിലും അങ്ങനെയായിരുന്നു താനും. അതുകൊണ്ട് രാഷ്ട്രീയം അന്യഗ്രഹ ജീവികള്‍ക്ക് വിട്ടുകൊടുക്കാതെ ജനം കൂടുതല്‍ ഉത്തരവാദിത്വത്തോടെ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ തയ്യാറാകാത്തിടത്തോളം ആശക്ക് വകയില്ല.
ReplyDeleteപി.സി.തോമസ് മുവാറ്റുപുഴയില്‍ ജയിച്ചപ്പോള്‍ ചെറിയ ഒരു പ്രതീക്ഷ വന്നിരുന്നു. ഇനി അതും ഇല്ല.
ReplyDeleteമൂന്നാമത് ഒരു മുന്നണി ഇല്ലാത്തത് ഒരു പോരായ്മ തന്നെ. മൂന്നാമത് ഒരു മുന്നണി വരുന്നതിനെ ഇരുമുന്നണികളും ആത്മാര്‍ത്ഥമായി ഒരുമിച്ച് എതിര്‍ക്കും. ആ അച്യുതാനന്ദനെ പോലെ ജനപിന്തുണയുള്ള നേത്യപിന്തുണയില്ലാത്ത ആരെങ്കിലും ഈ മുന്നണികള്‍ വിട്ട് മൂന്നാമതൊരു മുന്നണിയുമായി ശക്തമായി മുന്നോട്ട് വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ടായിരുന്നു. എങ്ങനെ വരാനാ മീഡിയാകളും ഈ രണ്ട് മുന്നണികള്‍ വിട്ട് കളിക്കില്ലല്ലോ?
ReplyDeleteവോട്ടിന്റെ ഭൂരിപക്ഷം അല്ലെങ്കിലും ഒരുതരം കണക്കില്‍ കളി ആണ്.നാല് ലക്ഷം വോീറ്റുള്ള ഒരു മണ്ഡലത്തില്‍ ഒരുത്തന് ഒന്നര ലക്ഷവും മറ്റ് മൂന്ന് പേര്‍ക്കും കൂടി രണ്ടര ലക്ഷവും കിട്ടുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയവന്‍,ഭൂരിപക്ഷം തനിക്കെതിരാണെന്ന സത്യം വിസ്മരിക്കുന്നു.അതു തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാപവും.
ReplyDeleteGood thought. I was thinking about the same for some time now. In today’s circumstances a third front in Kerala is highly challenging if not possible. So the option left in front of voters would be to keep communist or congress in power for continuous 10 years. This will change everything. It doesn’t matter which party is chosen 2 terms continuously since both are more or less the same.
ReplyDelete>>ഗുണ്ടായിസം കാണിക്കുന്നവര്‍ ജന പ്രതിനിധിയും മന്ത്രിയുമായാല്‍, അത് അവരെ ജനം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ്.<<
ReplyDeleteശരിതന്നെയാണ്, എന്നാല്‍ ഈ ഗുണ്ടകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതാകണമെന്നുമാത്രം.
daridran
ReplyDeleteoru karyam paranjotte machna cruel leaders are replaced to become new leaders turn cruel
pavam keshu (janangal)