ഡോകുമെന്ടറികളുടെ, പ്രത്യേകിച്ച് മൃഗങ്ങളെ കുറിച്ചുള്ളവയുടെ, ഒരു ആരാധകനേ അല്ല ഞാന്‍. TV കാണുന്ന കാലത്ത് ഞാന്‍ ഒഴിവാക്കിയിരുന്ന ഏക ചാനല്‍ അനിമല്‍ പ്ലാനെറ്റ് ആയിരുന്നു. അത് കൊണ്ടു തന്നെ BBC യുടെ "പ്ലാനെറ്റ് ഏര്‍ത്ത് " എന്ന ഡോകുമെന്ററി യാദൃശ്ചികമായി ഞാന്‍ കണ്ടു തുടങ്ങിയപ്പോള്‍ അതിന്റെ 11 ഭാഗങ്ങള്‍ ഞാന്‍ കണ്ടു തീര്‍ക്കില്ല എന്നെനിക്കുറപ്പായിരുന്നു.
പക്ഷെ 2 അവധി ദിവസങ്ങള്‍ക്കും 7 ഭാഗങ്ങള്ക്കുമപ്പ്റം, ആ ഉറപ്പു വെറും കുറുപ്പിന്റെ ഉറപ്പായി മാറി. "Pole to Pole" എന്ന ആദ്യ എപ്പിസോടോടെ തന്നെ ഞാന്‍ പ്ലാനെറ്റ് ഏര്‍ത്തിന്റെ ആരാധകനായി മാറിയിരുന്നു.
ഭൂമിയെയും, അതിലെ മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത പ്രദേശങ്ങളെയും, അവയിലെ ജീവല്‍ വിവിധ്യത്തെയും ലോകത്തിനു കാട്ടിക്കൊടുക്കാനായി BBC ഒരുക്കിയ ഈ ദ്രിശ്യ വിരുന്നു ഭൂമിയെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവരെല്ലാം .
കാണേണ്ടതാണ്. ബോറടിപ്പിക്കുന്ന വസ്തുതകളും , ഇഴഞ്ഞു നീങ്ങുന്ന ഇല്ലാതെ BBC ഭൂമിയെപ്പടി നമുക്കേറെ പറഞ്ഞു തരുന്നു. ഭൂമിയുടെ, അതിലെ ജീവജാലങ്ങളുടെ ഇത്രയും മനോഹരമായ ചിത്രീകരണം ഞാന്‍ മറ്റൊരിടത്തും കണ്ടിട്ടില്ല.
58 മിനിട്ട് വീതമുള്ള 11 ഭാഗങ്ങളായാണ് BBC പ്ലാനെറ്റ് ഏര്‍ത്ത് ഒരുക്കിയിരിക്കുന്നത്. മനോഹരമായ
ഷോടുകളും അതിനപ്പുറം ഒരിക്കലും ബോറടിപ്പിക്കാത്ത വിവരണങ്ങളും, വിവിധ്യമാര്‍ന്ന കാഴ്ചകളും, ഉദ്വേഗ ജനകമായ ഇര തേടല്കളും ഓരോ ഭാഗത്തിലുമുണ്ട്. ഇതു വരെ ക്യാമറക്ക് മുന്നില്‍ വന്നിട്ടില്ലാത്ത പല മൃഗങ്ങളെയും ആദ്യമായി ഷൂട്ട് ചെയ്ത BBC, ലോകത്തിന്റെ ജീവല്‍ വിവിധ്യത്തെ അതിന്റെ എല്ലാ പോലിമയോടും കൂടി നമുക്കു സമ്മാനിക്കുന്നു.
മസൈമാരയിലെ കാട്ടു പോത്തുകളുടെ കൂട്ട പ്രവാസവും, ഹിമാലയം കടന്നെത്തുന്ന പക്ഷികളുടെ കൂട്ടങ്ങളും, 6 മാസം
അന്ടാര്ടികായിലെ കൊടും തണുപ്പില്‍ മുട്ടയ്ക്ക് കാവല്‍ നില്ക്കുന്ന ആണ്‍ പെന്ഗുഇനുകല് തുടങ്ങി, കവിത പോലെ മനോഹരമയ ഷോടുകളിലൂടെ മാറി മാറി പ്രതിപാദിക്കപെടുന്ന ജീവികളുടെ, പ്രദേശങ്ങളുടെ, കാലാവസ്ത്ഥയുടെ കഥകള്‍ നമ്മെ ആശ്ചര്യം എന്ന ഭാവത്തിന്റെ അര്‍ഥം അറിയിക്കും.
david attenborough ശബ്ദം നല്കുന്ന ഈ സീരീസ് 2000 ദിവസത്തെ, ലോകത്തിന്റെ 110 ഭാഗങ്ങളിടെ ചിത്രീകരണത്തിന് ശേഷമാണു പൂര്‍ത്തിയാക്കിയത്. BBC യുടെ പൂര്‍ണമായി High Defenition ല്‍ ചിത്രീകരിച്ച ആദ്യ ഡോകുമെന്ടര്യും ഇതു തന്നെ.
നമ്മള്‍ ജീവിക്കുന്ന ഭൂമിയുടെ വൈവിധ്യവും ഭംഗിയും അറിയാന്‍ ആഗ്രഹമുള്ളവര്‍, അല്ലെങ്ങില്‍ അത് പുതു തലമുറയ്ക്ക് കാട്ടി കൊടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ പരമ്പര തീര്ച്ചയായും കാണണം.
ഒത്തിരി പറഞ്ഞു ബോറടിപ്പിക്ക്ന്നതില്‍ അര്‍ഥമില്ല, ഈ പരമ്പര നിങ്ങല്കിഷ്ടപെടുമോ എന്നറിയാന്‍ ആദ്യ ഭാഗം ഒന്നു കണ്ടു നോക്കൂ.
Planet Earth
Wednesday, 31 December 2008
Sunday, 28 December 2008
പാച്ചുവും കോവാലനും : സാമ്പത്തിക മാന്ദ്യം വന്ന വഴി
ഇതൊരു കാലഘട്ടത്തിന്റെ കഥയാന്നൊക്കെ ഒരു തകഴി സ്റ്റൈലില്‍ അങ്ങ് കാച്ചാമായിരുന്നു . പക്ഷെ സത്യത്തില്‍ ഇതു വെറും 11 വര്‍ഷത്തിന്റെയും 2 അഭിനവ IT കുട്ടന്മാരുടെയും കഥയാണ് .
ഇവരെ നമുക്കു പാച്ചുവെന്നും കൊവാലനെന്നും വിളിക്കാം . (Laurel & Hardy എന്നാണ് ചേരുന്ന പേരു . പക്ഷെ ഇതൊരു മലയാളത്തിന്റെ മണമുള്ള കഥയായി പോയില്ലേ?).
1996 : കോതമംഗലം.
90 കളില്‍ എളിമക്കും ലളിത ജീവിതത്തിനും മറ്റു പര്യായങ്ങള്‍ ഉണ്ടായിരുന്നൊ എന്നറിയില്ല, പക്ഷെ ഞങ്ങളുടെ ക്ലാസ്സില്‍ അതിന്റെ പര്യായമായിരുന്നു പാച്ചു . വലിയ ആ തല നിറയെ ഞങ്ങളെ ഏറെ അതിശയിപിച്ച ബുദ്ധിയുമായി അവന്‍ നടന്ന ആ കാലം.
ഉറക്കത്തിന്റെയും മടിയുടെയും പര്യായം ആയിരുന്നു കോവാലന്‍. ബുദ്ധിക്ക് ആ തലയിലും ഒട്ടും കുറവുണ്ടായിരുന്നില്ല.
ഓട്ടോക്ക് 3 രൂപ കൊടുക്കാന്‍ മടിച്ചു ടൌണിലേക്ക് നടന്നും 20 രൂപയുടെ ബാല്‍ക്കണി ടിക്കെറ്റെടുക്കാന്‍ മടിച്ചു പാച്ചു പടം കാണാതെയും , കോവാലന്‍ തറ ടിക്കറ്റില്‍ സിനിമയും കണ്ടു നടന്ന ആ കാലം.
മെഗാ സീരിയലിലെത് പോലെ കാലം പെട്ടന്ന് കടന്നു പോകുന്നു.
2007: മാരുതി നഗര്‍, ബംഗളൂര്‍
( ലേ : ലേഖകന്‍ , പാ :പാച്ചു , കോ : കോവാലന്‍ )
പാച്ചുവിന്റെയും കൊവാലന്റെയും വീടിലേക്ക് ചെല്ലുന്ന ലേഖകന്‍. Laptop screenil കണ്ണ് നട്ടിരിക്കുന്ന പാച്ചു.
ലേ : എടാ കോവാലന്‍ എവിടെ ?
പാ : മോര്‍ണിംഗ് ഡ്രൈവിനു പോയില്ലെന്കില്‍ ഇവിടെ കാണും .
ലേ : മോര്‍ണിംഗ് ഡ്രൈവോ ?
