മലയാളത്തില്‍ ബ്ലോഗിങ്ങ് സജീവമാകുന്നതിനെക്കുറിച്ച് ഞാന്‍ ആദ്യം കേട്ടത് ഒരു സുഹൃത്തില്‍ നിന്നാണ്. ഇ ഹരികുമാറിന്റെ ബ്ലോഗും വെട്ടുകിളികളും(?) വിവാദമായിരുന്നു ചര്‍ച്ചാ വിഷയം. ബൂലോകം എന്നൊരു ബ്ലോഗിങ്ങ് ഗ്രൂപ്പ് ഉണ്ടെന്നും മലയാളത്തില്‍ ബ്ലോഗിങ്ങ് സജീവമാണെന്നും കേട്ടപ്പോള്‍ സന്തോഷം തോന്നി. പക്ഷെ അതിനപ്പുറം ബ്ലോഗ് വായന ഉണ്ടായിരുന്നില്ല.
അഭയ കേസില്‍ പത്രങ്ങളുടെ 'സഭാപക്ഷ' റിപ്പോര്‍ട്ടുകള്‍ കണ്ടു മടുത്താണ് 'അഭയ' ക്ക് വേണ്ടി ഒരു ഗൂഗിള്‍ സേര്ച്ച് നടത്തിയത്. അങ്ങനെ ഞാനും ചിന്തയിലെത്തി. പ്രതികരിക്കുന്ന ഒരു സമൂഹവും വായനയുടെ വൈവിധ്യവും എനിക്കിഷ്ടമായി. "കാലാതീതമായ പ്രവാചക ജലപനങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന മഹാസത്യത്തിന്റെ നെരിപ്പോടുകള്‍" എന്നൊക്കെ വായിച്ചു മടുക്കാതെ മലയാളം വായിക്കാമല്ലോ എന്ന സുഖം വേറെയും.
"വായനാന്ദ്യം എഴുത്ത്" എന്ന് പണ്ടാരെങ്ങിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഇല്ലേല്‍ ഞാന്‍ ഇപ്പൊ അതങ്ങ് പറഞ്ഞു. അങ്ങനെ ഞാനും എന്റെ പോട്ട സ്ലേറ്റും ചിന്തയിലേക്ക്.
പൊട്ട സ്ലേറ്റ് said...
ReplyDeleteഎന്റെ പൊന്നു ചേട്ടാ,
ഈ സംഭവം ഒരു വന്‍ തട്ടിപ്പാണെന്ന് പലരും പലയിടത്തായി പറഞ്ഞിരിക്കുന്നു ഇന്‍റര്‍നെറ്റില്‍. ഒന്നു ഗൂഗിള്‍ ചെയ്തിട്ട് പോരെ ഈ പോസ്റ്റിങ്ങ്?.
കമന്‍റിന് നന്ദി, പക്ഷേ ഇത് തട്ടിപ്പല്ല. ഞാനും ആദ്യം കരുതിയത് തട്ടിപ്പായിരിക്കും എന്ന് തന്നെയാണ്. എന്‍റെ സുഹൃത്ത് ശ്രീ.ജയകൃഷ്ണന് 5000 രൂപ കിട്ടിയതിന്‍റെ ചെക്കാണ് ഞാന്‍ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ആ ചെക്ക് ഞാന്‍ നേരിട്ടു കണ്ടതാണ്. അതാണ് ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ബൂലോകരെ തട്ടിപ്പിലേക്ക് നയിക്കാന്‍ എനിക്ക് ഒട്ടും താല്പര്യമില്ലെന്നറിയിക്കട്ടേ..
Welcome to this Fantastic World...
ReplyDeleteഎല്ലാ ഭാവുകങ്ങളും.
ReplyDeleteസ്ലേറ്റ് പൊട്ടിയതായാലും
ReplyDeleteകൊള്ളാം, പെന്‍സിലെടുക്കൂ..,
എഴുതൂ..
ബൂലോകത്തേയ്ക്കു സ്വാഗതം മാഷേ...
ReplyDeleteസ്വാഗതം ചെയ്ത എല്ലാവര്ക്കും നന്ദി.
ReplyDelete