Thursday 17 September 2009

'കന്നാലി'യെന്നു കേട്ടാല്‍ കലി തുള്ളുന്നവരോട്!

ആഴ്ച തോറും വിവാദത്തിന്റെ ഒരു ഡോസ് കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു. ഡോസിനായി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക്‌ കൃത്യമായി അതെത്തിച്ചു തരാന്‍ പത്രങ്ങളും റെഡി.

ഏറ്റവും പുതിയ വിവാദ റിലീസ് ശശി തരൂരിന്‍റെ 'കന്നുകാലി' പരാമര്‍ശം ആണത്രേ. എങ്ങനെ വിവാദം ആകാതിരിക്കും, രാജ്യത്തെ പട്ടിണി പാവങ്ങളുടെയും, പാവപ്പെട്ടവരുടെയും പ്രധാന ആശ്രയമായ ഇക്കണോമി ക്ലാസ്സിനെയല്ലേ തരൂര്‍ അപമാനിച്ചത്? ദിവസവും എറണാകുളത്തു നിന്ന് ഇക്കണോമി ക്ലാസ്സില്‍ ഫ്ലൈ ചെയ്തു തിരുവനന്തപുരത്തു പോയി ജോലി ചെയ്തു വൈകീട്ട് മടങ്ങിയെത്തുന്ന ജന ലക്ഷങ്ങളെ മന്ത്രി ഇങ്ങനെ അപമാനിക്കരുതായിരുന്നു.

ഇത്രയും വായിച്ചതോടെ ഞാന്‍ ഒരു അമേരിക്കന്‍ സാമ്രാജ്യത്വ വാദിയും, CIA ചാരനും ആണെന്ന് മനസിലായില്ലേ? മനസിലായവര്‍ക്ക് വായന നിര്‍ത്താം നിങ്ങളെ തിരുത്താനുള്ള കഴിവെനിക്കില്ല. അതല്ല ഒരല്പം സ്വന്തം ചിന്തയും, വിചാരവും ബാക്കിയുണ്ടെങ്കില്‍ നമുക്ക് പ്രശ്നം എന്താണെന്നു നോക്കാം.

കാഞ്ചന്‍ ഗുപ്താ എന്ന പത്ര പ്രവര്‍ത്തകന്‍റെ താഴെ പറയുന്ന ചോദ്യത്തില്‍ നിന്നാണ് വിവാദത്തിന്‍റെ തുടക്കം. ഇക്കണോമി ക്ലാസ്സ്‌ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന "cattle class" എന്ന വാക്ക് വന്നത് ചോദ്യത്തില്‍ നിന്നാണെന്ന് പകല്‍ പോലെ വ്യക്തം.
"@ShashiTharoor Tell us Minister, next time you travel to Kerala, will it be cattle class?"

അതിനു ശശി തരൂരിന്‍റെ മറുപടി ഇങ്ങനെ.
@KanchanGupta absolutely, in cattle class out of solidarity with all our holy cows!

ഇതില്‍ "holy cow" എന്ന പ്രയോഗം കോണ്‍ഗ്രസിലെ ചെലവ് ചുരുക്കുന്നവരെ ഉദ്ദേശിച്ചാണെന്ന് മാധ്യമങ്ങള്‍ക്ക് നല്ല ഉറപ്പാണ്‌. ഇന്ത്യയെ പറ്റി വിവരിക്കുമ്പോള്‍ അല്ലെങ്കില്‍ ഇന്ത്യയെ കുറിച്ചുള്ള പുസ്തകങ്ങളില്‍ പലപ്പോഴും കടന്നു വരുന്ന ഒരു പരാമര്‍ശമാണ് "holy cow" (holy cow). പശുവിനെ ഗോമാതാവായി കരുതുന്ന ഇന്ത്യന്‍ സംസ്കാരത്തെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.

ഈ രണ്ടു പദങ്ങളും തമ്മിലുള്ള സമാനത കൊണ്ടാണ് ഹാസ്യപരമായി തരൂര്‍ ഈ വാചകം ഉപയോഗിച്ചത്. 'വെള്ളാന' എന്ന് പറയുന്നത് പോലെ ധൂര്‍ത്തിന്‍റെ പ്രതീകമൊന്നുമല്ല 'വിശുദ്ധ പശു' എന്ന വാക്യം. ഇതെങ്ങനെ കോണ്‍ഗ്രസുകാരെ ഉദ്ദേശിച്ചാവും? "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതു എല്ലാം കുറ്റം." അത്ര തന്നെ.

