ഇതു മലയാള സിനിമ ലോകത്ത് വിലാപങ്ങളുടെ കാലം. നല്ല സിനിമ കാണാന്‍ ആളില്ലാത്തത് കൊണ്ടാണ് അങ്ങനത്തെ സിനിമകള്‍ ഉണ്ടാകാത്തത് എന്ന സ്ഥിരം പല്ലവികള്‍ കേട്ടപ്പോള്‍ അതില്‍ സത്യമുണ്ടോ എന്ന് എനിക്കും തോന്നിപോയി.
ആദ്യമേ പറയട്ടെ, ജനം കയ്യടിക്കുന്നത് കൊണ്ടും ഹിറ്റ് ആവുന്നത് കൊണ്ടും ഒരു സിനിമ നല്ലതാണെന്ന് ഞാന്‍ വിശ്വസികുന്നില്ല. അണ്ണന്‍ തമ്പിയും മാടമ്പിയും ബോര്‍ പടങ്ങള്‍ തന്നെ. പക്ഷെ ജനങ്ങള്‍ ഇഷ്ട്ടപെടുന്നത് കൊണ്ടു പടം മോശവും ആകുന്നില്ല. ആറാം തമ്പുരാനും രാജമാണിക്യവും നല്ല പടങ്ങള്‍ തന്നെ.
നല്ല സിനിമകളെ അവഗണിക്കരുത് എന്ന് കരുതിയാണ് കഴിഞ്ഞ ആഴ്ച "കയ്യൊപ്പും", "ദൈവനാമത്തിലും" കാണാന്‍ തീരുമാനിച്ചത്.
ഈ രണ്ടു സിനിമകളിലും കഥയില്ലെന്നോ, നല്ല കഥാപാത്രങ്ങള്‍ ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ, ദുരന്തങ്ങളിലേ സിനിമ അവസാനിക്കൂ എന്ന് സംവിധായകര്‍ വാശി പിടിക്കുന്നതന്തിന്?.
നായകനോ നായികയോ മരിക്കുന്നതിനെയല്ല ഞാന്‍ ദുരന്തമായി കാണുന്നത്. പ്രതീക്ഷയുടെ ഒരു തരി പോലും ബാക്കി വയ്ക്കാതെ കഥകളെ കൊന്നോടുക്കുന്നതിലാണ്.
ജീവിതത്തില്‍ സങ്കടങ്ങളും ദുരന്തങ്ങളും നേരില്‍ കാണുന്നവരാണ് നാം. സങ്കടങ്ങളില്ലാത്തവര്‍ ആരുണ്ട് ഭൂമിയില്‍?. സങ്കടങ്ങളും ദുരന്തങ്ങളും കാണിച്ചോളൂ. പക്ഷെ അവയ്ക്കിടയില്‍ നിന്നു പ്രത്യാശയുടെ ഒരു ശബ്ദം കേള്പ്പിക്കാന്‍ കഴിയുമ്പോഴല്ലേ മഹത്തരമെന്നു വിശേഷിപ്പിക്കാവുന്ന, ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ പിറക്കുന്നത്?.
അങ്ങനെയുള്ള സിനിമകള്‍ വരുന്ന കാലത്ത് ഈ സിനിമകള്‍ കാണാന്‍ ആളുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുവരെ, എന്തിന് കാണണം ഞങ്ങള്‍ ഈ "നല്ല" സിനിമകള്‍?
This comment has been removed by the author.
ReplyDeleteകൈഒപ്പ് കണ്ട എനിക്കും തോന്നി... അത്രേം ട്രാജഡി ആക്കെണ്ടാരുന്നെന്നു.. ആ കുട്ടി യുടെ ഒപെരറേന്‍ ഉള്ള പണവും കൊടുത്തു തിരികെ പോകുമ്പോ ആവാമായിരുന്നു ബോംബ് സ്പോടനം .. ക്ചുശ്പോ നെ കൂടെ കൊള്ളാമായിരുന്നു.. അങ്ങനെ അവര്‍ മരണത്തില്‍ ഒന്നിച്ചു എന്ന് ആശ്വസിക്കംയിരുന്നു
ReplyDeleteഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി പ്രിയ, അതെ, ഒരല്പം നന്മകള്‍ക്ക് ശേഷം ആകാമായിരുന്നു കഥാവസാനം.
ReplyDelete