Monday 22 December 2008

ആന്തുലെ : ജനാധിപത്യത്തില്‍ സംഭവിക്കേണ്ടത്‌.

അന്തുലെയുടെ രാജിക്കായി ആര്‍ത്തു വിളിക്കുന്നത്തിനു മുന്നേ, മാധ്യമങ്ങളുടെ, ചാനലുകളുടെ കൂട്ട വിളികള്‍ക്ക് കൂട്ട് കൂടുന്നതിന് മുന്പേ, നമുക്കു നമ്മളോട് തന്നെ ഒന്നു ചോദിക്കാം, ഒരു നിമിഷം ചിന്തിക്കാം, നാം എന്താണ് ചെയ്യേണ്ടത്?.

അന്തുലെ പറഞ്ഞതു തെറ്റാവാം എന്ന പൂര്‍ണ ബോധ്യം നമുക്കുണ്ട്. പക്ഷെ കാര്‍ക്കരയെ പോലെ എതിര്‍പ്പുകള്‍ നേരിട്ട ഒരു ഉദ്യോഗസ്ഥന്‍ മരിക്കുമ്പോള്‍, മാധ്യമങ്ങള്‍ മരണം എവിടെ നടന്നു എന്നറിയാതെ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പടച്ചു വിടുമ്പോള്‍, ATS ന്റെ തലപ്പത്തിരിക്കുന്ന ധീരനായ ഉദ്യോഗസ്ഥന്‍ പോകാന്‍ സാധ്യത ഇല്ലാത്ത വഴികളിലൂടെ പോകുമ്പോള്‍, അദ്ദേഹത്തിന്റെ മരണത്തെ പറ്റി സംശയങ്ങള്‍ ഉണ്ടാകുന്നതു സ്വാഭാവികമല്ലേ?.

ഭരണകൂടവും, ജേര്ണലിസ്റ്റുകളും പറയുന്നതു തൊണ്ട തൊടാതെ വിഴുങ്ങാത്ത ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട് എന്നല്ലേ ഈ സംശയങ്ങളുടെ മറുപുറം?.
ജനാധിപത്യത്തില്‍ ഇത്തരം ചോദ്യങ്ങളെ രാജ്യദ്രോഹം എന്ന് അടച്ചാക്ഷേപിക്കുകയാണോ നമ്മള്‍ ചെയ്യണ്ടത്?.

അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുകള്‍ പക്കലുണ്ടെന്നും ഉറപ്പിച്ചു പറയുന്ന രാഷ്ട്രീയക്കാര്‍ അവ മുന്നില്‍ നിരത്തുകയല്ലേ വേണ്ടത്?. എന്നിട്ട് ആരോപണം രാഷ്ട്രീയപ്രേരിതമെങ്കില്‍ അന്തുലെയെ പാര്‍ടിയില്‍ നിന്നു തന്നെ പുറത്താക്കൂ. അല്ലാതെ വികാര വിക്ഷോഭം കൊണ്ടാണോ ഇത്തരം സന്ദര്‍ഭങ്ങളെ നേരിടേണ്ടത്?.

ചരിത്രതിലെങ്ങും ചിതറിക്കിടക്കുന്ന ചില സത്യങ്ങളുണ്ട്. നമ്മള്‍ കണ്ണടച്ച് കാണാന്‍ വിസമ്മതിക്കുന്ന ചില സത്യങ്ങള്‍. അതിലൊന്ന് ഒരു രാഷ്ട്രം ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ എടുത്തത്‌ കൊണ്ടു മാത്രം അവ ശരിയാവണമെന്നില്ല എന്നാണ്. ഒരു രാഷ്ട്രത്തിന്റെ സ്വരം ഒന്നു മാത്രം ആകുമ്പോള്‍ അതില്‍ വികാരത്തിന്റെ അതി പ്രസരം ഉണ്ടാകുമ്പോള്‍ നാം അപകടം മണക്കണം. എതിര് പറയുന്നവരെ സത്യം തിരയാതെ രാജ്യ ദ്രോഹിയെന്നു മുദ്ര കുത്തുമ്പോള്‍‍, ജനാധിപത്യം തെറ്റായ വഴിയിലേക്കു നീങ്ങുന്നു എന്ന് നാം മനസിലാക്കണം.

