Sunday, 28 December 2008

പാച്ചുവും കോവാലനും : സാമ്പത്തിക മാന്ദ്യം വന്ന വഴി

ഇതൊരു കാലഘട്ടത്തിന്റെ കഥയാന്നൊക്കെ ഒരു തകഴി സ്റ്റൈലില്‍ അങ്ങ് കാച്ചാമായിരുന്നു . പക്ഷെ സത്യത്തില്‍ ഇതു വെറും 11 വര്‍ഷത്തിന്റെയും 2 അഭിനവ IT കുട്ടന്മാരുടെയും കഥയാണ് .

ഇവരെ നമുക്കു പാച്ചുവെന്നും കൊവാലനെന്നും വിളിക്കാം . (Laurel & Hardy എന്നാണ് ചേരുന്ന പേരു . പക്ഷെ ഇതൊരു മലയാളത്തിന്റെ മണമുള്ള കഥയായി പോയില്ലേ?).

1996 : കോതമംഗലം.

90 കളില്‍ എളിമക്കും ലളിത ജീവിതത്തിനും മറ്റു പര്യായങ്ങള്‍ ഉണ്ടായിരുന്നൊ എന്നറിയില്ല, പക്ഷെ ഞങ്ങളുടെ ക്ലാസ്സില്‍ അതിന്റെ പര്യായമായിരുന്നു പാച്ചു . വലിയ ആ തല നിറയെ ഞങ്ങളെ ഏറെ അതിശയിപിച്ച ബുദ്ധിയുമായി അവന്‍ നടന്ന ആ കാലം.

ഉറക്കത്തിന്റെയും മടിയുടെയും പര്യായം ആയിരുന്നു കോവാലന്‍. ബുദ്ധിക്ക് ആ തലയിലും ഒട്ടും കുറവുണ്ടായിരുന്നില്ല.

ഓട്ടോക്ക് 3 രൂപ കൊടുക്കാന്‍ മടിച്ചു ടൌണിലേക്ക് നടന്നും 20 രൂപയുടെ ബാല്‍ക്കണി ടിക്കെറ്റെടുക്കാന്‍ മടിച്ചു പാച്ചു പടം കാണാതെയും , കോവാലന്‍ തറ ടിക്കറ്റില്‍ സിനിമയും കണ്ടു നടന്ന ആ കാലം.

മെഗാ സീരിയലിലെത് പോലെ കാലം പെട്ടന്ന് കടന്നു പോകുന്നു.

2007: മാരുതി നഗര്‍, ബംഗളൂര്‍
( ലേ : ലേഖകന്‍ , പാ :പാച്ചു , കോ : കോവാലന്‍ )

പാച്ചുവിന്റെയും കൊവാലന്റെയും വീടിലേക്ക്‌ ചെല്ലുന്ന ലേഖകന്‍. Laptop screenil കണ്ണ് നട്ടിരിക്കുന്ന പാച്ചു.

ലേ : എടാ കോവാലന്‍ എവിടെ ?

പാ : മോര്‍ണിംഗ് ഡ്രൈവിനു പോയില്ലെന്കില്‍ ഇവിടെ കാണും .

ലേ : മോര്‍ണിംഗ് ഡ്രൈവോ ?

പാ : കാറിലെ പെട്രോള്‍ തീര്‍ക്കാന്‍ ഞങ്ങള്‍ ഇടക്കിടെ ഓരോ drive ഒക്കെ നടത്തും. പിന്നെ USil ഒക്കെ ഈ മോര്‍ണിംഗ് ഡ്രൈവ് , എവെനിന്ഗ് ഡ്രൈവ് ഒക്കെ പതിവാ ... ചുമ്മാ ബോര്‍ അടിക്കുമ്പോള്‍ ഒരു ടൈം പാസ്.

ലേ : ഓ അങ്ങനെയാണോ? പക്ഷെ കാര്‍ രണ്ടും പുറത്തുണ്ടല്ലോ ?