രാവിലെ മുതല്‍ ബ്ലോഗ്ഗില്‍ നിറഞ്ഞു കണ്ട ചില ആരോപണങ്ങള്‍ കണ്ടു ചിരിച്ചു പോയി. അവ ചുവടെ.

"അനന്തപുരി വാസികളെ നിങ്ങളെയോര്‍ത്തു കേരളം ഇന്ന് ലജ്ജിക്കുന്നു.
ഇതുപോലൊരു "പാഴിനെ" ആണല്ലോ നിങ്ങള്‍ തെരഞ്ഞെടുത്തു പാര്‍ലിമെന്റിലേക്ക്
അയച്ചത്. എന്ത് യോഗ്യതയുടെ പുറത്താണ് നിങ്ങള്‍ ലക്ഷം ഭൂരിപക്ഷം നല്‍കി ഈ
അഭിനവ ഹിപോക്രാറ്റിനെ വിജയിപ്പിച്ചത് ?
"

രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞ പോലെ "അവന്‍ എന്തരോ ഇംഗ്ലീഷില്‍ പറഞ്ഞു, സാറിനത് മനസിലായില്ല", അതിനു ജനങ്ങളെ തെറി പറയുന്നതെന്തിന്? ഐക്യരാഷ്ട്ര സഭയില്‍ അണ്ടര്‍ സെക്രെട്ടറി സ്ഥാനം വരെ എത്താന്‍ ഒരു യോഗ്യതയും ഇല്ലാത്തവര്‍ക്ക് പറ്റുമോ ആവൊ? തരൂര്‍ എന്ന MP യും മന്ത്രിയും പാഴാണോ അല്ലയോ എന്നത് അഞ്ചു കൊല്ലത്തെ ഭരണം കൊണ്ടല്ലേ അറിയേണ്ടത്.

"ഐക്യരാഷ്ട്രസഭയില്‍ തൂപ്പും ,ചായകൊടുപ്പുമായി നടന്ന ഇവനെയൊക്കെ ഒരുളുപ്പുമില്ലാതെ
നമ്മുടെ തലയില്‍ കേട്ടിവയ്ക്കാനും ലോകം ചുറ്റി മദാമ ഭാര്യയെയും, മക്കളെയും കാണാന്‍
വിദേശ സഹമന്ത്രിയാക്കാനും മദാമ പാര്‍ട്ടിക്ക് കഴിഞ്ഞു ."

ചായ കൊടുപ്പാണ് ഐക്യ രാഷ്ട്ര സഭയില്‍ ജോലി ചെയ്യാനുള്ള യോഗ്യത എന്ന് നാട്ടിലെ ഗോപാലന്‍ ചേട്ടന്‍ അറിഞ്ഞിരുന്നേല്‍ അദ്ദേഹവും രക്ഷപെട്ടെനെ. എന്താണാവോ ഈ പറയുന്നതിന്റെ അടിസ്ഥാനം?


അല്ലെങ്കില്‍ തന്നെ ദേശിയഗാനതെയും, നമ്മുടെ
സ്വതന്ത്രസമരനേതാക്കളെയും പുല്ലുവിലപോലും കല്പിക്കാത്ത ഈ മൈ....മൈ...മൈത്താണ്ടി
ഇവിടുത്തെ കോടിക്കണക്കിനു ദരിദ്രനാരായണന്മാരെ "കന്നാലികൂട്ടങ്ങള്‍"
എന്ന് വിളിച്ചതില്‍ എന്തല്‍ഭുതമാന്നുള്ളത്.
"

കൈ ഹൃദയത്തില്‍ വച്ചു ദേശിയ ഗാനം കേട്ടാല്‍ അപമാനമാണെന്ന് ചിന്തിക്കുന്ന ഒരു ജനതയാണ് ഭാരത്തിന്‍റെ ശാപം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

കേരളത്തെ രക്ഷിക്കാന്‍ വന്ന മിശിഹാ തിരുമേനിയാണ് തരൂര്‍ എന്നൊന്നും പറയുന്നില്ല. പക്ഷെ ചെയ്യുന്നതും പറയുന്നതുമെല്ലാം അമേരിക്കന്‍ നയം എന്ന് വിളിച്ചു കൂവുന്ന ഈ മണ്ടത്തരം ഒന്നവസാനിപ്പിച്ച്‌ കൂടെ? അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം മോശമാണെങ്കില്‍ തോല്‍പ്പിക്കാനുള്ള വോട്ടു നമ്മുടെ കയ്യില്‍ തന്നെയുണ്ടല്ലോ!

