Tuesday, 21 July 2009

അയലത്തു നിന്ന് കഥകള്‍ കൂടി കൊണ്ട് വരൂ.

ക്യാമറ നായകന്റെ ഓരോ സ്റെപ്പിലും വട്ടം ചുറ്റിക്കുക, നായകന്‍ നാല്‍പ്പതു പേരെ ഒറ്റയ്ക്ക് ഇടിച്ചു തോല്‍പ്പിക്കുക തെരുവില്‍ ജീവിക്കുന്ന നായകനും നായികയും ഡാന്‍സ് ചെയ്യാന്‍ വിദേശത്തു പോകുക, പിന്നെ ഏഴ് മുഴം ചേല ചുറ്റി ദിവസം നാല് നേരം അമ്പലത്തില്‍ പോകുന്ന, ആണ്‍ കുട്ടികളുടെ നേരെ നോക്കാന്‍ മടിക്കുന്ന നായിക പാട്ട് പാടുമ്പോള്‍ കുട്ടി പാവാടയിലേക്ക് മാറുക തുടങ്ങിയ മഹത്തായ ആശയങ്ങള്‍ പകര്‍ത്തുന്ന കൂട്ടത്തില്‍ കഥ എന്ന സിനിമയുടെ ആ ചെറിയ ആശയം കൂടി നമുക്ക് പകര്‍ത്തി കൂടെ?.

ഉദാഹരണത്തിന് ഏറെ അകലെ അങ്ങ് അമേരിക്കയിലോ,യുറൊപ്പിലോ ഒന്നും പോകേണ്ട അയല്‍പക്കമായ , പണ്ട് നമ്മള്‍ മസാല സിനിമാക്കാര്‍ എന്നാക്ഷേപിച്ച, ഇപ്പോഴും പാണ്ടികള്‍ എന്നാക്ഷേപിക്കുന്ന തമിഴ്നാട്ടിലേക്കു നോക്കിയാല്‍ മതി. കഴിഞ്ഞ ആഴ്ചയില്‍ കണ്ട രണ്ടു തമിഴ് സിനിമകളാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

ആദ്യത്തേത്‌ 'പസംഗ' എന്നാ ചിത്രം. ട്രെയിലര്‍ കണ്ടു തെറ്റിദ്ധരിച്ച്‌ ചിത്രം കനതിരുന്നെന്കില്‍ അതൊരു നഷ്ടം ആയേനെ. കുട്ടികളുടെ സ്കൂള്‍ കാല ജീവിതം മനോഹരമായി വരച്ചു കാട്ടുന്ന ചിത്രം.
സ്കൂളിലെ ബാക്ക് ബെഞ്ച്‌ ഗ്യാങ്ങും, അവര്‍ക്കിടയിലെ വീറും വാശിയും ഒക്കെ നന്നായി ചിത്രീകരിച്ച ചിത്രം. എന്നാല്‍ ഇതിനെല്ലാം ഉപരി, മറ്റു ചില സവിശേഷതതകള്‍ ആണ് എന്നെ ആകര്‍ഷിച്ചത്‌. രണ്ടു കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. അവര്‍ക്ക് ചുറ്റും നാം കാണുന്ന കഥാപാത്രങ്ങളോ, നാം കണ്ടു മുട്ടാന്‍ സാധ്യതയുള്ള സാധാരണക്കാര്‍. അതി സുന്ദരിയായ നയികയോ, അതിമാനുഷനായ നായകനോ ഇല്ല. ഇത്തരം ഒരു കഥ മലയാളത്തില്‍ ആരെങ്കിലും ഒന്ന് പരീക്ഷിക്കുമോ ആവൊ?.

രണ്ടാമത്തേത് അച്ഛന്റെയും, ഒരു മകളെ വളര്ത്തുന്നതിന്റെയും കഥ പറയുന്ന "അഭിയും ഞാനും". പ്രകാശ രാജ് എന്ന നടന്റെ പ്രതിഭക്ക് അപ്പുറം, ഒരു മകലോടോപ്പോം വളരുന്ന അച്ഛന്റെ കഥ പറയുന്ന ചിത്രം. ലളിതമായ ആഖ്യാന രീതി, സിനിമ കഴിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷവും, ആ വേലക്കാരന്‍ കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഐറ്റം നമ്പരോ, ക്യാമറ കറക്കലോ ഒന്നുമില്ലാത്ത ഒരു സിമ്പിള്‍ ചിത്രം. ഇതുവരെ അധികമാരും എത്തി നോക്കാത്ത, ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്ന അച്ഛന്റെ മനസിലേക്ക് എത്തി നോക്കുന്ന ചിത്രം.

നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല എന്ന അഭിപ്രായം ഒന്നും എനിക്കില്ല. ക്ലാസ്സ്‌ മേറ്സും, അറബി കഥയും, തിരക്കഥയും ഒക്കെ നല്ല സിനിമകള്‍ തന്നെ. ഇനിയും മലയാള പ്രേക്ഷകര്‍ക്ക്‌ (ചുരുക്കം പേര്‍ക്ക് ഒഴിച്ച് ) തിയേറ്ററില്‍ കാണാന്‍ സാധിക്കാത്ത പകല്‍ നക്ഷത്രങ്ങളും, തലപ്പാവും, ഗുല്മൊഹരുമ് ഒക്കെ നല്ല സിനിമകള്‍ ആയിരിക്കാം.

പക്ഷെ സിനിമയെ മുന്നോട്ടു നയിക്കേണ്ട പരീക്ഷണങ്ങള്‍ പലതും, ക്യാമറ വട്ടം കറക്കലും, സ്ലോ മോറേനിലും ഒതുങ്ങുന്നു എന്ന് മാത്രം. അഭിനയത്തില്‍ ആകട്ടെ, സംവിധാനത്തില്‍ ആകട്ടെ, ഒരു സൂപ്പര്‍ സ്റ്റാറിന്റെ പിന്‍ബലം ഇല്ലെങ്കില്‍ എത്ര പുതു മുഖങ്ങള്‍ക്കു അവസരം കിട്ടുന്നു?. ഇത് വരെ പറയാത്ത കഥകളുമായി പരീക്ഷണം നടത്താന്‍ ശ്രമിക്കുന്നവരുണ്ടോ?. ഉണ്ടെങ്കില്‍ അവരെങ്ങനെ സിനിമ എടുക്കും?.

പുറത്തു നിന്ന് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് പുത്തന്‍ തരെങ്ങളെയും കഥകളുടെയും സമീപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തമിഴിന്റെ പാഠം ആണ്. പ്രക്ഷകനും പഠിക്കാനുണ്ട്, സൂപ്പറുകളുടെ കോമാളി പടങ്ങള്‍ക്ക് പകരം, കഥയും കാമ്പും ഉള്ള പടങ്ങള്‍ക്ക് മാത്രം ടിക്കറ്റ്‌ എടുത്തു കയറാന്‍ !.

8 comments:

 1. abhiyum nanum kandirunnu valare ishtapettu
  athupole naan kadavul- ithrakkum technical perfection ulla chitrangal ini varumo ena tharathilulla cinema.
  malayalathilum varunnu nalla cinemakal eg passenger, bagya devatha,
  nallathu iniyum varum!

  ReplyDelete
 2. both these movies are excellent. I recommend "Nadodigal" which is running full house now. Our malayalam superstars must turn in to ventures like "abhiyum Njanum". its Prakashraj's own Production and see how wonderful actor he is.even a remake of abhiyum naanum will do better in boxoffice compared to sagar alis jacky or pattanathil bhootham

  ReplyDelete
 3. നാടോടികള്‍ കണ്ടിരുന്നു. സാധാരണക്കാരായ കഥാപാത്രങ്ങള്‍. നല്ല ഒഴുക്കുള്ള കഥ പറച്ചില്‍, പ്രണയത്തെക്കുറിച്ച്. സൌഹൃദത്തെ കുറിച്ച് ഒരു വ്യത്യസ്ത വീക്ഷണം. ഒരു നല്ല പരീക്ഷണം തന്നെ.

  പാസ്സെന്ച്ചരും ഭാഗ്യ ദേവതയും കണ്ടില്ല. പക്ഷെ കഴിഞ്ഞ 2-3 കൊല്ലമായി കാണുന്ന കുടുംബ കഥകളിലെ കഥാപാത്രങ്ങള്‍ ഒക്കെ ഒരു പോലെയല്ലേ സത്യന്‍ അന്തിക്കാടിന്റെ കഥകളില്‍?. ഒരു കൃത്രിമ കേരളീയത !.