പാ : എന്നാല്‍ "kovs" റൂമില്‍ കാണും. ഞാന്‍ വിളിക്കാം. (പാച്ചു 'Gtalk' ലൂടെ .. "Kov's, കം dude ")

കോ : ഹലോ ഇതാര് ? ഞാന്‍ ഓര്‍കുടില്‍ ആയിരുന്നു. നിനക്കറിയാമോ? 'virtual world friendship is the next big thing'. ഞങ്ങള്‍ വീട്ടില്‍ ഇപ്പോള്‍ Gtalkil ആണ് സംസാരം.

അതിനിടെ ലേഖകന്റെ കണ്ണ് റൂമിലെ ഡബിള്‍ ഡോര്‍ ഫ്രിട്ജിലേക്ക്

ലേ : അല്ല നിങ്ങള്‍ ഫ്രിഡ്ജ്‌ ഒക്കെ വാങ്ങിയോ ?. പാചകം ഒക്കെ തുടങ്ങിക്കാണും അല്ലെ?

പാ : പാചകമോ, ഞങ്ങളോ?. അത് ഞങ്ങള്‍ മുട്ട വയ്ക്കാന്‍ വാങ്ങിയതാ.

ലേ(നടുക്കത്തോടെ) : മുട്ട വയ്ക്കാന്‍ വേണ്ടി ഒരു ഫ്രിട്ജോ?

കോ : വല്ല ബന്ദ് ഒക്കെ വരുമ്പോള്‍ bulls eye അടിക്കാന്‍ മുട്ട വേണ്ടേ?... അപ്പൊ അത് വയ്ക്കാന്‍ ചുമ്മാ ഒരു ഫ്രിഡ്ജ്‌ വാങ്ങി.

പാ : Kovs നാളെ ഫ്രീ അല്ലെ ? നമുക്കു 52 inch Plasma TV നോക്കാന്‍ പോകേണ്ടതാ.

ലേ : ശെരി , അതിരിക്കട്ടെ ... ഇപ്പോള്‍ നമുക്കു കൈരളിയില്‍ പോയി പൊറോട്ടയും ബീഫും അടിച്ചാലോ ?

പാ : കൈരളിയോ?. അത് വേണ്ട ലീല പാലസില്‍ നിന്നും മെക്സിക്കന്‍ ഫുഡ് ആയാലോ ? അവിടെ ആകുമ്പോള്‍ നമുക്കു ഡ്രൈവ് ചെയ്തു പോകാം .

കോ : എനിക്ക് കോണ്ടിനെന്‍റല്‍ ആണ് താത്പര്യം

ലേ : (ആത്മഗതം) ദൈവമേ .. വയറു നിറഞ്ഞു !

ലേ: പോട്ടേ , അത് കഴിഞ്ഞു നമുക്കൊരു സിനിമയ്ക്കു പോയാലോ ?

പാ: Gold ക്ലാസ്സ് ആണെന്കിലേ ഞാന്‍ ഉള്ലൂ ... ഈ silver ക്ലാസ്സിലും bronze ക്ലാസ്സിലും DTS തീരെ പോര..

കോ: അതെ അതെ ... പേര്‍സണല്‍ സ്പേസും സൌണ്ടിന്റെ പിച്ചും വേണേല്‍ ഗോള്‍ഡ് ക്ലാസ്സില്‍ തന്നെ പോകണം . അല്ലെ Pacs?.

ഡും ... ലേഖകന്‍ ബോധം കെട്ട് വീഴുന്നു !


5 comments:

 1. രസിച്ചു കെട്ടോ. പക്ഷേ ഒന്നുണ്ട്. ഐടി ഫീല്‍ഡില്‍ ആയിട്ടും എനിക്കെന്തേ ഇതു പോലെയാവാനോ ചിന്തിക്കാനോ കഴിയുന്നില്ല? ബാംഗ്ലൂരില്‍ ബി.ടി.എമ്മില്‍ നിന്നും ഫോറത്തിലോട്ട് നടന്നേ പോവാറുള്ളൂ. ഓട്ടോക്കാശ് ലാഭിക്കാന്‍ ( ദൂരം കുറച്ചുണ്ട്. മാരുതി നഗര്‍ വഴി തന്നെ യാത്ര). ഗോള്‍ഡ് ക്ലാസില്‍ കയറാറില്ല. സില്‍‌വര്‍ ക്ലാസിലും മനസോടെയല്ല കയറാറുള്ളത്. സിനിമയോടുള്ള ആവേശം കൊണ്ട് മാത്രം. കൈരളിയിലെ ഫുഡിനോട് പ്രത്യേക താല്പര്യം പോരാ.അതു കൊണ്ട് മുത്തശ്ശിയില്‍ നിന്നും ചിരട്ട്പ്പുട്ട്. നടക്കാന്‍ തോന്നുകയാണെങ്കില്‍ കലവറയിലെ ഊണ് അല്ലെങ്കില്‍ കഞ്ഞി.

