എനിക്കിഷ്ടപെട്ട കുറച്ചു ജര്‍മന്‍ സിനിമകള്‍.
ലോക മഹാ യുദ്ധങ്ങളുടെയും പിന്നീട് കിഴക്കന്‍ -പടിഞ്ഞാറന്‍ വിഭജനത്തിന്‍റെയും വിളനിലമായത് കൊണ്ട് തന്നെ മികച്ച പല ജര്‍മന്‍ സിനിമകളുടെയും പശ്ചാത്തലം യുദ്ധമോ അതിനോടനുബന്ധിച്ച വസ്തുതകളോ ആണ്.
ദസ് ബോട്ട് (Das Boot)
രണ്ടാം ലോക മഹായുദ്ധത്തില്‍ കടലില്‍ സഖ്യ സേന ഏറ്റവും പേടിച്ചിരുന്നത് ജര്‍മന്‍ പടക്കപ്പലുകളെ ആയിരുന്നില്ല. ആ ബഹുമതി ജര്‍മന്‍ യു-ബോട്ടുകള്‍ക്കായിരുന്നു.
പക്ഷെ സൂര്യവെളിച്ചം കാണാനാകാതെ, കടലിന്‍റെ അടിത്തട്ടില്‍ ഇടുങ്ങിയ സ്ഥല പരിമിതികളില്‍ ജീവിക്കുന്ന, യുദ്ധം എന്ന ക്രൂരതയുടെ നിസ്സഹായാവസ്ഥ ശരിക്കും അറിയുന്ന ഒരു കൂട്ടം യു-ബോട്ട് നാവികരുടെ കഥ പറയുന്നു ഈ ചിത്രം.
യുദ്ധത്തിന്‍റെ ഭീകരത മരണം എന്ന ഒരവസ്ഥ മാത്രമല്ലെന്നും അതുളവാക്കുന്ന ഭീതി പലപ്പോഴും മരണതുല്യം ആണെന്നും കാട്ടിത്തരുന്നു ഈ മികച്ച ചിത്രം. യുദ്ധ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം.
റണ്‍ ലോല റണ്‍ (Run Lola Run)
യുറോപ്യന്‍ പരീക്ഷണ സിനിമകളുടെ മറ്റൊരു ഉത്തമ ഉദാഹരണം. ബാങ്ക് കൊള്ളയടിക്കാന്‍ ഒരുങ്ങുന്ന ഒരു ചെറുപ്പക്കാരന്‍റെയും അത് തടയാനായി ഓടുന്ന കൂട്ടുകാരിയുടെയും കഥ പറയുന്ന ഈ ചിത്രം, അവതരണത്തിലെ പുതുമ കൊണ്ട് നിങ്ങളെ അമ്പരപ്പിക്കും.
കൂടുതല്‍ എന്തെങ്കിലും എഴുതിയാല്‍ അത് അവതരണ രീതിയെപ്പറ്റി ഉള്ള സസ്പെന്‍സ് തകര്‍ക്കലാവും. പുതുമയുള്ള സിനിമ അനുഭവം തേടുന്ന പ്രേക്ഷകര്‍ക്കുള്ള സിനിമ.
ഡൌണ്‍ ഫാള്‍ (DownFall)
യുദ്ധ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം. തങ്ങളുടെ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്ന ഈ ചിത്രം അഡോള്‍ഫ് ഹിറ്റ്‌ലറുടെ അവസാന നാളുകളുടെ കഥ പറയുന്നു. അവസാന നാളുകളില്‍ ഹിറ്റ്‌ലറുടെ അസിസ്റ്റന്റ് ആയി എത്തുന്ന പെണ്കുട്ടിയിലൂടെയാണ് സംവിധായകന്‍ കഥ പറയുന്നത്.
അവസാന നാളുകളില്‍ ചിത്ത ഭ്രമം ബാധിക്കുന്ന ഹിറ്റ്‌ലറെയും മരണം വരെ ഹിറ്റ്‌ലറുടെ കല്പനകള്‍ കണ്ണടച്ച് അനുസരിക്കുന്ന അനുയായികളെയും, ജര്‍മ്മനിയുടെ പതനവും ഈ സിനിമയില്‍ കാണാം. മുന്‍പ് പറഞ്ഞത് പോലെ തങ്ങളുടെ മുന്‍കാല ചരിത്രം എത്ര മോശം ആയാലും അതിനോട് സത്യസന്ധത പുലര്‍ത്തുന്നതാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണീയത. രണ്ടാം ലോക മഹാ യുദ്ധ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമ.