ഇദി ആമിന്‍ ഉഗാണ്ടയുടെ പ്രസിഡന്റ് ആയപ്പോള്‍ സന്തോഷം കൊണ്ടു ജനം ആര്‍ത്തു വിളിച്ചു. ലോകം കീഴടക്കാന്‍ പോയ ഹിറ്റ്ലര്‍ക്കും ഉണ്ടായിരുന്നു വന്പിച്ച ജന പിന്തുണ. "നമ്മളോടൊപ്പം അല്ലെങ്ങില്‍ നമ്മള്‍ക്കെതിരെ" എന്ന പ്രഘ്യപനവുമായി ജോര്‍ജ് ബുഷ് നടത്തിയ പടയോട്ടങ്ങളും നാം കണ്ടു. ഇവയിലൊന്നും സാമാന്യ ബുദ്ധിയുടെ സ്വരം അന്നാരും കേട്ടില്ല. കേട്ടവ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. അതാവര്തിക്കണോ ഇന്ത്യയിലും?.

ഈ കൊടും ക്രൂരത ചെയ്തതരായാലും ശിക്ഷിക്കപെടണം. അവരെ വേരോടെ പിഴുതെറിയാന്‍ നമ്മളെ കൊണ്ടു എന്ത് ചെയ്യാന്‍ കഴിയുമോ അത് ചെയ്യണം. പക്ഷെ അത് ജനാധിപത്യത്തിന്റെ, സത്യത്തിന്റെ ഭാഗത്ത് നിന്നായിരിക്കണം. അല്ലാതെ വികാരത്തിന്റെ, മാധ്യമങ്ങളുടെ കൊലവിളികള്‍ കെട്ട് ഭയന്നിട്ടാകരുത്.

7 comments:

  1. കൊള്ളാം, നല്ല ലേഖനം...
    ആക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...

    ReplyDelete
  2. We need to be worried about antinationals inside india as much as about the infiltraters from outside. You have shown your colour.We will take care our nation even if many anthulays and other anti indians like the marxists take positions to weaken the nationlistic spirit. I as an ordinary Hindu believe 'jananee janmabhumiScha swargaadapi gareeyasi". It maynot be so for you and we know which side you people will stand when nation meets a critical juncture.
    We know where to throw a pottaslate.

    ReplyDelete
  3. ഏതായാലും സത്യം പുറത്ത് വരണം.
    കുറ്റക്കാർ ശിക്ഷിക്കപ്പെടണം.

    ReplyDelete
  4. ഏതായാലും സത്യം പുറത്ത് വരണം.
    കുറ്റക്കാർ ശിക്ഷിക്കപ്പെടണം

    ReplyDelete
  5. കൊള്ളാം, നല്ല ലേഖനം...

    ReplyDelete
  6. മുക്കുവന്‍, ബാജി , നരിക്കുന്നു,
    വന്നതിനും, വായിച്ചതിനും നന്ദി.

    ഹരിഷ്, അക്ഷരതെറ്റുകള്‍ എന്നാലാവും വിധം തിരുത്തിയിട്ടുണ്ട് ഇപ്പോള്‍. ചൂണ്ടിക്കാട്ടിയതിനു നന്ദി.

    മധുരാജ്,
    ചോദ്യങ്ങള്‍ ചോദിക്കുന്നവരെയെല്ലാം രാജ്യ ദ്രോഹികള്‍ എന്ന് മുദ്ര കുത്തുന്നത് നമ്മളെ പോലെ ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete