Tuesday 28 April 2009

കുഞ്ചന്‍ നമ്പ്യാര്‍ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌.

ഇക്കൊല്ലത്തെ മുട്ടത്തു വര്‍ക്കി പുരസ്‌കാരം 1995ഇല്‍ എഴുതിയ ഹിഗ്വിറ്റക്ക് കൊടുത്തു കൊണ്ട് പഴമയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനകരമായ നീക്കം കലാ സംസാരിക ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു..

പുത്തന്‍ കൃതികളുടെ മാറ്റ് നിര്‍ണയിച്ചു അവാര്ടുകളിലൂടെ പുതിയ പ്രതിഭകളെ അംഗീകരിക്കുക എന്ന കാലാകാലമായി തുടര്‍ന്ന് വന്ന മൂരാച്ചി നയത്തിനെതിരെ കാലത്തിന്‍റെ തിരിച്ചടിയായി ഇതിനെ കാണണമെന്ന് സാംസ്‌കാരിക നേതാക്കള്‍ ഉദ്ഘോഷിച്ചു കഴിഞ്ഞു. മലയാള കഥാ ചരിത്രത്തിന്‍റെ തുടക്കം മുതലിങ്ങോട്ട്‌ അവാര്‍ഡ്‌ കിട്ടാന്‍ യോഗ്യതയുള്ള ബാക്കിയുള്ള എല്ലാ കൃതികളെയും അടുത്ത കൊല്ലവും അവാര്‍ഡിന് പരിഗണിച്ചേക്കും.

വിപ്ലവകരമായ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഇക്കൊല്ലത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക മന്ത്രി അഭിപ്രായപെട്ടു.
ചെമ്മീന്‍ ആണ് മികച്ച ചിത്രം. സത്യന്‍ മികച്ച നടന്‍. ഷീലയാണ് മികച്ച നടി. മധു ആണ് മികച്ച പുതു മുഖ നടന്‍. പുതു മുഖ നടി ശ്രീ വിദ്യയും. ഓസ്കാറിനു ഉള്ള ഇക്കൊല്ലത്തെ മലയാള നോമിനേഷന്‍ "ബാലന്‍" ആയിരിക്കും എന്നദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണത്തെ സാഹിത്യ അക്കാദമി അവാര്‍ഡ്‌ അപ്പു നെടുങ്ങാടിയുടെ കുന്ദലതക്കും ഓടക്കുഴല്‍ അവാര്‍ഡ്‌ എഴുത്തച്ചനും നല്‍കുന്നതായിരിക്കും. ആക്ഷേപ ഹാസ്യത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌ കുഞ്ചന്‍ നമ്പ്യാര്‍ക്കാണ്.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ അമ്പതു ലക്ഷത്തിന്റെ ഫ്ലാറ്റ് ഇക്കൊല്ലം ജി വേണുഗോപാലിനും ആപ്പിള്‍ മെഗാ സിങ്ങര്‍ന്‍റെ ഒരു കോടി കെ എസ് ചിത്രക്കും നല്‍കുന്നതായിരിക്കും.

ലോകത്തെങ്ങും ഈ മാറ്റത്തിന്റെ കാറ്റു പ്രകടമാണ്. രാഷ്ട്രീയത്തില്‍ മികച്ച തുടക്കം കുറിച്ചവര്‍ക്ക് വേണ്ടിയുള്ള യുവതുര്‍ക്കി അവാര്‍ഡ്‌ ഇക്കൊല്ലം കരുണാകരനാണ്. ഭാരത രത്നം ജവഹര്‍ ലാല്‍ നെഹ്രുവിനും പത്മശ്രീ വല്ലഭായി പട്ടേലിനും പത്മ ഭൂഷന്‍ ഭഗത് സിംഗിനും സമ്മാനിക്കും.