പാ : കാറിലെ പെട്രോള്‍ തീര്‍ക്കാന്‍ ഞങ്ങള്‍ ഇടക്കിടെ ഓരോ drive ഒക്കെ നടത്തും. പിന്നെ USil ഒക്കെ ഈ മോര്‍ണിംഗ് ഡ്രൈവ് , എവെനിന്ഗ് ഡ്രൈവ് ഒക്കെ പതിവാ ... ചുമ്മാ ബോര്‍ അടിക്കുമ്പോള്‍ ഒരു ടൈം പാസ്.
ലേ : ഓ അങ്ങനെയാണോ? പക്ഷെ കാര്‍ രണ്ടും പുറത്തുണ്ടല്ലോ ?
പാ : എന്നാല്‍ "kovs" റൂമില്‍ കാണും. ഞാന്‍ വിളിക്കാം. (പാച്ചു 'Gtalk' ലൂടെ .. "Kov's, കം dude ")
കോ : ഹലോ ഇതാര് ? ഞാന്‍ ഓര്‍കുടില്‍ ആയിരുന്നു. നിനക്കറിയാമോ? 'virtual world friendship is the next big thing'. ഞങ്ങള്‍ വീട്ടില്‍ ഇപ്പോള്‍ Gtalkil ആണ് സംസാരം.
അതിനിടെ ലേഖകന്റെ കണ്ണ് റൂമിലെ ഡബിള്‍ ഡോര്‍ ഫ്രിട്ജിലേക്ക്
ലേ : അല്ല നിങ്ങള്‍ ഫ്രിഡ്ജ് ഒക്കെ വാങ്ങിയോ ?. പാചകം ഒക്കെ തുടങ്ങിക്കാണും അല്ലെ?
പാ : പാചകമോ, ഞങ്ങളോ?. അത് ഞങ്ങള്‍ മുട്ട വയ്ക്കാന്‍ വാങ്ങിയതാ.
ലേ(നടുക്കത്തോടെ) : മുട്ട വയ്ക്കാന്‍ വേണ്ടി ഒരു ഫ്രിട്ജോ?
കോ : വല്ല ബന്ദ് ഒക്കെ വരുമ്പോള്‍ bulls eye അടിക്കാന്‍ മുട്ട വേണ്ടേ?... അപ്പൊ അത് വയ്ക്കാന്‍ ചുമ്മാ ഒരു ഫ്രിഡ്ജ് വാങ്ങി.
പാ : Kovs നാളെ ഫ്രീ അല്ലെ ? നമുക്കു 52 inch Plasma TV നോക്കാന്‍ പോകേണ്ടതാ.
ലേ : ശെരി , അതിരിക്കട്ടെ ... ഇപ്പോള്‍ നമുക്കു കൈരളിയില്‍ പോയി പൊറോട്ടയും ബീഫും അടിച്ചാലോ ?
പാ : കൈരളിയോ?. അത് വേണ്ട ലീല പാലസില്‍ നിന്നും മെക്സിക്കന്‍ ഫുഡ് ആയാലോ ? അവിടെ ആകുമ്പോള്‍ നമുക്കു ഡ്രൈവ് ചെയ്തു പോകാം .
കോ : എനിക്ക് കോണ്ടിനെന്‍റല്‍ ആണ് താത്പര്യം
ലേ : (ആത്മഗതം) ദൈവമേ .. വയറു നിറഞ്ഞു !
ലേ: പോട്ടേ , അത് കഴിഞ്ഞു നമുക്കൊരു സിനിമയ്ക്കു പോയാലോ ?
പാ: Gold ക്ലാസ്സ് ആണെന്കിലേ ഞാന്‍ ഉള്ലൂ ... ഈ silver ക്ലാസ്സിലും bronze ക്ലാസ്സിലും DTS തീരെ പോര..
കോ: അതെ അതെ ... പേര്‍സണല്‍ സ്പേസും സൌണ്ടിന്റെ പിച്ചും വേണേല്‍ ഗോള്‍ഡ് ക്ലാസ്സില്‍ തന്നെ പോകണം . അല്ലെ Pacs?.
ഡും ... ലേഖകന്‍ ബോധം കെട്ട് വീഴുന്നു !

Tuesday, 23 December 2008
ഒരു മീന്‍ പരീക്ഷണം
ക്രിസ്തുമസ് അവധിയുടെ ഒന്നാംദിനം. ബോറടിച്ചിരുന്ന എനിക്ക് സമയംകൊല്ലാന്‍ സഹായകമായത് ടിവിയില്‍ വന്ന ഒരു ഗോവന്‍ പാചക പരിപാടിയായിരുന്നു. അതില്‍ കണ്ട ഒരു വിഭവമാണ് ഇന്നു പരീക്ഷണമായത്.