ദി ലൈവ്സ് ഓഫ് അതെര്സ് (The Lives of Others)
ഞാന്‍ കണ്ടിട്ടുള്ളവയില്‍ വച്ചേറ്റവും മികച്ച ജര്‍മന്‍ സിനിമ. കഥ നടക്കുന്നത് ഈസ്റ്റ് ജര്‍മ്മനിയില്‍. സംശയം ഉള്ളവരുടെ രഹസ്യങ്ങള്‍ വീട്ടില്‍ ഒളിപ്പിച്ച ട്രന്‍സ്മിട്ടെര്‍ വഴി ഗവണ്മെന്റ് ചോര്‍ത്തുന്ന കാലം. ഒരു എഴുത്തുകാരന്‍റെയും അവന്‍റെ കാമുകിയുടെയും സംഭാഷണങ്ങള്‍ കേള്‍ക്കുന്ന ഒരു ഉദ്യോഗസ്ഥന് അവരോടു തോന്നുന്ന മമതയാണ് ചിത്രത്തിന്‍റെ പ്രമേയം.
ചിന്തിക്കുന്ന എതൊരു മനുഷ്യനുള്ളിലും ഉള്ള നന്മയെ ഈ സിനിമ നമുക്ക് കാട്ടിത്തരുന്നു. ഒരു ക്ലാസ്സിക് എന്ന് തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം. കഥയുടെ പിരിമുറുക്കം അവസാനം വരെ നില നിര്‍ത്തുന്നു സംവിധായകന്‍. മനോഹരമായ ഒരന്ത്യവും.
കൌണ്ടര്‍ ഫെട്ടെര്സ് (Counterfeiters)
ചരിത്രത്തിലെ ഏറ്റവും വലിയ കള്ള നോട്ടടി നടന്നത് രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു. പൌണ്ടും ഡോളറും പുനര്‍സ്രിഷ്ടിക്കാന്‍ ജര്‍മന്‍ ഗവണ്മെന്റ് നടത്തിയ ആ ശ്രമത്തിന്‍റെ, ജീവന്‍ തുലാസില്‍ ആടുന്നതിനു ഇടയിലും ഈ പദ്ധതിക്ക് കൂട്ട് നില്ക്കാന്‍ വിസമ്മതിക്കുന്നവരുടെ, കഥ പറയുന്ന ചിത്രം.
ജീവന്‍ ബലി കഴിച്ചും നന്മയ്ക്കു വേണ്ടി നില കൊള്ളുന്ന ഒരുപാട് പേരുടെ ശ്രമങ്ങളാണ് രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മ്മനിയെ തോല്പ്പിച്ചതെന്നു നമ്മെ ഓര്‍മിപ്പിക്കുന്ന ചിത്രം. ജര്‍മന്‍ ക്യാമ്പുകളുടെ ഭീകരതയും, ജീവന്‍ രക്ഷിക്കാനായി ജര്‍മന്‍ കാരെ സഹായിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസഹായതയും വരച്ചു കാട്ടുന്ന ചിത്രം. മറ്റു സിനിമകളെ പോലെ ഉദാത്തം അല്ലെങ്കിലും ഒരു നല്ല ചിത്രം.
യൂറോപ്പാ യൂറോപ്പാ (Europa, Europa)
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജര്‍മന്‍ ആയി അഭിനയിക്കേണ്ടി വരുന്ന ഒരു ജൂത പയ്യന്‍റെ കഥ. റഷ്യക്കാര്‍ക്കും ജര്‍മന്‍ കാര്‍ക്കും ഇടയില്‍ ജീവിക്കാന്‍ നടത്തുന്ന സാഹസങ്ങള്‍ നമ്മെ ജീവിതത്തിന്‍റെ വിലയെപറ്റി ഓര്‍മിപ്പിക്കും.
ശുഭ പര്യവസായിയായ ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ്. യുദ്ധത്തിനിടയില്‍ പെട്ട് പോകുന്ന ഒരു സാധാരണക്കാരന്‍റെ അവസ്ഥ തന്നെയാണ് ഈ ചിത്രത്തിന്‍റെയും കാതല്‍.