  ReplyDelete
 4. മാഷേ.. തങ്കളു പറഞ്ഞ പലതിനോടും ഞാന്‍ യോജിക്കുന്നു... തമിഴമരെ കണ്ട്‌ പഠിക്കന്‍ മലയളികള്‍ക്ക്‌ പലതുമുണ്ട്‌...അവിടെ ഇപ്പോ ഇറങ്ങുന്ന സിനിമകള്‍ വെച്ചു നമ്മുടെ സുപ്പര്‍ സ്റ്റാര്‍സിന്റെ കോമളിത്തരങ്ങള്‍ compare ചെയ്യന്‍ പോലും പറ്റില്ല... കഥകള്‍ മത്രമല്ല music!!! മലയളത്തില്‍ ഇപ്പോ ഇറങ്ങുന്ന പട്ടുകള്‍ കേട്ടാല്‍ കരച്ചിലു വരും....അഭിയും നാനിലേയും പട്ടു തന്നെ ഒരു ഉദാഹരണം... പസംഗ കണ്ടില്ല പക്ഷേ അഭിയും നാനും.... കഥയിലെ എല്ല കഥ പാത്രത്ത്രങ്ങളുടെയും നന്മ മത്രമേ highlight ചെയ്യുന്നുള്ളു...എന്റെ friend ആ പടത്തിനെ പറ്റി പറഞ്ഞത്‌ Sticky bombay മിഠായി!!! എന്നാണു...എനിക്കു അതു പോലെ ഒരു അച്ഛന്‍ ഉള്ളതു കാരണം.. ആ സിനിമയില്‍ ആ അച്ഛന്‍ over concerned ആണെന്നു എനിക്കു തോന്നിയില്ല... പ്രകാശ്‌ രാജയും വേലക്കാരനും ഒക്കെ നന്നായി അഭിനയിച്ചിട്ടുണ്ട്‌...ഇവിടെ കുറേ അലമ്പ്‌ സിനിമകള്‍ എടുക്കുന്നവര്‍മരോക്കെ അതു ഒക്കെ കണ്ടാല്‍ നന്നായിരുന്നു...

  പിന്നെ എനിക്കു നന്നയി തോന്നിയ ഒരു പടമാണു.."രാമന്‍ തേടിയ സീതൈ" ....ഒറ്റയടിക്കു കല്യണമകാത്തെ പെണ്ണും കണ്ട്‌,അവളും മാരുടെ ജാഡയും വീട്ടുകരുടെ demands സും ഒക്കെ കെട്ടു പരിചയം ഉള്ള ആര്‍ക്കും അതു കണ്ടാല്‍ ഒന്നു കൊള്ളും...അതു കണ്ടിട്ട്‌ ചിലരൊക്കെ പറഞ്ഞു.. "ലവന്‍ എന്തോന്നു കെട്ടാന്‍ മുട്ടി നില്‍കണ കണകുണ്ട്‌" ന്ന്...അതൊക്കെ സംഭവിക്കവുന്നതേ ഉള്ളു...അതു പോലെ 'സര്‍വ്വം', diff't movie... പട്ടണത്തില്‍ ഭൂതം കോമളിത്തരവും ... സാഗര്‍ aka! ജാക്കി പോലത്തെ വധവും ഒക്കെ സഹിക്കണ മലയളികള്‍ക്ക്‌...തമിഴ്‌ പടങ്ങള്‍ എന്നു കേട്ടാല്‍ വന്‍ പുഛം !!

  Tin2

  ReplyDelete
 5. Passenger is good.. has some cinema in it..
  Dont even think of watching "Bhagyadevatha" .. typical post 2000 Sathyan Anthikkadu film

  I agree with your points in the post :)

