ഒരെഴുത്തുകാരന്‍ ആവണം ആവണം എന്നത് മൂന്നാം ക്ലാസ്സ് മുതലേ ഉള്ള ആഗ്രഹം ആണ്. 3Bയില്‍ പഠിക്കുന്ന കാലത്തു ബാലഭൂമിയിലേക്ക് കവിത അയച്ചാണ് കാര്യങ്ങളുടെ തുടക്കം. അച്ചടിക്കാത്ത , തിരിച്ചു വരാത്ത കഥകളും കവിതകളുമായി കാലം അങ്ങനെ ഒരുപാട് കടന്നു പോയി.
മീശ മുളച്ച കാലം മുതലേ എഴുത്തു മനോരമയിലെക്കും, മംഗളത്തിലെക്കും പിന്നെ നെരൂദയുടെ കോപ്പി അടിച്ചു മാറ്റി സ്വന്തം പേരെഴുതിയ കവിതകള്‍ മാതൃഭൂമിയിലേക്കും. കവറുകള്‍ ഒന്ന് രണ്ടെണ്ണം തിരിച്ചു വന്നു എന്നല്ലാതെ മറ്റു വിശേഷങ്ങള്‍ ഒന്നും ഉണ്ടായില്ല.
എന്നാല്പിന്നെ കേരളം അറിയുന്ന നോവലിസ്റ്റ് ആയേക്കാം എന്ന് വച്ചു. നോവല്‍ എഴുത്തു തുടങ്ങിയതല്ലാതെ തീര്‍ന്നുമില്ല, സ്വന്തം അനിയന്‍ പോലും വായിച്ചു നോക്കിയതുമില്ല.
അങ്ങനെ ആശങ്ക മൂത്ത് ഇരിക്കുന്ന നാളിലാണ് എന്റെ ബ്രൌസെരില്‍ ചിന്ത പ്രത്യക്ഷപ്പെടുന്നത്. ബ്ലോഗെങ്കില്‍ ബ്ലോഗ്, നാലാള് വായിച്ചു കയ്യടിച്ചാല്‍ പോരെ?. എന്തെഴുതും? കഥയും, കവിതയും, ഫോട്ടോയും ഒക്കെ നിറഞ്ഞ ബ്ലോഗുകള്‍ ഒത്തിരി. അപ്പോള്‍ പിന്നെ ഒരു ചേഞ്ച് വേണ്ടേ.
കോമഡി തന്നെ മെയിന്‍ ആയുധം. നാട്ടിലെ പത്രവാര്‍ത്ത എടുത്തു നോക്കി അതിനെ അങ്ങ് തമാശയിട്ടു തകര്‍ക്കാം. തമാശഎഴുതാന്‍ പണ്ടേ നല്ല കഴിവയത് കൊണ്ട് മെയിലായും ഫോര്‍വേഡ് ആയും അത് നാട്ടില്‍ വിലസും. അതോടെ ആരാധകരുടെ ബഹളമാവും ബ്ലോഗ്ഗില്‍. ആരാധകര്‍ വന്നു തുടങ്ങുന്നതോടെ നമ്മുടെ അടുത്ത നമ്പര്‍, പമ്മന്‍ മുതല്‍ സാഗര്‍ കോട്ടപ്പുറം വരെ പ്രയോഗിച്ചു തകര്‍ത്ത ഇക്കിളി ഭാഷ. അതോടെയതാ തേങ്ങ അടിക്കാനും, വാനോളം പുകഴ്ത്താനും ജനം ഇരമ്പുന്നു. കുറച്ചു നിമ്നോന്നത പ്രയോഗങ്ങളും, ജാരന്‍ നമ്പറും കൂടെ കൂട്ടിയാല്‍ എന്റെ ബ്ലോഗ് സൂപ്പര്‍ ഹിറ്റ്.
ഇക്കിളി മടുത്തു തുടങ്ങിയാല്‍?. ജനത്തിന് വേണ്ടത് എന്താണെന്ന് പണ്ട് രെന്ജി പണിക്കര്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ. സ്വന്തം ജീവിതത്തിലെ നിരാശ മാറ്റാന്‍ നാട്ടുകാര്‍ക്കിട്ട് തെറിവിളി. അത് രാഷ്ട്രീയമോ,സിനിമക്കാരോ ഒക്കെയാവാം. നടികള്‍ ആണേല്‍ ബെസ്റ്റ് !. തനിക്കു വിളിക്കാന്‍ പറ്റാത്ത തെറി മറ്റൊരുത്തന്‍ വിളിക്കുന്ന കേള്‍ക്കാനുള്ള പൂതിയുമായി ജനം എന്റെ ബ്ലോഗിലേക്ക് ഓടിയെത്തും.