സിനിമകളെ പറ്റിയുള്ള എന്‍റെ ഈ കൊച്ചു കുറിപ്പുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ കൊറിയന്‍ സിനിമകളെ പറ്റിയുള്ള എന്‍റെ കുറിപ്പുകള്‍ ഇവിടെ വായിക്കാം.
കൊള്ളാം നല്ല ലിസ്റ്റ് :)
ReplyDeleteഗുഡ് ബൈ ലെനിന്‍ കണ്ടിട്ടില്ലെങ്കില്‍ കണ്ടു നോക്കൂ
ഒരുപാട് അറിവുകളിലേക്കുള്ള ഒരു വാതില്‍ തുറന്നിട്ടിരിക്കുന്നു നല്ല പോസ്റ്റാണ് നന്ദി
ReplyDeleteബൂട്ട് അല്ല മോനെ, ബോട്ട് ആണ്. ദസ് ബോട്ട്!
ReplyDeleteഎന്നാല്‍ പിടിച്ചോളു എന്റെ ലിസ്റ്റ്
ReplyDeleteടിന്‍ ഡ്രം
സോഫി ഷോള്‍
റണ്‍ ലോല റണ്‍
ഗുഡ്ബൈ ലെനിന്‍
ഹെഡ് -ഓണ്‍
ഇതില്‍ ഹെഡ് ഓണ്‍ , ലെനിന്‍ എന്നിവ എനിയ്ക്ക് പ്രിയപ്പെട്ടത് !
ഞാന്‍ മൂന്ന് സിനിമകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നു... :)
ReplyDeleteഗുഡ് ബൈ ലെനിന്‍!
പെര്‍ഫ്യൂം
ഹെഡ് ഓണ്‍
parichayappetuthalinu nandi (sorry for manglish)
ReplyDelete:D
ഫാസ്‌ബിന്ദറും വിം വെൻഡേഴ്സും ഹെർസോഗുമെല്ലാം ജർമ്മൻ ആയിരുന്നില്ലേ...ഇനി ആണോ?
ReplyDeleteസമീപകാലത്തിറങ്ങിയതിൽ ഇത് മിക്കതും നല്ല സിനിമകൾ തന്നെ. അടുത്ത കാലത്ത് ബാഡർ മെയിനോഫ് കോമ്പ്ലക്സ് എന്നൊരു പൊളിറ്റിക്കൽ ത്രില്ലർ വന്നിരുന്നു. ഒന്നു കണ്ടു നോക്കൂ. പിന്നെ ഫറ്റീ അകിന്റെ സിനിമകളും നല്ലതാണ്.
ദാസ് എക്സ്പെരിമെന്റ് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.
കമന്റുകള്‍ക്കു എല്ലാം നന്ദി. എനിക്ക് കാണാന്‍ ഒരുപാടു സിനിമകളും കിട്ടി നിങ്ങളുടെ പരിചയപ്പെടുത്തലില്‍ നിന്ന്.
ReplyDeleteഗുഡ് ബൈ ലെനിന്‍ ഒരുപാടു നാളായി കാണാന്‍ ആഗ്രഹിക്കുന്ന സിനിമയാണ്. പക്ഷെ യുറോപ്പില്‍ അതിന്റെ DVD ഇത് വരെ പുറത്തിറങ്ങിയില്ല. നെറ്റില്‍ നല്ല ലിങ്കുകള്‍ ഉണ്ടെങ്കില്‍ പറയൂ..
ഹെഡ് ഓനിന്റെ DVD എടുത്തു കഴിഞ്ഞു :). ബാക്കിയുള്ളവ ഓരോന്നായി ലിസ്റ്റിലേക്ക് ചേര്‍ക്കുന്നു.
ഒരുപാട് നല്ല സിനിമകള്‍ ഉള്ള ഒരു നല്ല ലിങ്ക് ആയി ഇതിനെ വളര്‍ത്തിയതിനു വീണ്ടും നന്ദി.
തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനും പ്രത്യേക നന്ദി.
Most of these movies, esp movies like head-on i downloaded from mininova.org (torrents)
ReplyDeletegood bye lenin: http://www.mininova.org/tor/1125775
ReplyDeleteനന്ദി മേതില്‍
ReplyDeleteകണ്ടിരിക്കേണ്ട കുറെ നല്ല ചിത്രങ്ങളെ പറ്റിയുള്ള അറിവ് പകര്‍ന്നു തന്നതിന് നന്ദി..
ReplyDeleteDaridran
ReplyDeleteif possible shall i add two
1The motor cycle diaries
2the last train