  ReplyDelete
 6. കഥയില്ലായമ ഐഡിയ ഇല്ലായ്മ ഇതാണു പ്റശ്നം മമ്മൂട്ടിയും മോഹന്‍ലാലും എന്തു പരീക്ഷണത്തിനും റെഡിയാണു കാരണം അവറ്‍ക്ക്കറിയാം ദേഹം ആസകലം ഡൈ അടിച്ചു കൂടുതല്‍ പോകാന്‍ പറ്റില്ലെന്നു പക്ഷെ കഥ എഴുതാന്‍ ഇപ്പോഴും എസ്‌ എന്‍ സ്വാമി ഒക്കെയേ ഉള്ളു സത്യന്‍ അന്തിക്കാട്‌ സ്വന്തം എഴുതി ഒരു വഴിയായി ബ്ളൊഗന്‍മാറ്‍ക്കു ഇവരെക്കാളൊക്കെ വിവരമുണ്ട്‌ പക്ഷെ നമ്മളാരും തിരക്കഥ രചിക്കുന്നില്ലല്ലോ അതുമല്ല നല്ല ഒരു ആശയം ഉണ്ടെങ്കില്‍ തന്നെ അതു സൂപ്പറുകളുടെ അടുത്തു പറയാന്‍ വാല്‍നക്ഷത്റങ്ങള്‍ സമ്മതിക്കുന്നില്ല ഒള്ളതുകൊണ്ടൊക്കെ എങ്ങിനെ എങ്കിലും ജീവിച്ചുപോകാം എന്ന ഒരു ഉദാസ മനോഭാവമാണു മലയാളിക്കു, ആരാണു മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ പ്റതിഭ? പ്റ്‍ഥ്വീ രാജോ? നല്ല കഥ ഈയിടെ ലാല്‍ജോസ്‌ എം ടീയുടെ പഴയ നീലത്താമര റീമേക്കു ചെയ്യാന്‍ പോകുന്നുപോലും

  ReplyDelete
 7. ടിന്റു, കാല്‍വിന്‍,ആരുഷി, കമന്റുകള്‍ക്കു നന്ദി.

  സൂപ്പറുകള്‍ ഉണ്ടെങ്കിലേ ജനം പുതിയ ഐഡിയ സ്വീകരിക്കൂ എന്നതും ഒരു പ്രശ്നം തന്നെ. പാസഞ്ചര്‍ പോലുള്ള പടങ്ങള്‍ സൂപ്പര്‍ ഹിറ്റ്‌ ആവുകയും, സൂപ്പര്‍ പടങ്ങള്‍ സൂപ്പര്‍ ആയി പൊട്ടുകയും ചെയുന്ന ഒരു കാലം വരും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. സുപെരുകള്‍ക്ക് വേണ്ടി തിയേറ്റര്‍ ബുക്ക്‌ ചെയ്യുന്ന ഏര്‍പ്പാട് നിന്നലെ ചെറിയ ചിത്രങ്ങള്‍ക്ക് ജനങ്ങളിലേക്ക് എത്താന്‍ പറ്റൂ.

  പ്റ്‍ഥ്വീ രാജിന് പ്രതിഭ ഇല്ല എന്ന് പറയാന്‍ പറ്റുമോ?. വര്‍ഗം എന്ന സിനിമയുടെ ആദ്യ പകുതി എനിക്കേറെ ഇഷ്ടപ്പെട്ടു.

  ReplyDelete
 8. ഇത്രയൊക്കെ പൊളിഞ്ഞ് പാളീസായിട്ടും ഈ കെളവന്മാരെ വെച്ച്
  പടങ്ങൾ പിടിക്കാൻ നടക്കുന്നവന്മാരെ വേണം തല്ലാൻ.

  താങ്കൾ പറഞ്ഞപോലെ വർഗം ഒരു നല്ല ചിത്രമായിരുന്നു. എന്നിട്ടും നമ്മൾ മലയാളികൾ അതിനെ നിഷ്കരുണം തള്ളിക്കളഞ്ഞു.

  കുറെ കള്ളപ്പണക്കാർക്ക് കറുപ്പ് വെളുപ്പിക്കാനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു ഇന്ന് മലയാളം സിനിമ.

  കഴിഞ്ഞ ദിവസം ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങൾ ഒരു ചാനലിൽ കാ‍ണുകയുണ്ടായി. ‘റിങ്ങ് ടോൺ’ എന്നൊ മറ്റോ ആണ് പേര്. സംവിധായകനുമായി ഒരു അഭിമുഖവും കാണിച്ചു. സത്യത്തിൽ സങ്കടം തോന്നി. ഇത്രക്ക് അധപതിച്ചല്ലോ മലയാള സിനിമ... കഷ്ടം.

  താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു.
  തുടർന്നും എഴുതുക

  ReplyDelete