ഇതിനിടക്ക് കുറച്ചു ജനം ഈ സ്ഥിരം നമ്പര്‍ എതിര്‍ക്കും. എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും എന്ന വമ്പന്‍ ഡയലോഗ് എടുത്തു വീശി ഞാന്‍ അവന്മാരുടെ വായടക്കും. പോരെങ്കില്‍ എന്തിനും പോന്ന 'തേങ്ങയടി' പട്ടാളം ഉണ്ടാവുമല്ലോ എന്റെ കൂടെ. അവന്മാര് ഒതുക്കിക്കോളും അവരെ.
അങ്ങനെ ഇക്കിളി സ്റ്റോക്കും തെറി വിളി സ്റ്റോക്കും തീര്‍ന്നാല്‍?. . ഹഹ , അങ്ങനെയങ്ങ് തോല്‍ക്കുമോ ഞാന്‍?. ബൂലോകം എന്ന ലോകത്തും കുറച്ചു ജനമുണ്ടല്ലോ. സ്വന്തം കഥയും, കവിതയും, പടമെടുപ്പും സ്വന്തം ബ്ലോഗില്‍ ഇട്ടു ജീവിക്കുന്നവര്‍. അവന്മാരുടെ ബ്ലോഗില്‍ ജനം ഒത്തിരി വരുന്നതും പെണ്‍ പിള്ളേര് കംമെന്റിടുന്നതും ഇഷ്ടപ്പെടാത്ത ജനം ഒരുപാടുണ്ട് മോനെ ഈ ബൂലോകത്തില്‍.
അവന്മാര്‍ക്കിട്ടു തെറിവിളിച്ചാല്‍ എന്റെ ആരാധകര്‍ക്ക് അതങ്ങ് ഇഷ്ടപ്പെടും. വിമര്‍ശനാത്മക സാഹിത്യം ആണെന്ന് വരെ അവര് പറഞ്ഞു കളയും. അവര് കഥ എഴുതിയാലും, ഫോട്ടോ ഇട്ടാലും, കൂട്ട് കൂടിയാലും, അവന്മാരെ ഞാന്‍ ചീത്ത വിളിച്ചു ഒതുക്കും. അതിഷ്ടപ്പെടുന്ന ആരാധകര്‍ എന്നെ തേങ്ങ കൊണ്ട് മൂടും !.
അപ്പൊ സ്വന്തം ബ്ലോഗില്‍ അവനവനു ഇഷ്ടപ്പെടുന്നത് ചെയ്യാമെന്ന് അണ്ണന്‍ നേരത്തെ പറഞ്ഞതോ?. അവര്‍ക്ക് അറിയാവുന്നതു അവര് ചെയുന്നു എന്നല്ലേ ഉള്ളൂ ?. ഇതൊക്കെ ആരാധകന്മാര്‍ക്ക് മനസിലായാല്‍?.
ഹി ഹി ഹി. സാഗര്‍ കോട്ടപ്പുരത്തിന്റെ ദിവ്യ വചനം നീ ഓര്‍ക്കുന്നില്ലേ?. "ആരാധകന്മാര്‍ വെറും പുണ്ണാക്കന്മാര്‍". ഇക്കിളിയും , ചീത്ത വിളിയും, പിന്നെ കോമഡിയും സമാസമം ചെറുത്തു ഞാന്‍ ഉണ്ടാക്കുന്ന പോസ്റ്റ് വായിച്ചു പുളകിതരായി ജയ് വിളിക്കുന്നവര്‍ക്ക് ഇത് വല്ലോം മനസിലാവുമോ?. അവര്‍ വീണ്ടും ജയ് വിളിക്കും, തേങ്ങ അടിക്കും.
ഹി ഹി ഹി
ReplyDeleteഹി ഹി കാര്യം മനസ്സിലായി....
ReplyDeleteസംഭവം കൊള്ളാം മാഷെ :)
ഉം....
ReplyDeleteതരക്കേടില്ല...
നടക്കട്ടെ,നടക്കട്ടെ:)
ReplyDeletegood..
ReplyDeleteപക്ഷെ...ഒരു പ്രശ്നമുണ്ട്.ഒരു പെന്‍സില്‍ ബോക്സ് ചുമക്കാനും ഇനി പൈസ വാങ്ങും.
ReplyDelete