നമ്മുടെ പൊള്ളിച്ച മീനിന്റെ ഒരു വകഭേദമായി തോന്നിയ ഈ പാചക രീതി പ്രവാസി വീട്ടില്‍ ഉണ്ടാക്കാനും എളുപ്പമായി തോന്നി. Oven ഉപയോഗിക്കുന്നതിനാലും, വാഴയില എന്ന ഇവിടെ അപൂര്‍വമായ വസ്തു തിരയണ്ട എന്നതിനാലും ഇന്നത്തെ ഉച്ച ഭക്ഷണം ഇതു തന്നെയകട്ടേ എന്ന് ഞാനും ശ്രീമതിയും കരുതി.
രാവിലെ ഒരു ഉപ്പുമാവ് പ്രാതലിനു ശേഷം, മീന്‍ ചന്ത തേടി പോയ നമ്മള്‍ക്ക് കിട്ടിയത് Sea Bass എന്ന മീനാണ്. തലേന്നത്തെ പാചകത്തിലും ഇതേ മീന്‍ ഉപയോഗിച്ചിരുന്നതിനാല്‍ സന്തോഷത്തോടെ അതുമായി വീട്ടില്‍ വന്നു. പാചകം വളരെ എളുപ്പമായിരുന്നു എന്നുമാത്രമല്ല 'Healthy Living'ന് പറ്റിയ പാചകമാണ് ഇതെന്ന് പറയാതിരിക്കാന്‍ വയ്യ.
ചേരുവകള്‍
==========
മീന്‍
ചെറിയ ഉള്ളി - 25 എണ്ണം
വറ്റല്‍ മുളക് - 14 എണ്ണം
ഇഞ്ചി - 1/2 inch
വെളുത്തുള്ളി - 2 അല്ലി
കുരുമുളക് - 1/2 teaspoon
Vinegar - 2 അടപ്പ്
എണ്ണ - 2 teaspoon
പാചകം ചെയ്യേണ്ട വിധം
=====================
1. മീന്‍ വൃത്തിയാക്കി അതിനെ നെടുകേ പൊളിക്കുക. പുറം വരഞ്ഞു വയ്ക്കുക
2. മറ്റു ചേരുവകള്‍ എല്ലാം ഒന്നിച്ചു മിക്സിയില്‍ ചതച്ചെടുക്കുക
3. ഒരു 'baking tray'ല്‍ Aluminium foil വിരിക്കുക. അതില്‍ കുറച്ചു എണ്ണ പുരട്ടി വക്കണം
4. മീനിന്റെ നടുക്ക് അരച്ചെടുത്ത അരപ്പിന്റെ പകുതി നിറയ്ക്കുക. എന്നിട്ട് ബാക്കി ഉള്ള അരപ്പില്‍ എണ്ണ ചേര്‍ത്ത് മീനിന്റെ മുകളില്‍ പുരട്ടുക.

5. Oven 190 degree pre-heat ചെയ്തിട്ട് അതിലേക്കു baking tray വച്ചു 30 min bake ചെയ്യുക.

ഇതോടെ രുചിയുള്ള മീന്‍ പൊള്ളിച്ചത് ഗോവന്‍ സ്റ്റൈല്‍ തയ്യാര്‍!.

Monday, 22 December 2008
ആന്തുലെ : ജനാധിപത്യത്തില്‍ സംഭവിക്കേണ്ടത്.
അന്തുലെയുടെ രാജിക്കായി ആര്‍ത്തു വിളിക്കുന്നത്തിനു മുന്നേ, മാധ്യമങ്ങളുടെ, ചാനലുകളുടെ കൂട്ട വിളികള്‍ക്ക് കൂട്ട് കൂടുന്നതിന് മുന്പേ, നമുക്കു നമ്മളോട് തന്നെ ഒന്നു ചോദിക്കാം, ഒരു നിമിഷം ചിന്തിക്കാം, നാം എന്താണ് ചെയ്യേണ്ടത്?.
അന്തുലെ പറഞ്ഞതു തെറ്റാവാം എന്ന പൂര്‍ണ ബോധ്യം നമുക്കുണ്ട്. പക്ഷെ കാര്‍ക്കരയെ പോലെ എതിര്‍പ്പുകള്‍ നേരിട്ട ഒരു ഉദ്യോഗസ്ഥന്‍ മരിക്കുമ്പോള്‍, മാധ്യമങ്ങള്‍ മരണം എവിടെ നടന്നു എന്നറിയാതെ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പടച്ചു വിടുമ്പോള്‍, ATS ന്റെ തലപ്പത്തിരിക്കുന്ന ധീരനായ ഉദ്യോഗസ്ഥന്‍ പോകാന്‍ സാധ്യത ഇല്ലാത്ത വഴികളിലൂടെ പോകുമ്പോള്‍, അദ്ദേഹത്തിന്റെ മരണത്തെ പറ്റി സംശയങ്ങള്‍ ഉണ്ടാകുന്നതു സ്വാഭാവികമല്ലേ?.