അടിക്കുറിപ്പ് :(ഓക്സ്ഫോര്‍ഡ്‌ നിഖണ്ടുവിനെക്കള്‍ ഇംഗ്ലീഷ് അറിയാവുന്ന ചേട്ടന്മാരാണ് ഇവിടെ നിറയെ എന്നറിയാം. എന്നാലും ഒന്ന് വായിച്ചു നോക്കൂ)

The five-year revision of the Oxford English Dictionary lists "cattle class'' as a term to describe economy seats on an aircraft.

cattle class

39 comments:

  1. ഞാനൊരു തരൂർ ഫാൻ അല്ല, പക്ഷെ ഈ വിഷയത്തിൽ ഞാൻ തരൂരിനൊപ്പമാണ്‌, കാരണം വിവാദമാക്കേണ്ട സോദ്ദേശ്യകാരണങ്ങളൊന്നും ഞാനിതിൽ കണ്ടില്ല. നേരത്തേയുള്ള എതിർപ്പ്‌ ഉപയോഗിക്കുന്നു എന്നു മാത്രമേ ഇവിടെ കാണാനുള്ളു.

    ഒരു ചോദ്യം ചോദിക്കുമ്പോൾ അതിനു പറ്റിയ രീതിയിൽ തന്നെ ഉത്തരം പറയേണ്ടതല്ലെ. കന്നുകാലിക്കൂട്ടത്തിനൊപ്പമാണോ യാത്ര എന്നു ചോദിച്ചപ്പോൾ അതേ കന്നുകാലിക്കൂട്ടത്തിനൊപ്പം തന്നെ എന്നു പറഞ്ഞു.

    അതിൽ കുറ്റം പറയണമെങ്കിൽ ചോദ്യം ചോദിച്ചവനെയല്ലെ പറയേണ്ടത്‌?

    പുറത്തു വന്ന ന്യൂസ്‌ തരൂർ എക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവരെ കന്നുകാലികൾ എന്നു വിളിച്ചു എന്ന രീതിയിലാണ്‌. വാക്കുകൾ വീഴിച്ച്‌ അതു പെറുക്കിയെടുത്ത്‌ കുറ്റം പറയുന്ന രീതി അനാവശ്യമാണ്‌.

    ReplyDelete
  2. പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ആഴ്ചയില്‍ ഓരോ ഡോസ് കൊടുക്കാനുള്ള ക്വട്ടേഷന്‍ മൊത്തത്തില്‍ ചില വ്യക്തികള്‍ ഏറ്റെടുത്താല്‍ വളരെ നന്നാവും.

    ReplyDelete
  3. :-)
    “ഇവിടുത്തെ കോടിക്കണക്കിനു ദരിദ്രനാരായണന്മാരെ "കന്നാലികൂട്ടങ്ങള്‍"
    എന്ന് വിളിച്ചതില്‍ എന്തല്‍ഭുതമാന്നുള്ളത്.” - ഹ ഹ ഹ.. ഇതു കലക്കി. ഈ നാരായണന്മാരൊക്കെ രാപകല്‍ ഇക്കണോമി ക്ലാസില്‍ കയറിയിറങ്ങുന്നവരാണോ എന്തോ!
    --

    ReplyDelete
  4. ഇപ്പോഴത്തെ വിവാദം കുറച്ച് ഊതിപ്പെരുപ്പിച്ചതുതന്നെയാണ്.

    “കൈ ഹൃദയത്തില്‍ വച്ചു ദേശിയ ഗാനം കേട്ടാല്‍ അപമാനമാണെന്ന് ചിന്തിക്കുന്ന ഒരു ജനതയാണ് ഭാരത്തിന്റെ ശാപം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.“

