Thursday 18 December 2008

ക്ലാക്ലാ ക്ലീക്ലീ...

ഒരു തണുത്ത വെളുപ്പാന്‍ കാലം.

ക്ലാക്ലാ ക്ലീക്ലീ .. എന്താണൊരു ശബ്ദം?. ഞാന്‍ ഞെട്ടി എണീറ്റു. മുറ്റത്തേക്ക്‌ നോക്കണോ?. അല്ല, അതിനു മൂന്നാം നിലയിലെവിടെ മുറ്റം?.

ഒറ്റ മുറി വീട്ടില്‍ താമസിക്കുന്നതിന്റെ ഓരോ സൗകര്യം, പ്രതിയെ പെട്ടന്ന് പിടി കിട്ടി. 'മെച്ചപെട്ട പാതി' അതിരാവിലെ യന്ത്രവല്‍കൃത ടൂത്ത് ബ്രുഷു ഉപയോഗിക്കുന്ന ശബ്ദമാണ്.

മോണ പൊട്ടി ചോരവരുന്നതിനു കഴിഞ്ഞ ആഴ്ച പല്ലു ഡോക്ടറെ കാണാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഈ ചതി പ്രതീക്ഷിച്ചില്ല. എന്തായാലും അങ്ങേരു പണി തന്നു. ഇനിയിപ്പോള്‍ സൈലെന്സര്‍ ഉള്ള ഒരു ബ്രഷ് കിട്ടുമോ ആവോ?.

4 comments:

  1. Ha...ha..haa...Technological advancement in few words...Congrats

    ReplyDelete
  2. ബെസ്റ്റ് ബ്രഷ്.

    മൈന കഥ പുതിയ വേര്‍ഷനാനെന്നുകരുതി. അതിങ്ങനെ..

    ക്ലാ ക്ലീ ക്ലൂ

    മുറ്റത്തൊരു മൈന
    സുരേഷ് തിരിഞ്ഞുനോക്കിയില്ലാ
    മൈന ചമ്മിപ്പോയീ

    ചമ്മിപ്പോയീ മൈനാ
    ചമ്മിപ്പോയീ മൈനാ...

    ReplyDelete
  3. areekkodan, eranadan,

    വന്നതിനും കമന്റിനും നന്ദി

    ReplyDelete
  4. മെച്ചപെട്ട പാതി അല്ല മികച്ച പാതി ആണ്..

    ReplyDelete