ആറു മാസം കൊണ്ടും നാടിനു വലിയ മാറ്റമൊന്നും ഇല്ലല്ലോ. ജയിലീന്ന് ഇറങ്ങിയിട്ടും ആരും തന്നെ മറന്നിട്ടും ഇല്ല. പയ്യന്മാര്‍ക്കും നാട്ടുകാര്‍ക്കും ഈ ഷാപ്പും പടി ഷാജിയെക്കണ്ടിട്ടു ഇപ്പോഴും ഒരു പേടിയുണ്ടേ. മര്യാദക്ക് നടന്നാല്‍ ഇവന്മാരൊക്കെ നമ്മുടെ മെക്കിട്ടു കയറും, ഇപ്പൊ എല്ലാത്തിനും ഒരു പേടിയുണ്ട് !.
ഇതാരടെയ് രണ്ടു പയ്യന്മാര് ബൈക്കില്‍ ചെത്തി വരുന്നത്?. യെവന്മാര് എന്റെ കയ്യീന്ന് മേടിക്കും.
നിര്‍ത്താതെ എടുത്തോണ്ട് പോടേയ്, വെറുതെ കൈക്ക് പണി ഉണ്ടാക്കല്ലേ. ഏയ്, ഇതെന്നാ പിന്നിലും രണ്ടു ബൈക്കോ ?, പിറകിലുള്ളത് ശശിയല്ലേ?. മുന്നിലുള്ള പയ്യന്‍ അരയില്‍ നിന്ന് ടൂള്‍ എടുക്കുന്നു, ദൈവമേ, കളി പാളി.
ഇടവഴീല്‍ ചാടിയിട്ടും നാലെണ്ണം പിറകെ ഉണ്ടല്ലോ, ഏതു വകുപ്പാണാവോ ?. മോഹനനെ പൂളിയ കേസ് ആവും, എന്നാലും ശശി എന്റെ കേസ് എടുക്കുമെന്ന് വിചാരിച്ചില്ല, ഒന്ന് രക്ഷപെട്ടോട്ടെ, അവനു ഞാന്‍ കൊടുക്കുന്നുണ്ട് പണി. ആള്‍ക്കാര്‍ക്കിടയിലേക്ക് തന്നെ ഓടാം, അതേയുള്ളൂ രക്ഷ. തിരക്കിലെത്തിയാല്‍ രക്ഷപെട്ടു, മുത്തപ്പാ, രക്ഷിക്കണേ,
എല്ലാ കഴുവേറികളും ഓടി മാറുന്നല്ലോ, കടയില്‍ കേറി ഷട്ടര്‍ ഇട്ടാലോ, അയ്യോ അവന്‍ കടയടച്ചു കഴിഞ്ഞു. ആരേലും ഒന്ന് രക്ഷിക്കടെയ്, മോഹനനിട്ടു പണിയണ്ടായിരുന്നു. ദൈവമേ അവരെത്തി, ഇനി ഓടാന്‍ ഒരിടമില്ല, ആ !, ശശി, കൊല്ലല്ലെടാ, അയ്യോ , അമ്മെ, മര്യാദക്ക് ജീവിച്ച മതിയായിരുന്നെ...
ഷാജിയുടെ ശരീരത്തിന് ചുറ്റം ഈച്ചകള്‍ പറന്നു തുടങ്ങിയപ്പോഴേക്കും , മുകളില്‍ ചിത്ര ഗുപ്തന്‍, ശശിയുടെ ആയുസ്സിന്റെ പുസ്തകത്തില്‍ അവസാനത്തെ പേജില്‍ എത്തിയിരുന്നു. ഇനി ആറു മാസത്തിനു ശേഷം ഇത് പോലെ മറ്റൊരു ചൊവ്വാഴ്ച...
kollam...
ReplyDeletenice
ReplyDeleteഒരു ചിത്രം പൂര്‍ത്തി ആകുന്നു.:)
ReplyDeleteഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.
ReplyDeleteതമ്മനം ഷാജിന്ന് കേട്ടിട്ടുണ്ട് അല്ല ഷാപ്പുംപടി ഷാജി ആരായിട്ട് വരും
ReplyDeletegood..
ReplyDelete