Monday 18 April 2016

നേതാവിൻറെ ഇന്നത്തെ പരിപാടികൾക്കുള്ള  പ്രത്യേക നിർദേശങ്ങൾ :

1. എയർ പോർട്ടിൽ  ഇരുപതിനായിരം പേരെങ്കിലും മുദ്രാ വാക്യങ്ങളോടെ നേതാവിനെ എതിരേൽക്കണം. ( പാർട്ടി നിർദേശം : ആളുകളെയും ട്രക്കുകളും എത്തിക്കേണ്ട ചുമതല .. അതാത് പ്രദേശത്തെ നേതാക്കൾക്ക് ആയിരിക്കും )

2. വഴിയിൽ കാത്തു നിൽക്കുന്ന പ്രവർത്തകർക്ക് വേണ്ടി നേതാവ് തുറന്ന ജീപ്പിൽ സഞ്ചരിക്കണം, നേതാവിനെ ഒരു നോക്ക് കാണാൻ ഇടയ്ക്കിടെ ജനം വണ്ടി തടഞ്ഞാൽ അത്യുത്തമം. ( പാർട്ടി നിർദേശം : ആരാധകരെയും പത്ര പ്രവർത്തകരെയും  എത്തിക്കേണ്ട ചുമതല ... )

3. ധാരാവിയിലെ ഏറ്റവും ദരിദ്രമായ ചെരികളിലൂടെ നേതാവ് പദയാത്ര നടത്തണം. ( നിർദേശം : വഴികൾ തലേന്ന് വൃത്തിയാക്കി ഇടാനും , ഒരു വഴിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള വാഹന സൗകര്യം ഏർപ്പെടുത്താനും ഉള്ള  ചുമതല .... )

4. കൈക്കുഞ്ഞുമായി അമ്മമാർ ആരും പ്രതീക്ഷിക്കാതെ വഴിയിലേക്ക് ഓടി വന്ന് നേതാവിന് ആരതി ഉഴിയണം. അവരുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുന്ന, അവരുടെ പ്രശ്നങ്ങൾ കേട്ട് കൂടെയുള്ള മന്ത്രിയോട് ദേഷ്യപ്പെടുന്ന  നേതാവിൻറെ ചിത്രം എടുക്കാൻ പത്ര പ്രവർത്തകർ മത്സരിക്കണം  ( പാർട്ടി നിർദേശം : വീട്ടമ്മമാരെയും , പത്ര പ്രവർത്തകരെയും , ചായക്കുള്ള മിനെറൽ വാട്ടറും എത്തിക്കേണ്ട ചുമതല ...)

ആദ്യ വായനയിൽ ഗാന്ധി കുടുംബത്തിലെ ഇപ്പോഴത്തെ രാജകുമാരന്‌ വേണ്ടി എഴുതിയതാണ് എന്ന് തോന്നാം എങ്കിലും, എണ്‍പതുകളിൽ രാജീവ്‌ ഗാന്ധിയുടെ മുംബൈ സന്ദർശനത്തെ കളിയാക്കാൻ എഴുതിയ ലേഖനത്തിലെ വരികൾ ആണ് മുകളിൽ.

പ്രജകളുടെ കണ്ണീരോപ്പാനും , ചെരുപ്പ് എടുത്തു കൊടുക്കാനും , പൊറോട്ട കഴിക്കാനും , അവനവൻ തന്നെ ഭാഗമായ സര്ക്കരിനെതിരെ രോഷം കൊള്ളാനും സന്മനസ്സു കാണിക്കുന്ന, കൊട്ടാരം വിട്ടു ജനങ്ങൾക്ക്‌ ഇടയിലേക്ക് വരുന്ന  ഒരു രാജകുമാരനെ സ്നേഹിക്കാത്ത ജനങ്ങൾക്ക്‌ എന്തോ തകരാറില്ലേ ?.

രാജീവിനും രാഹുലിനും മാത്രമല്ല, പ്രിയങ്കയുടെ മകനും മനോരമയും കോണ്‍ഗ്രസ്സും ഇതേ സ്ക്രിപ്റ്റ് തന്നെ ഉപയോഗിക്കും എന്നതിൽ തർക്കം ഒന്നും ഇല്ല, എം കൃഷ്ണൻ നായർ മനോരമയെ പറ്റി പറഞ്ഞത്
 പോലെ ഇതൊക്കെ കണ്ടു കോൾമയിർ കൊള്ളുന്ന ജനത്തിന് വിവരം വയ്ക്കും എന്ന ഒരു പ്രതീക്ഷ മാത്രമേ ബാക്കിയുള്ളൂ !!