ഭരണകൂടവും, ജേര്ണലിസ്റ്റുകളും പറയുന്നതു തൊണ്ട തൊടാതെ വിഴുങ്ങാത്ത ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട് എന്നല്ലേ ഈ സംശയങ്ങളുടെ മറുപുറം?.
ജനാധിപത്യത്തില്‍ ഇത്തരം ചോദ്യങ്ങളെ രാജ്യദ്രോഹം എന്ന് അടച്ചാക്ഷേപിക്കുകയാണോ നമ്മള്‍ ചെയ്യണ്ടത്?.
അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുകള്‍ പക്കലുണ്ടെന്നും ഉറപ്പിച്ചു പറയുന്ന രാഷ്ട്രീയക്കാര്‍ അവ മുന്നില്‍ നിരത്തുകയല്ലേ വേണ്ടത്?. എന്നിട്ട് ആരോപണം രാഷ്ട്രീയപ്രേരിതമെങ്കില്‍ അന്തുലെയെ പാര്‍ടിയില്‍ നിന്നു തന്നെ പുറത്താക്കൂ. അല്ലാതെ വികാര വിക്ഷോഭം കൊണ്ടാണോ ഇത്തരം സന്ദര്‍ഭങ്ങളെ നേരിടേണ്ടത്?.
ചരിത്രതിലെങ്ങും ചിതറിക്കിടക്കുന്ന ചില സത്യങ്ങളുണ്ട്. നമ്മള്‍ കണ്ണടച്ച് കാണാന്‍ വിസമ്മതിക്കുന്ന ചില സത്യങ്ങള്‍. അതിലൊന്ന് ഒരു രാഷ്ട്രം ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ എടുത്തത് കൊണ്ടു മാത്രം അവ ശരിയാവണമെന്നില്ല എന്നാണ്. ഒരു രാഷ്ട്രത്തിന്റെ സ്വരം ഒന്നു മാത്രം ആകുമ്പോള്‍ അതില്‍ വികാരത്തിന്റെ അതി പ്രസരം ഉണ്ടാകുമ്പോള്‍ നാം അപകടം മണക്കണം. എതിര് പറയുന്നവരെ സത്യം തിരയാതെ രാജ്യ ദ്രോഹിയെന്നു മുദ്ര കുത്തുമ്പോള്‍, ജനാധിപത്യം തെറ്റായ വഴിയിലേക്കു നീങ്ങുന്നു എന്ന് നാം മനസിലാക്കണം.
ഇദി ആമിന്‍ ഉഗാണ്ടയുടെ പ്രസിഡന്റ് ആയപ്പോള്‍ സന്തോഷം കൊണ്ടു ജനം ആര്‍ത്തു വിളിച്ചു. ലോകം കീഴടക്കാന്‍ പോയ ഹിറ്റ്ലര്‍ക്കും ഉണ്ടായിരുന്നു വന്പിച്ച ജന പിന്തുണ. "നമ്മളോടൊപ്പം അല്ലെങ്ങില്‍ നമ്മള്‍ക്കെതിരെ" എന്ന പ്രഘ്യപനവുമായി ജോര്‍ജ് ബുഷ് നടത്തിയ പടയോട്ടങ്ങളും നാം കണ്ടു. ഇവയിലൊന്നും സാമാന്യ ബുദ്ധിയുടെ സ്വരം അന്നാരും കേട്ടില്ല. കേട്ടവ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. അതാവര്തിക്കണോ ഇന്ത്യയിലും?.
ഈ കൊടും ക്രൂരത ചെയ്തതരായാലും ശിക്ഷിക്കപെടണം. അവരെ വേരോടെ പിഴുതെറിയാന്‍ നമ്മളെ കൊണ്ടു എന്ത് ചെയ്യാന്‍ കഴിയുമോ അത് ചെയ്യണം. പക്ഷെ അത് ജനാധിപത്യത്തിന്റെ, സത്യത്തിന്റെ ഭാഗത്ത് നിന്നായിരിക്കണം. അല്ലാതെ വികാരത്തിന്റെ, മാധ്യമങ്ങളുടെ കൊലവിളികള്‍ കെട്ട് ഭയന്നിട്ടാകരുത്.

പ്രവാസത്തിന്റെ മധുരം.
പ്രവാസം ഒരു മോഹമായിരുന്നു എന്നും. ചെറുപ്പത്തില്‍ ആദ്യമായി സിനിമ കാണുന്നതും, ക്യാമറ കാണുന്നതും ഗള്‍ഫിലുള്ള ബന്ധുക്കളുടെ വീടുകളില്‍ നിന്നാണ്. ഗള്‍ഫുകാരുടെ മക്കളോട് ഉള്ളില്‍ ഒരു ചെറിയ അസൂയ തോന്നിയിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ.
