Wednesday, 22 July 2009

കലാമിനെ തൊട്ടാല്‍ അമേരിക്കയെ തട്ടും. !

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും, ആരാധ്യനുമായ അബ്ദുല്‍ കലാമിനെ ദേഹപരിശോധന നടത്തിയ വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ആണ് പ്രതി എന്നതിനാല്‍ പ്രതിഷേധം അമേരിക്കക്ക് നേരെയും ഉണ്ട്. പ്രതികരണത്തിന്റെ ചൂട് കണ്ടാല്‍ ഒബാമ എയര്‍ലൈന്‍സ്‌ കാരെ നേരിട്ട് വിളിച്ചു കലാമിനെ ദേഹ പരിശോധന നടത്താന്‍ പറഞ്ഞു എന്ന് തോന്നും.

ദേ, മറ്റൊരു അമേരിക്കന്‍ ചാരന്‍ എന്ന് വിളിച്ചു കൂവും മുന്നേ, നമുക്ക് നടന്നതിനെ പറ്റി ഒന്നാലോചിച്ചു നോക്കാം. നടന്നതിനെ കുറിച്ച് വായിക്കും തോറും അദ്ദേഹത്തെ അപമാനിച്ചത് ആര് എന്ന ചോദ്യം ഉയരുന്നു.

ദേഹപരിശോധനയില്‍ നിന്ന് VIP കളെ ഒഴിവാക്കി കൊണ്ടുള്ള ലിസ്റ്റ് തന്നെ ഒന്ന് പരിശോധിക്കൂ, രാഷ്ട്ര പതിയും, പ്രധാന മന്ത്രിയും പോട്ടെ, മറ്റു മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഗാന്ധി കുടുംബം, മുഖ്യ മന്ത്രിമാര്‍ തുടങ്ങി ലിസ്റ്റ് അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ജനാധിപത്യ രാജ്യത്തില്‍ ഇത്തരം ഒരു ലിസ്റ്റു തന്നെ വേണോ എന്നത് ആദ്യത്തെ ചോദ്യം. തേര്‍ഡ് ക്ലാസ്സില്‍ ജനങ്ങളോടൊപ്പം യാത്ര ചെയ്തു മാതൃക കാട്ടിയ രാഷ്ട്ര പിതാവിന്റെ നാടല്ലെ ഇത്?.

ഇനി ലിസ്റ്റ് വേണം എന്ന് തന്നെ ആകട്ടെ, അഭിവന്ദ്യരായ കുറച്ചു പേര്‍ക്ക് മാത്രമായി ചുരുക്കേണ്ട ലിസ്റ്റില്‍ എങ്ങനെ ഇരുനൂറു പേര്‍ ഇടം പിടിച്ചു?. ലിസ്റിനെ വലിച്ചു നീട്ടും തോറും വിമാന കമ്പനികളുടെ കണ്ണില്‍ അതിന്റെ മൂല്യം കുറയും എന്നറിയാന്‍ സാമാന്യ ബുദ്ധി പോരെ?.

ഇനി മുന്‍ രാഷ്ട്രപതിയുടെ സുരക്ഷയുടെ കാര്യം പറഞ്ഞാല്‍ , സംഭവ സമയത്തു സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നില്ലേ?. ഉണ്ടായിരുന്നെങ്കില്‍, അവര്‍ എന്ത് കൊണ്ട് ഇത്തരം ഒരു നടപടി ക്രമം ചൂണ്ടിക്കട്ടിയില്ല ?. ഒരു മുന്‍ രാഷ്ട്രപതി എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ വരവ് അറിഞ്ഞിരുന്നില്ലേ?. അറിഞ്ഞില്ലെങ്കില്‍ എന്ത് കൊണ്ട്?. അറിഞ്ഞിരുന്നെങ്കില്‍ എന്ത് കൊണ്ട് അവര്‍ എയര്‍ലൈന്‍സ്‌നെ വിലക്കിയില്ല?.

ഇന്ത്യന്‍ ഗവെര്‍മെന്റിന്റെ ഭാഷ്യം അനുസരിച്ച് ഇത്തരം ഒരു നടപടിക്രമം നിലവില്‍ ഉണ്ടെങ്കിലും കോണ്ടിനെന്‍റല്‍ അത് നിയമപരമായി അംഗീകരിച്ചിട്ടില്ല എന്നാണ്. അപ്പോള്‍ സത്യത്തില്‍ ഈ ലിസ്റ്റിനു നിയമ സാധുതയുണ്ടോ?. ഉണ്ടെങ്കില്‍ സംഭവം നടന്നു 3 മാസത്തിനു ശേഷവും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകത്ത്തെന്തു കൊണ്ട്?. അഥവാ അങ്ങനെ ഒരു നിയമം ഇല്ലെങ്കില്‍ അവര്‍ ചെയ്തതില്‍ എന്താണ് തെറ്റ്?.

ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തേടാതെ ഇത് ഇന്ത്യക്കെതിരെ ഉള്ള ആക്രമണം ആയും, അത് കലാം മുസ്ലിം ആയതു കൊണ്ടാണെന്നും ഒക്കെ വാദിക്കുന്നവര്‍ ജനങ്ങളുടെ കണ്ണില്‍ പോടിയിടുകയല്ലേ?.

അമേരിക്കന്‍ നിയമം അനുസരിച്ചു പ്രത്യേക വിമാനത്തിലോ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെയോ അല്ലാതെ സഞ്ചരിക്കുന്ന മുന്‍ പ്രേസിടെന്റ്മാരെ സുരക്ഷ പരിശോധനയ്ക്ക്‌ വിധേയമാക്കും. അവര്‍ അത് പാലിച്ചു. താന്‍ നിയമങ്ങള്‍ക്കു അതീതനായ ഒരാളാണെന്ന തോന്നല്‍ ഇല്ലാത്ത കലാം എന്ന വലിയ മനുഷ്യന്‍ അതിനെ ഒരു വലിയ കാര്യമായെടുത്തില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.

നിയമപരമായി എയര്‍ലൈന്‍സ്‌ സ്റ്റാഫ്‌ ചെയ്തത് തെറ്റാണെങ്കില്‍, അവരെ ശിക്ഷിക്കണം, അവര്‍ അദ്ദേഹത്തോട് തെറ്റായി പെരുമാറി എങ്കില്‍, അത് തീര്‍ച്ചയായും രാജ്യം വിട്ടു പോകേണ്ട തെറ്റ് തന്നെയാണ്. പക്ഷെ, അമേരിക്കന്‍ വിരോധത്തിന്റെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാതെ എന്ത് കൊണ്ട് ഇത് സംഭവിച്ചു എന്നന്വേഷിക്കാനുള്ള മര്യാദ എങ്കിലും നമുക്ക് കാട്ടാം.

ആത്മാഭിമാനമുള്ള ഒരു രാജ്യം മറ്റുള്ളവരുടെ മാത്രമല്ല, അവരുടെ തെറ്റുകളിലെക്കും കണ്ണ് തുറന്നു വയ്ക്കണം. ചെയ്യുന്നതെന്തും വിവേചനം എന്ന് കരുതുന്നത് അപകര്‍ഷത ബോധത്തിന്റെ മറ്റൊരു പതിപ്പാണ് !.

3 comments:

  1. ഇതൊന്നുമല്ലാത്ത, ഒരു പഞ്ചായത്തു മെംബര്‍ പോലുമല്ലാത്ത അമൃതാനന്ദമയിയും പരിവാരങ്ങളും പോകുമ്പോള്‍ ഈ പറഞ്ഞ ദേഹപരിശോധനയും പ്രകടനങ്ങളുമൊന്നുമില്ലാതെ താണു വീണു തൊഴുന്നതു കാണാമല്ലോ? എന്താ അവരെ തൊട്ടാല്‍ പൊള്ളും അല്ലേ?

    പരിശോധിച്ചു നോക്കിയാല്‍ അറിയാം കയ്യില്‍ എന്തൊക്കെയുണ്ടെന്നുള്ള വിവരം. (പരിശോധിച്ചവനും അറിയും ‘വിവരം’)

    തട്ടിക്കളയുമോ എന്ന പേടി കൊണ്ടാണ് അനോണിയായി കമന്‍റിട്ടത്. സത്യായും ഞാന്‍ അനോണിയല്ല ചേട്ടാ. പക്ഷേ ജീവനില്‍ കൊതിയുണ്ട്‌

    ReplyDelete
  2. thats a great thought buddy... what annony mentioned is also a good point!

    ReplyDelete
  3. DARIDRA HINDU
    Honourable Kalam is not just a former Prisident.He is the man who made India
    a Powerful republic by his defence missions.
    Actually this is not an issue yar (India is divided by muslim league its still there in India .Rss who killed the father of nation is still here.Bush's dog entered in Gandhi samadhi.Lots of Indian Flags are burned in Kashmir. Babri masjid is demolished.More than 200 temples demolished in kashmir even after 1947.Christian are butchered.Afsal guru is enjoing A class fecelities.) The list will go on enjoy hahhahhahaahahahahah

    ReplyDelete