BCCI യുടെ മികച്ച ബാറ്റ്‌സ്‌മാന്‍ അംഗീകാരം ഗുണ്ടപ്പ വിശ്വനാഥും , മികച്ച ബൌളര്‍ക്കുള്ള അവാര്‍ഡ്‌ ബിഷന്‍ സിംഗ് ബേദിയും ഏറ്റു വാങ്ങും.

ഓസ്കാര്‍ പോരാട്ടത്തില്‍ ഇക്കൊല്ലം മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗോണ് വിത്ത്‌
ദി വിന്‍ഡ് ആണ്. മികച്ച നടന്‍ പുരസ്‌കാരം മര്‍ലോണ്‍ ബ്രാണ്ടോ നേടും എന്ന് കരുതപ്പെടുന്നു. മര്‍ലോണ്‍ മണ്രോ ആയിരിക്കും മിക്കവാറും മികച്ച നടി.

സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ സമ്മാനം മഹാത്മാ ഗാന്ധിക്കാണ്. സാഹിത്ത്യത്തിനുള്ള നോബല്‍ സമ്മാനം വ്യാസനും ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഐസക് ന്യൂട്ടനും നല്‍കുന്നതായിരിക്കും.

13 comments:

  1. പാത്തുമ്മയുടെ ആട്29 April 2009 at 03:53

    താങ്കളുടെ തമാശ ആസ്വദിക്കുന്നു,
    പക്ഷെ മുട്ടത്തുവര്‍ക്കിയുടെ കഥാകഥനപാരമ്പര്യം പിന്തുടരുന്ന ഒരാള്‍ക്ക് ആദ്യമായി മുട്ടത്തുവര്‍ക്കി അവാര്‍ഡ് കിട്ടുന്ന ഇന്നുതന്നെവേണമായിരുന്നോ ഈ പോസ്റ്റ് എന്ന് സന്ദേഹം. കാണിയാണേ, അര്‍ദ്ധനാരീശ്വരനാണേ, മീനാക്ഷിക്കുട്ടിയാണെ

    ReplyDelete
  2. കാല്‍വിന്‍, ദലാല്‍ . വന്നതിനും അഭിപ്രായത്തിനും നന്ദി.

    പാത്തുമ്മ,
    താങ്കളുടെ വികാരം ഞാന്‍ മനസിലാക്കുന്നു ,അതിനെ ബഹുമാനിക്കുന്നു. എന്‍ എസ് മാധവന്‍ ഞാന്‍ ഇഷ്ട്ടപെടുന്ന കഥാകാരനാണ്. ഹിഗ്വിറ്റ വായിച്ചേറെ ഇഷ്ടപെട്ട ഒരു കഥയും.

    പക്ഷെ ഞാന്‍ പത്തു പന്ത്രണ്ടു കൊല്ലം മുന്നേ വായിച്ച, 1995ഇല്‍ സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച ഒരു കൃതിക്ക് ഇക്കൊല്ലത്തെ അവാര്‍ഡ്‌ കൊടുക്കുന്നു എന്നത് എനിക്ക് തമാശയായി തന്നെ തോന്നി.

    ReplyDelete
  3. പ്രോത്സാഹിപ്പിക്കേണ്ടതില്ല, വിമര്‍ശിക്കേണ്ടതില്ല..... അനുമോദിക്കേണ്ടിയിരിക്കുന്നു, വിലമതിക്കേണ്ടിയിരിക്കുന്നു താങ്കളുടെ ഈ ബ്ലോഗിനെ. പ്രത്യേകിച്ച് ഇതിന്‍റെ ഡിസൈന്‍. മൂല്യമുള്ള ഉള്ളടക്കവും.