ജീവിതത്തില്‍ മറ്റെന്തിനെയും പോലെ , അടുക്കും തോറും പ്രവാസത്തിന്റെ വറ്ണപകിട്ടു കുറഞ്ഞു തുടങ്ങി. പ്രവാസം ഒരു പൂ മെത്തയല്ല എന്ന് പതിയെ ബോധ്യമായി. വര്‍ഷാവര്‍ഷം വരുന്ന അവധിക്കായുള്ള കാത്തിരുപ്പും, ഫോണിലൂടെ മാത്രം അറിയുന്ന നാട്ടുവിശേഷങ്ങളും, പന്കെടുക്കാനാവാതെ നഷ്ടപ്പെടുന്ന വിവാഹങ്ങളും, അസമയത്ത് വരുന്ന ഫോണ്‍ വിളികളാടുള്ള പേടിയുമെല്ലാം പ്രവാസത്തിന്റെ ചെറു നൊമ്പരങ്ങളാകുന്നു.
പക്ഷെ, ഇക്കാണുന്ന നൊമ്പരങ്ങള്‍ മാത്രമല്ല പ്രവാസം. മധുരമായ പലതും പ്രവാസം നമുക്കു തരുന്നില്ലേ?. നമ്മളില്‍ പലരെയും പ്രവസികലാളാക്കുന്ന ആദ്യ ഘടകം സാമ്പത്തിക ഭദ്രത തന്നെ. സന്ച്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രവാസം നല്കുന്ന സാദ്ധ്യതകള്‍ വിശാലമാണ്. വ്യത്യസ്ഥമായ ഒരു പാടു സ്ഥലങ്ങളെ, ആളുകളെ പ്രവാസം നമുക്കു കാട്ടിത്തരുന്നു. മതത്തിനും, ദേശത്തിനും, ഭാഷക്കുമപ്പുറത്തു മനുഷ്യര്‍ സമാനരനെന്നു എന്നെ പഠിപ്പിച്ചത് പ്രവസമാണ്.
പ്രവാസത്തിനിടയിലെ ഏറ്റവും വലിയ ആശ്വാസവും സന്തോഷവും നമുക്കു ചുറ്റിലുമുള്ള നമ്മുടെ സൌഹൃദങ്ങളാണ്. അവധി ദിവസങ്ങളില്‍ ഒരു ഫ്ലാറ്റില്‍ ഒത്തു ചേര്ന്നു ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കിയും, പരസ്പരം കളിയാക്കിയും, സഹായിച്ചും, ഒരല്പം വഴക്ക് കൂടിയും കടന്നു പോകുന്ന ആ നിമിഷങ്ങളും, സൌഹൃദവും പ്രവാസത്തിന്റെ മധുരമല്ലേ?.
ഇന്നലെ രാത്രി നടന്ന ഒരു സൌഹൃദ ഒത്തു ചേരലിന്റെ സന്തോഷത്തില്‍ നിന്നാണ് ഈ ചെറു കുറിപ്പ്.

Sunday, 21 December 2008
Saturday, 20 December 2008
എന്തിന് കാണണം ഈ "നല്ല" സിനിമകള്‍?
ഇതു മലയാള സിനിമ ലോകത്ത് വിലാപങ്ങളുടെ കാലം. നല്ല സിനിമ കാണാന്‍ ആളില്ലാത്തത് കൊണ്ടാണ് അങ്ങനത്തെ സിനിമകള്‍ ഉണ്ടാകാത്തത് എന്ന സ്ഥിരം പല്ലവികള്‍ കേട്ടപ്പോള്‍ അതില്‍ സത്യമുണ്ടോ എന്ന് എനിക്കും തോന്നിപോയി.
ആദ്യമേ പറയട്ടെ, ജനം കയ്യടിക്കുന്നത് കൊണ്ടും ഹിറ്റ് ആവുന്നത് കൊണ്ടും ഒരു സിനിമ നല്ലതാണെന്ന് ഞാന്‍ വിശ്വസികുന്നില്ല. അണ്ണന്‍ തമ്പിയും മാടമ്പിയും ബോര്‍ പടങ്ങള്‍ തന്നെ. പക്ഷെ ജനങ്ങള്‍ ഇഷ്ട്ടപെടുന്നത് കൊണ്ടു പടം മോശവും ആകുന്നില്ല. ആറാം തമ്പുരാനും രാജമാണിക്യവും നല്ല പടങ്ങള്‍ തന്നെ.
