Monday 22 December 2008

പ്രവാസത്തിന്റെ മധുരം.

പ്രവാസം ഒരു മോഹമായിരുന്നു എന്നും. ചെറുപ്പത്തില്‍ ആദ്യമായി സിനിമ കാണുന്നതും, ക്യാമറ കാണുന്നതും ഗള്‍ഫിലുള്ള ബന്ധുക്കളുടെ വീടുകളില്‍ നിന്നാണ്. ഗള്‍ഫുകാരുടെ മക്കളോട് ഉള്ളില്‍ ഒരു ചെറിയ അസൂയ തോന്നിയിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ.

ജീവിതത്തില്‍ മറ്റെന്തിനെയും പോലെ , അടുക്കും തോറും പ്രവാസത്തിന്റെ വറ്ണപകിട്ടു കുറഞ്ഞു തുടങ്ങി. പ്രവാസം ഒരു പൂ മെത്തയല്ല എന്ന് പതിയെ ബോധ്യമായി. വര്‍ഷാവര്‍ഷം വരുന്ന അവധിക്കായുള്ള കാത്തിരുപ്പും, ഫോണിലൂടെ മാത്രം അറിയുന്ന നാട്ടുവിശേഷങ്ങളും, പന്കെടുക്കാനാവാതെ നഷ്ടപ്പെടുന്ന വിവാഹങ്ങളും, അസമയത്ത് വരുന്ന ഫോണ്‍ വിളികളാടുള്ള പേടിയുമെല്ലാം പ്രവാസത്തിന്റെ ചെറു നൊമ്പരങ്ങളാകുന്നു.

പക്ഷെ, ഇക്കാണുന്ന നൊമ്പരങ്ങള്‍ മാത്രമല്ല പ്രവാസം. മധുരമായ പലതും പ്രവാസം നമുക്കു തരുന്നില്ലേ?. നമ്മളില്‍ പലരെയും പ്രവസികലാളാക്കുന്ന ആദ്യ ഘടകം സാമ്പത്തിക ഭദ്രത തന്നെ. സന്ച്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രവാസം നല്കുന്ന സാദ്ധ്യതകള്‍ വിശാലമാണ്. വ്യത്യസ്ഥമായ ഒരു പാടു സ്ഥലങ്ങളെ, ആളുകളെ പ്രവാസം നമുക്കു കാട്ടിത്തരുന്നു. മതത്തിനും, ദേശത്തിനും, ഭാഷക്കുമപ്പുറത്തു മനുഷ്യര്‍ സമാനരനെന്നു എന്നെ പഠിപ്പിച്ചത് പ്രവസമാണ്.

പ്രവാസത്തിനിടയിലെ ഏറ്റവും വലിയ ആശ്വാസവും സന്തോഷവും നമുക്കു ചുറ്റിലുമുള്ള നമ്മുടെ സൌഹൃദങ്ങളാണ്. അവധി ദിവസങ്ങളില്‍ ഒരു ഫ്ലാറ്റില്‍ ഒത്തു ചേര്ന്നു ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കിയും, പരസ്പരം കളിയാക്കിയും, സഹായിച്ചും, ഒരല്പം വഴക്ക് കൂടിയും കടന്നു പോകുന്ന ആ നിമിഷങ്ങളും, സൌഹൃദവും പ്രവാസത്തിന്റെ മധുരമല്ലേ?.

ഇന്നലെ രാത്രി നടന്ന ഒരു സൌഹൃദ ഒത്തു ചേരലിന്റെ സന്തോഷത്തില്‍ നിന്നാണ് ഈ ചെറു കുറിപ്പ്.


4 comments:

  1. Seems everybody have the same feeling my dear... Here we become more passionate than we are with our loved ones.
    God bless us....

    ReplyDelete
  2. പ്രവാസം മതത്തിനതീതനാക്കുന്നു,
    നാടിനോട് കൂടുതല്‍ അടുപ്പിക്കുന്നു,
    സഹനത കൂട്ടുന്നു.

    ReplyDelete
  3. പ്രയാസിയുടെ പ്രയാസങ്ങള്‍ ,പ്രയാണങ്ങള്‍ , ആകുലതകള്‍ ,

    ReplyDelete
  4. തീര്‍ച്ചയായും പ്രവാസം നമുക്ക് പല ഗൂണപാഠങ്ങളും നല്‍‌കുന്നു.

    ReplyDelete