Monday 20 July 2009

കണ്ണുകള്‍ മാത്രം കണ്ടു ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍.

ഈ ശനിയാഴ്ച കണ്ടുമുട്ടിയ എന്റെ സുഹൃത്തില്‍ നിന്ന് കേട്ട ഒരു അനുഭവം. കേട്ടപ്പോള്‍ രസകരമായി തോന്നിയത് കൊണ്ട് ഇവിടെ കുറിക്കുന്നു.

ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന് ശരി-യാ നിയമം കര്‍ശനമായി പാലിക്കുന്ന ഒരു രാജ്യത്തേക്ക് ജോലി മാറ്റം കിട്ടുന്നു. സ്ത്രീകള്‍ കണ്ണ് മാത്രമേ പുരത്ത് കട്ടാവൂ എന്നതാണ് ആ രാജ്യത്തെ ഒരു നിയമം. അതുകൊണ്ട് തന്നെ ശരീരം മുഴുവന്‍ മറക്കുന്ന പര്‍ദയാണ് സ്ത്രീകളുടെ വേഷം. മാത്രമല്ല, സ്ത്രീകള്‍ പൊതുവേ ഒറ്റയ്ക്ക് യാത്ര ചെയ്യാറും ഇല്ല. രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചാണ് യാത്ര.

സുഹൃത്തു അവിടെയെത്തി ഏതാനം മാസങ്ങള്‍ക്കു ശേഷം കമ്പനിയില്‍ ഒരു ഒഴിവുണ്ടാകുന്നു. കമ്പനിയുടെ ആ രാജ്യത്തെ പോളിസി പ്രകാരം, ഒരു പെണ്‍കുട്ടിയെ ജോലിക്ക് നിയമിക്കാന്‍ തീരുമാനമാകുന്നു. പതിവ് പ്രോസിസ്സിങ്ങിനു ശേഷം ഇന്റര്‍വ്യൂ ആരംഭിക്കുന്നു.

ഇന്റര്‍വ്യൂ തുടങ്ങിയപ്പോഴാണ് സുഹൃത്തിന് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടുന്നത്. വരുന്നവരെല്ലാം പലപ്പോഴും ഒന്നോ രണ്ടോ സുഹൃത്തുക്കളോടോ വീട്ടുകരോടോ ഒപ്പമാണ് വരവ്. അവര്‍ മിക്കപ്പോഴും ഇന്റര്‍വ്യൂ സമയത്തു ഒപ്പം കാണുകയും ചെയ്യും.

ഇന്റര്‍വ്യൂ തുടങ്ങുമ്പോള്‍ സുഹൃത്തിന് മുന്നില്‍ പര്‍ദയിട്ട കണ്ണ് മാത്രം പുറത്തു കാണാവുന്ന മൂനോ നാലോ സ്ത്രീകള്‍ ഉണ്ടാവും. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ജോലിക്ക് അപേക്ഷിച്ച ആള്‍ തന്നെയാണെന്നു എങ്ങനെ അറിയും?. അത് മാത്രമല്ല, ജോലി കൊടുത്താല്‍, ജോലിക്ക് വരുന്നത് ഇന്റര്‍വ്യൂ വിനു വന്ന ആള്‍ തന്നെയാണെന്നു തിരിച്ചരിയുന്നതെങ്ങനെ?. നിയമനങ്ങള്‍ എല്ലാം ഒരു വിശ്വാസത്തിന്റെ ബലത്തില്‍. കണ്ണുകള്‍ മാത്രം കണ്ടു ആളെ തിരിച്ചറിയുന്ന പുതിയ സാങ്കേതിക വിദ്യ വേണം എന്ന് സുഹൃത്തു തമാശയായി പറയുന്നുണ്ടായിരുന്നു.

അനുഭവം എന്ന ലേബലില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചിട്ട് ചിന്ത സമ്മതിക്കുന്നില്ല. അത് കൊണ്ട് നര്‍മം അല്ലെങ്കിലും അതില്‍ പോസ്റ്റുന്നു.

7 comments:

  1. എന്റെ ഒരു സുഹൃത്തിനെ മറ്റൊരു സുഹൃത്തിന്റെ ബുര്‍ഖാധാരിയായ ഭാര്യ പേര്‌ വിളിച്ചതും അത്‌ വിവാഹമോചനത്തില്‍ കലാശിച്ചതും
    (അതോ മറ്റ്‌ എന്തെങ്കിലുമോ) ഓര്‍മ്മ വരുന്നു.

    ReplyDelete
  2. അനുഭവം എന്ന ലേബൽ തന്നെ മതിയായിരുന്നു എന്നു തോന്നുന്നു. കാസർക്കോട്‌ ഒരു ബസ്‌ വെയിറ്റിംഗ്‌ ഷെഡ്ഡിൽ സ്ത്രീകൾക്കു എന്നു സൂചിപ്പിക്കാൻ പർദ്ദയിൽ നിന്നും കാണാവുന്ന രണ്ടു കണ്ണുകൾ മാത്രം വരച്ചു വച്ചതു കണ്ടതോർമ്മ വരുന്നു.
    നന്നായിരിക്കുന്നു പോസ്റ്റ്‌

    ReplyDelete
  3. :-)

    പര്‍ദ്ദയിട്ട് നില്‍ക്കുന്ന നാലു ഭാര്യമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന അറബിയെ ഓര്‍മ്മ വന്നു