നല്ല സിനിമകളെ അവഗണിക്കരുത് എന്ന് കരുതിയാണ് കഴിഞ്ഞ ആഴ്ച "കയ്യൊപ്പും", "ദൈവനാമത്തിലും" കാണാന്‍ തീരുമാനിച്ചത്.
ഈ രണ്ടു സിനിമകളിലും കഥയില്ലെന്നോ, നല്ല കഥാപാത്രങ്ങള്‍ ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ, ദുരന്തങ്ങളിലേ സിനിമ അവസാനിക്കൂ എന്ന് സംവിധായകര്‍ വാശി പിടിക്കുന്നതന്തിന്?.
നായകനോ നായികയോ മരിക്കുന്നതിനെയല്ല ഞാന്‍ ദുരന്തമായി കാണുന്നത്. പ്രതീക്ഷയുടെ ഒരു തരി പോലും ബാക്കി വയ്ക്കാതെ കഥകളെ കൊന്നോടുക്കുന്നതിലാണ്.
ജീവിതത്തില്‍ സങ്കടങ്ങളും ദുരന്തങ്ങളും നേരില്‍ കാണുന്നവരാണ് നാം. സങ്കടങ്ങളില്ലാത്തവര്‍ ആരുണ്ട് ഭൂമിയില്‍?. സങ്കടങ്ങളും ദുരന്തങ്ങളും കാണിച്ചോളൂ. പക്ഷെ അവയ്ക്കിടയില്‍ നിന്നു പ്രത്യാശയുടെ ഒരു ശബ്ദം കേള്പ്പിക്കാന്‍ കഴിയുമ്പോഴല്ലേ മഹത്തരമെന്നു വിശേഷിപ്പിക്കാവുന്ന, ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ പിറക്കുന്നത്?.
അങ്ങനെയുള്ള സിനിമകള്‍ വരുന്ന കാലത്ത് ഈ സിനിമകള്‍ കാണാന്‍ ആളുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുവരെ, എന്തിന് കാണണം ഞങ്ങള്‍ ഈ "നല്ല" സിനിമകള്‍?

Friday, 19 December 2008
വാര്‍ത്തകള്‍ വരുന്ന വഴി
ഇന്നലെയും ഇന്നുമായി കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം ദാവൂദിന്റെ മുംബൈ ആക്രമണത്തില്‍ ഉള്ള പങ്കിനെപ്പറ്റി ഘോരഘോരം വാദിക്കുന്നു.
malayalam
ഇനി dec 4നു foreign പോളിസി ജേര്‍ണലില്‍ വന്ന ഈ ലേഖനം നോക്കൂ..
foreignpolicy journal
"They had set out from Karachi in a ship called the “MV Alpha”, which is allegedly owned by Dawood Ibrahim, a terrorist wanted by India in connection with bombings in Bombay in 1993 that resulted in 250 deaths. Ibrahim is also wanted by Interpol, and has been designated a global terrorist by the U.S."
"On November 26, as the terrorists neared their target destination, they killed Solanki by slitting his throat. An associate of Ibrahim’s in Mumbai had arranged to pick the team up in inflatable rubber dinghies".
ദാവൂദിന്റെ പങ്കു വ്യക്തമല്ലേ?. ഡിസംബര്‍ 4 നു അമേരിക്കയില്‍ അറിഞ്ഞ വാര്‍ത്ത ഇങ്ങെത്താന്‍ 15 ദിവസമോ?. കപ്പല്‍ വഴിയാവുമോ വാര്‍ത്ത വന്നത്?.
കേരളത്തിലെ മാധ്യമങ്ങളെ മാത്രം കുറ്റം പറയുന്നതിലും കാര്യമില്ല. ഇന്ത്യയിലെ മറ്റു പത്രങ്ങളും ഈ വാര്‍ത്ത ഇതിന് മുന്പ് റിപ്പോര്ട്ട് ചെയ്തോ എന്നെനിക്കു സംശയമുണ്ട്.

മുംബൈ ആക്രമണം : ചില പാക്കിസ്ഥാന്‍ ചിന്തകള്‍
മുംബൈ ആക്രമണത്തിനു ശേഷം വന്ന ചില ചിന്തകള്‍ : പാക്കിസ്ഥാനില്‍ നിന്നും.
