Tuesday 23 December 2008

ഒരു മീന്‍ പരീക്ഷണം

ക്രിസ്തുമസ് അവധിയുടെ ഒന്നാംദിനം. ബോറടിച്ചിരുന്ന എനിക്ക് സമയംകൊല്ലാന്‍ സഹായകമായത് ടിവിയില്‍ വന്ന ഒരു ഗോവന്‍ പാചക പരിപാടിയായിരുന്നു. അതില്‍ കണ്ട ഒരു വിഭവമാണ് ഇന്നു പരീക്ഷണമായത്.

നമ്മുടെ പൊള്ളിച്ച മീനിന്റെ ഒരു വകഭേദമായി തോന്നിയ ഈ പാചക രീതി പ്രവാസി വീട്ടില്‍ ഉണ്ടാക്കാനും എളുപ്പമായി തോന്നി. Oven ഉപയോഗിക്കുന്നതിനാലും, വാഴയില എന്ന ഇവിടെ അപൂര്‍വമായ വസ്തു തിരയണ്ട എന്നതിനാലും ഇന്നത്തെ ഉച്ച ഭക്ഷണം ഇതു തന്നെയകട്ടേ എന്ന് ഞാനും ശ്രീമതിയും കരുതി.

രാവിലെ ഒരു ഉപ്പുമാവ് പ്രാതലിനു ശേഷം, മീന്‍ ചന്ത തേടി പോയ നമ്മള്‍ക്ക് കിട്ടിയത് Sea Bass എന്ന മീനാണ്. തലേന്നത്തെ പാചകത്തിലും ഇതേ മീന്‍ ഉപയോഗിച്ചിരുന്നതിനാല്‍ സന്തോഷത്തോടെ അതുമായി വീട്ടില്‍ വന്നു. പാചകം വളരെ എളുപ്പമായിരുന്നു എന്നുമാത്രമല്ല 'Healthy Living'ന് പറ്റിയ പാചകമാണ് ഇതെന്ന് പറയാതിരിക്കാന്‍ വയ്യ.

ചേരുവകള്‍
==========
മീന്‍
ചെറിയ ഉള്ളി - 25 എണ്ണം
വറ്റല്‍ മുളക് - 14 എണ്ണം
ഇഞ്ചി - 1/2 inch
വെളുത്തുള്ളി - 2 അല്ലി
കുരുമുളക് - 1/2 teaspoon
Vinegar - 2 അടപ്പ്
എണ്ണ - 2 teaspoon

പാചകം ചെയ്യേണ്ട വിധം
=====================
1. മീന്‍ വൃത്തിയാക്കി അതിനെ നെടുകേ പൊളിക്കുക. പുറം വരഞ്ഞു വയ്ക്കുക
2. മറ്റു ചേരുവകള്‍ എല്ലാം ഒന്നിച്ചു മിക്സിയില്‍ ചതച്ചെടുക്കുക
3. ഒരു 'baking tray'ല്‍ Aluminium foil വിരിക്കുക. അതില്‍ കുറച്ചു എണ്ണ പുരട്ടി വക്കണം
4. മീനിന്റെ നടുക്ക് അരച്ചെടുത്ത അരപ്പിന്റെ പകുതി നിറയ്ക്കുക. എന്നിട്ട് ബാക്കി ഉള്ള അരപ്പില്‍ എണ്ണ ചേര്‍ത്ത് മീനിന്റെ മുകളില്‍ പുരട്ടുക.


5. Oven 190 degree pre-heat ചെയ്തിട്ട് അതിലേക്കു baking tray വച്ചു 30 min bake ചെയ്യുക.


ഇതോടെ രുചിയുള്ള മീന്‍ പൊള്ളിച്ചത് ഗോവന്‍ സ്റ്റൈല്‍ തയ്യാര്‍!.

4 comments:

  1. മനുഷ്യനെ വായിലു വെള്ളമൂറിച്ചു കൊല്ലാനാണാല്ലേ രണ്ടുപേരുടെയും plan????

    ReplyDelete
  2. കൊതിയാകുന്നു.....

    ReplyDelete