Sunday 15 March 2009

വസന്തം വരുന്നു...

തണുത്തു വിറങ്ങലിച്ച ഒരു ശൈത്യ കാലത്തിനു ശേഷം, ഇവിടെ വസന്തത്തിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങി. ഔദ്യോഗിക വസന്ത പിറവി മാര്‍ച്ച് ഇരുപതിന്. (അതെന്താ, കലണ്ടര്‍ നോക്കിയിട്ടാണോ പൂ വിരിയുന്നത് എന്നൊന്നും ചോദിച്ചു കളയല്ലേ)

തണുത്തു വിറച്ച, ഇരുള്‍ മൂടിയ ശൈത്യ കാലത്തേ യാത്രയാക്കുന്നത്‌ സന്തോഷത്തോടെ ആണ്.ദിനങ്ങളുടെ ദൈര്‍ഖ്യം കൂടുന്നതും, സൂര്യനെ കൂടുതല്‍ കാണുന്നതും, ഇലപോഴിഞ്ഞു തരിശായ മരങ്ങളുടെ, കുറ്റിചെടികളുടെ ഇടയില്‍ നിന്ന് പുഷ്പങ്ങള്‍ തല നീട്ടുന്നതും ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്‌?.

കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലേക്ക് നടക്കുമ്പോള്‍ കയ്യില്‍ ക്യാമറയും കരുതി. റോഡിലൂടെ ഫോട്ടോ എടുത്തു നടന്നാല്‍ ഇവിടെ ആരും വട്ടാണെന്ന് വിചാരിക്കാത്തത് നന്നായി. (വിചാരിച്ചാലും ആരും അത് പറയില്ല ). അന്നെടുത്ത കുറച്ചു ഫോട്ടോകള്‍ ചുവടെ. ഇത് ഒരു ഫോട്ടോഗ്രാഫി കഴിവ് തെളിയിക്കലേ അല്ല കേട്ടോ?. വസന്തം വരുന്നതിന്റെ സന്തോഷം മാത്രം.

കണ്ടാല്‍ ഒരു റോസാ പൂ . പക്ഷെ ഇവന്‍ വളരുന്നത് കുറ്റി ചെടിയില്‍. മുള്ളില്ലാത്ത കമ്പുകളില്‍.


കണ്ടാല്‍ നമ്മുടെ കണിക്കൊന്ന പോലെ. പേര് അകെഷ്യ എന്നാണെന്ന് ശ്രീമതി.

ബള്‍ബുകള്‍ പോലെയുള്ള ടുലിപ്സ്.


ചെറി ബ്ലോസം..

ഓഫീസിലേക്ക് ഞാന്‍ നടക്കുന്ന വഴി അത്ര മോശമല്ല, അല്ലെ?

7 comments:

  1. great picture..

    ReplyDelete
  2. അല്ല, ഇതെവിടെയാ സ്ഥലം എന്നു മനസ്സിലായില്ലല്ലോ, ജര്‍മ്മനി ആണോ? പൂക്കളെ കണ്ടിട്ടു കൊതിയാവുന്നു.

    ReplyDelete
  3. സ്ഥലം ഇംഗ്ലണ്ടില്‍ ലണ്ടണ്‍ അടുത്ത് Kingston-upon-Thames. (എത്ര ശ്രമിച്ചിട്ടും മലയാളത്തില്‍ എഴുതി ഒപ്പിക്കാന്‍ പറ്റുന്നില്ല )

    ReplyDelete
  4. വീണ്ടും വസന്തം വന്നെത്തിയതില്‍ ഞാനും ഏറെ സന്തോഷിക്കുന്നു....

    ReplyDelete
  5. അയ്യോ, അക്കേഷ്യ നമുടെ നാട്ടിലും ഉള്ളതാ...

    ReplyDelete
  6. ലണ്ടനിലെ വസന്ത കാഴ്ചകൾ മനോഹരം..

    ReplyDelete