  കഫേ കോഫീ ഡേ പോലുള്ള സ്ഥലങ്ങളിലേ ഒരു ഐറ്റംസും എനിക്കിഷ്ടവുമല്ല.( എപ്പോ റ്റ്രീറ്റിനു പോയാലും ഒരു ലിച്ചി മെല്‍ബായില്‍ ഒതുക്കാറാണ് പതിവ്.)

  ആകെ കൂടേ മക് ഡൊണാള്‍ഡ്സ് ഇഷ്ടമാണ്. അവിടെ പക്ഷേ ബര്‍‌ഗറിന് ഇരുപതു രൂപയേ ഉള്ളൂ. സോഫ്റ്റ് ഡ്രിങ്ക്സ് ഒട്ട് ഇഷ്ടവുമല്ല.
  ഐടിക്കാരുടെ പകിട്ടും പത്രാസും മലയാളികളില്‍ ഞാന്‍ ഏറെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം.

  എതായാലും വായനാലിസ്റ്റിലേക്കെടുക്കുന്നു. :)

  ReplyDelete
 2. കൊള്ളാം. ഇതു കുറെ നാള്‍ മുന്‍പത്തെ കഥ അല്ലെ? ഇപ്പോളത്തെ അവസ്ഥയിലും ഇവര്‍ ഇങ്ങനെ ഒക്കെ പറയുമോ?

  ReplyDelete
 3. ശ്രീഹരി, അവോലിക്കാരന്‍,

  കമന്റുകള്‍ക്കു നന്ദി. ഇതു ഞാന്‍ കഴിഞ്ഞ വര്ഷം പോലിപ്പിചെഴുതിയ ഒരു നര്മഭാവനയാണ്‌. മലയാളികളില്‍ IT ജാടകള്‍ കുറവാണെന്നത് സത്യം തന്നെ. പക്ഷെ വിദേശ വാസത്തിനു ശേഷം പലരും നാട്ടിലെത്തി അവിടെത്തെ പോലെ ജീവിക്കാന്‍ ശ്രമിക്കുന്നതും, ഇന്ത്യയെ കുറ്റം പറയുന്നതും കാണാറുള്ള കാഴ്ചകള്‍ തന്നെ.

  ഇപ്പോള്‍ പലപ്പോഴും ജാടകള്‍ക്ക് പകരം പേടിയാണ് കാണാന്‍ കിട്ടുക.

  ReplyDelete
 4. പാന്‍സ് ലാബ്രിന്‍‌ത് കണ്ടു കേട്ടോ... ശരിക്കും ഇഷ്ടമായി.... പരിചയപ്പെടുത്തിയതിനു നന്ദി.
  സ്ലം ഡോഗ് മില്യനയര്‍ കണ്ടപ്പോള്‍ മനസില്‍ വന്ന ചിന്തകള്‍ ഇവിടെ കോറിയിട്ടിരിക്കുന്നു. സമയം ഉള്ളപ്പോള്‍ വായിക്കുമല്ലോ

  ReplyDelete
 5. daridran

  Njanum oru cheria IT guy anu pakshe
  company partiyil ozinallathe ithu vare piza kazhichittilla .pinne nalla super mess undu ketto nammude forathil pona vazhi jose ettante mess allengi balagi mess 3 dosa oru chaya 15 ruppika.Pinne masavasanam preparation self.............

  ReplyDelete