    ആശംസകള്‍

    ReplyDelete
  4. മുട്ടത്തു വര്‍ക്കി പൈങ്കിളി ആണെന്നു പറഞ്ഞു കളിയാക്കുന്ന മഹാന്‍മാരെല്ലാം ഈ അവാര്‍ഡു കിട്ടുമ്പോള്‍ മുട്ടത്തു വര്‍ക്കി ആണു മലയാളം വായിക്കാന്‍ സഹായിച്ചെതെന്നു ചുവറ്റൂ മാറ്റം നടത്താറുണ്ട്‌ അതിനാണീ ഈ അവാര്‍ഡ്‌ കൊടുക്കുന്നത്‌ അത്യന്താധുനികന്‍മാരുടെ തനിനിറം ജനം അറിയാന്‍ മുകുന്ദനും ഓ വീ വിജയനും ഇപ്പോള്‍ എന്‍ എസ്‌ മാധവനും ഒക്കെ വെറുതെ അവാര്‍ഡ്‌ കൊടുത്തതിനു ഇതേ അര്‍ഥം ഉള്ളു, ലന്തന്‍ ബത്തേരിക്കു കൊടുക്കാമായിരുന്നു എന്നാല്‍ അതു പോഞ്ഞിക്കര റഫി ആന്‍ഡ്‌ സബീന റഫി എഴുതിയ കലിയുഗത്തിണ്റ്റെ ഒരു അനുകരണം അണെന്നു ആക്ഷേപം ഉണ്ട്‌ അതായിരിക്കും ഹിഗ്വിറ്റക്കു കൊടുത്തതു , ഉദ്ദേശ ശുധി ഓറ്‍ത്ത്‌ ഒന്നു ക്ഷമീ, നിങ്ങളൊക്കെ ചെറുപ്പമല്ലെ

    ReplyDelete
  5. ആക്ഷേപഹാസ്യം കുറിക്കു കൊള്ളും വിധം എഴുതിയിരിക്കുന്നു.:)

    ReplyDelete
  6. കുറിക്ക് കൊള്ളുന്ന എഴുത്ത്...
    ആശംസകള്‍..

    ReplyDelete
  7. മരണ ദേവനൊരു വരം കൊടുത്താല്‍
    മരിച്ചവര്‍ ഒരു ദിനം തിരിച്ചു വന്നാല്‍
    കരഞ്ഞവര്‍ ചിലര്‍ പൊട്ടി ചിരിക്കും
    ചിരിച്ചവര്‍ കണ്ണീരു പൊഴിക്കും
    അറിയാതത സത്യങ്ങള്‍ അവര്‍ ചൊല്ലും

    ReplyDelete
  8. ബൂലോഗത്തിനും, മികച്ച ബ്ലോഗനും ബ്ലോഗിണിക്കും കൂടി എന്തെങ്കിലും ഒരവാര്‍ഡ് തട്ടിക്കൂട്ടാമായിരുന്നു.

    ReplyDelete
  9. ബാജി, റോസ്, ഹന്ലലാന്ത്‌, മാണിക്യം,
    വന്നതിനും, കമന്റുകള്‍ക്കും നന്ദി.

    ജയകൃഷ്ണന്‍,
    നല്ല വാക്കുകള്‍ക്ക് നന്ദി.

    എഴുത്തുകാരി, നല്ല ചിന്ത. പക്ഷെ ഞാല്‍ ബൂലോകത്ത് പിച്ച വച്ച് തുടങ്ങിട്ട് 5 മാസമേ ആയുള്ളൂ. അത് കൊണ്ട് പഴയ പുലികളെ പറ്റിയൊന്നും അറിയില്ല.

    ലീനു, സംഗതി സത്യം തന്നെ. എങ്കിലും മാധ്യമങ്ങള്‍ ഒന്നും എഴുതാത്ത ഇത്തരം സത്യങ്ങള്‍ നമ്മളെങ്കിലും എഴുതണ്ടേ?. വന്നതിനും, അഭിപ്രായത്തിനും നന്ദി.

    ReplyDelete
  10. കൊള്ളാം. പരിഹാസം ശക്തമായ ആയുധമാണ്. പ്രത്യേകിച്ചും നിരായുധരാകുമ്പോള്‍. കൂടുതല്‍ കൂര്‍ത്ത ചാട്ടുളികളുമായി വീണ്ടും വരൂ

    ReplyDelete