    ReplyDelete
  4. സൗദി അറേബിയ ആണോ സ്ഥലം?
    സുഹൃത്ത് ആണോ പെണ്ണോ? പെണ്ണാണെങ്കില്‍ പെണ്ണുങ്ങള്‍ മാത്രമുള്ള മുറിയില്‍ മുഖം മൂടേണ്ട ആവശ്യമില്ലല്ലൊ.
    സൗദിയിലെ എനിക്കറിയാവുന്ന മറ്റൊരു രസകരമായ സംഗതി: പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ (മിക്‌സഡ് കോളേജുകള്‍ സൗദിയില്‍ ഇല്ല) ചില സ്പെഷ്യലൈസ്‌ഡ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പെണ്‍‌ടീച്ചര്‍മാരെ കിട്ടാതെവരുമ്പോള്‍ ആണ്‍‌ടീച്ചര്‍മാരെ കൊണ്ടുവരും. എന്നിട്ട് അതേ കെട്ടിടത്തിലെ മറ്റൊരു അടച്ച മുറിയില്‍ ഇരുത്തി കാമറയെ നോക്കി ക്ലാസ്സെടുപ്പിക്കും. ക്ലാസ്‌മുറിയിലിരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ടിവിസ്ക്രീനില്‍ ലൈവ് ആയി കാണാം അധ്യാപകനെ. സംശയങ്ങള്‍ ചോദിക്കാന്‍ മൈക്ക് ഉണ്ട്. പോരേ? :)

    ReplyDelete
  5. സുഹൃത്തെ ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നത് ഈ പറഞ്ഞ സൗദി അറേബ്യ യില്‍ തന്നെയാണ് ഞങ്ങളുടെ കമ്പനിയില്‍ സ്ത്രീപുരുഷര്‍ ഇട കലര്‍ന്ന് ജോലിചെയ്യുന്നു ഇത് വരെയും ഞാന്‍ കാണാത്ത കേള്‍ക്കാത്ത വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത തമാശ തോന്നുന്നു പിന്നെ ഹൃദയത്തില്‍ രോഗം ബാധിച്ചവര്‍ക്കിവിടെ കണ്ടു രസിക്കാനോന്നും പറ്റില്ല. സുഹ്രത്തെ നിങ്ങള്ക്ക് ശേഷിയുന്റെന്കില്‍ (സാമ്പത്തികം,ആരോഗ്യം)ഒന്നില്‍ ക്‌ുടുതല്‍ ആവാം ഇത് നാല് വരെ കല്യാണം കഴിക്കാം എന്ന് ഇസ്ലാം പറഞ്ഞത് (അതും ഭാര്യയുടെ അനുവാദത്തോടെ മാത്രം ഇല്ലെങ്കില്‍ നോമ്ബെടുക്കട്ടെ എന്നും) ഇതെല്ലാം അറിയുന്നവനാണ് എന്റെയും നിന്റെയും സൃഷ്ടാവ് അവനെ വണങ്ങുക അല്ലാത്തവര്‍ക്ക് വ്യക്തമായ സിക്ഷ്യുന്ടു സോദരാ ...ഗുനകാംക്ഷമാത്രമാണ്‌ ഈ കുറിപ്പിന് ആധാരം

    ReplyDelete
  6. @Shahjack000: സുഹൃത്തേ താങ്കള്‍ സൌദിയില്‍ ഏതു കമ്പനിയിലാ ജോലി ചെയ്യുന്നത്? വല്ല സായിപ്പിന്റേം കമ്പനിയിലായിരിയ്ക്കും. അല്ലാതെ ഒരിടത്തും താങ്കള്‍ പറയുന്ന “ഇടകലരല്‍“ ഇല്ല. താങ്കള്‍ കാണാത്തതുകൊണ്ട് ശരിയല്ലെന്ന് പറയരുത്. സൌദിയില്‍ ഏഴു വര്‍ഷം ഉണ്ടായിരുന്നയാളാണ് ഞാന്‍. ഒരിയ്ക്കല്‍ റിയാദില്‍ ഒരു സ്ത്രീയെയും പുരുഷനെയും ഒന്നിച്ച് റെസ്റ്റോറന്റില്‍ കാപ്പികുടിച്ചതിന് മുതവ പോലീസ് അറസ്റ്റു ചെയ്തു. അന്യസ്ത്രീയും പുരുഷനും ഒന്നിച്ചിരിയ്ക്കാന്‍ പാടില്ലത്രേ! ഇതിലെ രസം, സ്ത്രീ ആ കമ്പനിയുടെ വൈസ് പ്രസിഡന്റും പുരുഷന്‍ അവരുടെ കീഴിലുള്ള മാനേജരും. സ്ത്രീ കമ്പനി കാര്യങ്ങള്‍ സംസാരിയ്ക്കാന്‍ ജിദ്ദയില്‍ നിന്നും വന്നതാണ്. അവസാനം ചേംബര്‍ ഓഫ് കൊമേഴ്സ് ഇടപെട്ടാണ് അവരെ ജയിലില്‍ നിന്നും വിട്ടത്.
    നിങ്ങളു തത്വങ്ങളൊക്കെ പറഞ്ഞോളൂ, പക്ഷേ എല്ലാവരും അതപ്പടി വിഴുങ്ങുമെന്ന് കരുതരുത്.

    ReplyDelete
  7. ഇവിടെ കണ്ണ് കാണി ക്കാതിരുന്നാലാണ് രക്ഷ

    ReplyDelete