അക്രമികളെ കുറിച്ചുള്ള ചില നിഗമനങ്ങള്‍ കേട്ടു ഞാന്‍ ചിരിച്ചു പോയി. ആദ്യ വീഡിയോയില്‍ അവസാന ഭാഗത്ത് സംസാരിച്ച ചില കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നി. ആക്രമണം തുടങ്ങിയ ഉടന്‍ പാക്കിസ്ഥാന് നേരെ വിരല്‍ ചൂണ്ടുന്നത് ശരിയയല്ലല്ലോ. അന്വേഷണം നടത്തി ആരോപണങ്ങള്‍ ഉറപ്പു വരുത്തേണ്ട സാമാന്യ മര്യാദ നമുക്കില്ലേ?. Zaid hamid എന്ന അതി ബുദ്ധിമാന്റെ വാദങ്ങള്‍ ഭയന്കരം. പക്ഷെ, ഇന്ത്യക്കെതിരെ പാക്കിസ്ഥാനിലെ പൊതു വികാരം ഇതാണെങ്ങില്‍ അത് എന്നെ ഭയപ്പെടുത്തുന്നു. കാണുക അഭിപ്രായം അറിയിക്കുക.
http://www.hotklix.com/?ref=content/152704
http://www.hotklix.com/?ref=content/157547

Thursday, 18 December 2008
എന്നേം കൂടി അങ്ങ് സഹിക്കൂ !
മലയാളത്തില്‍ ബ്ലോഗിങ്ങ് സജീവമാകുന്നതിനെക്കുറിച്ച് ഞാന്‍ ആദ്യം കേട്ടത് ഒരു സുഹൃത്തില്‍ നിന്നാണ്. ഇ ഹരികുമാറിന്റെ ബ്ലോഗും വെട്ടുകിളികളും(?) വിവാദമായിരുന്നു ചര്‍ച്ചാ വിഷയം. ബൂലോകം എന്നൊരു ബ്ലോഗിങ്ങ് ഗ്രൂപ്പ് ഉണ്ടെന്നും മലയാളത്തില്‍ ബ്ലോഗിങ്ങ് സജീവമാണെന്നും കേട്ടപ്പോള്‍ സന്തോഷം തോന്നി. പക്ഷെ അതിനപ്പുറം ബ്ലോഗ് വായന ഉണ്ടായിരുന്നില്ല.
അഭയ കേസില്‍ പത്രങ്ങളുടെ 'സഭാപക്ഷ' റിപ്പോര്‍ട്ടുകള്‍ കണ്ടു മടുത്താണ് 'അഭയ' ക്ക് വേണ്ടി ഒരു ഗൂഗിള്‍ സേര്ച്ച് നടത്തിയത്. അങ്ങനെ ഞാനും ചിന്തയിലെത്തി. പ്രതികരിക്കുന്ന ഒരു സമൂഹവും വായനയുടെ വൈവിധ്യവും എനിക്കിഷ്ടമായി. "കാലാതീതമായ പ്രവാചക ജലപനങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന മഹാസത്യത്തിന്റെ നെരിപ്പോടുകള്‍" എന്നൊക്കെ വായിച്ചു മടുക്കാതെ മലയാളം വായിക്കാമല്ലോ എന്ന സുഖം വേറെയും.
"വായനാന്ദ്യം എഴുത്ത്" എന്ന് പണ്ടാരെങ്ങിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഇല്ലേല്‍ ഞാന്‍ ഇപ്പൊ അതങ്ങ് പറഞ്ഞു. അങ്ങനെ ഞാനും എന്റെ പോട്ട സ്ലേറ്റും ചിന്തയിലേക്ക്.

ക്ലാക്ലാ ക്ലീക്ലീ...
ഒരു തണുത്ത വെളുപ്പാന്‍ കാലം.
ക്ലാക്ലാ ക്ലീക്ലീ .. എന്താണൊരു ശബ്ദം?. ഞാന്‍ ഞെട്ടി എണീറ്റു. മുറ്റത്തേക്ക് നോക്കണോ?. അല്ല, അതിനു മൂന്നാം നിലയിലെവിടെ മുറ്റം?.
ഒറ്റ മുറി വീട്ടില്‍ താമസിക്കുന്നതിന്റെ ഓരോ സൗകര്യം, പ്രതിയെ പെട്ടന്ന് പിടി കിട്ടി. 'മെച്ചപെട്ട പാതി' അതിരാവിലെ യന്ത്രവല്‍കൃത ടൂത്ത് ബ്രുഷു ഉപയോഗിക്കുന്ന ശബ്ദമാണ്.

മോണ പൊട്ടി ചോരവരുന്നതിനു കഴിഞ്ഞ ആഴ്ച പല്ലു ഡോക്ടറെ കാണാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഈ ചതി പ്രതീക്ഷിച്ചില്ല. എന്തായാലും അങ്ങേരു പണി തന്നു. ഇനിയിപ്പോള്‍ സൈലെന്സര്‍ ഉള്ള ഒരു ബ്രഷ് കിട്ടുമോ ആവോ?.
Subscribe to:
Posts (Atom)