    കൈ ഹ്രുദയത്തിൽ വച്ചു എന്നത് മാത്രമാണോ കാര്യം.ദേശീയഗാനം ആലപിച്ചുകൊണ്ടിരിക്കെ അതിനെ ഇടക്ക് തടസ്സപ്പെടുത്തുകയും അവിടെ നിന്നവരോടൊക്കെ നെഞ്ചിൽ കൈ വക്കൻ ആവശ്യപ്പെടുകയുമായിരുന്നു തരൂർ.ഇഷ്ടമുണ്ടെങ്കിൽ തരൂർ നെഞ്ചിൽ കൈ വച്ചോട്ടെ അതിന് മറ്റുള്ളവരെ ഉപദേശിക്കാൻ ആരാണ് തരൂർ?ദേശീയഗാനാലാപനത്തെ തടസ്സപ്പെടുത്തുന്നത് ഭരണഘടനാലം‌ഘനമാണ്.ഈ പറയുന്ന അമേരിക്കയിലാണ് ഇങ്ങനെയൊന്നു സം‌ഭവിച്ചതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ

    ReplyDelete
  5. പൊട്ടസ്ലേറ്റേ കൊടുകൈ...

    ഊതിപെരുപ്പിക്കുകയാണ് പല വിഷയങ്ങളും ആവശ്യമില്ലാതെ...

    ReplyDelete
  6. ഈ വീഡിയോയും പിന്നെ മനോരമ ന്യൂസിലെ അഭിമുഖവും പ്രകാരം തരൂര്‍ ദേശീയ ഗാനത്തിന് മുന്നേയാണ്‌ കൈ നെഞ്ചില്‍ വയ്ക്കും എന്ന് പറഞ്ഞതും അങ്ങനെ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ചെയ്യാം എന്ന് പറഞ്ഞതും. ഇതിനു വീഡിയോ തെളിവായി ഉണ്ട് എന്ന് പറയുമ്പോള്‍ പിന്നെ എന്താണ് എതിര്‍ വാദം?

    http://videos.indiatimes.com//videoshow/3990907.cms?

    ReplyDelete
  7. http://timesofindia.indiatimes.com/news/india/Tharoor-travelled-economy-much-before-austerity-drive-Aides/articleshow/5023136.cms

    ReplyDelete
  8. ഒരു ചോദ്യം ചോദിക്കുമ്പോൾ അതിനു പറ്റിയ രീതിയിൽ തന്നെ ഉത്തരം പറയേണ്ടതല്ലെ. കന്നുകാലിക്കൂട്ടത്തിനൊപ്പമാണോ യാത്ര എന്നു ചോദിച്ചപ്പോൾ അതേ കന്നുകാലിക്കൂട്ടത്തിനൊപ്പം തന്നെ എന്നു പറഞ്ഞു.

    അല്ലല്ലോ. അതല്ലല്ലോ പറഞ്ഞത്.

    ചോദ്യം ഇതാണ്. "Tell us minister, next time you travel to Kerala, will it be cattle class?"

    അപ്പുട്ടന്‍ പറയുന്നമതിരിയുള്ള ഉത്തരം "Yes I will" എന്നു മാത്രം മതി. അല്ലെങ്കില്‍ "Absolutely, in cattle class only". എന്തിനാണ്," out of solidarity with all our holy cows."എന്ന പൂളു കൂടി തിരുകിയത്? ആരോടാണു Solidarity ? Economy Class ഇല്‍ യാത്ര ചെയ്യുന്നു എന്ന് പറഞ്ഞവരോടല്ലേ? ആരാണ്, Economy Class ഇല്‍ യത്ര ചെയ്തത്? സോണിയയും രാഹുലുമല്ലേ? അവരെ സൂചിപ്പിക്കാന്‍ Our Holy Cows എന്ന slang ഏത് നാട്ടിലാണുപയോഗിക്കുന്നത്?

    ഇതേക്കുറിച്ചുള്ള എന്റെ മുഴുവന്‍ അഭിപ്രായങ്ങളും ഇവിടെ വായിക്കാം.
    .

    ReplyDelete
  9. ഈ വീഡിയോയും പിന്നെ മനോരമ ന്യൂസിലെ അഭിമുഖവും പ്രകാരം തരൂര്‍ ദേശീയ ഗാനത്തിന് മുന്നേയാണ്‌ കൈ നെഞ്ചില്‍ വയ്ക്കും എന്ന് പറഞ്ഞതും അങ്ങനെ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ചെയ്യാം എന്ന് പറഞ്ഞതും. ഇതിനു വീഡിയോ തെളിവായി ഉണ്ട് എന്ന് പറയുമ്പോള്‍ പിന്നെ എന്താണ് എതിര്‍ വാദം?

    സാങ്കേതികമായി ഈ വാദം ശരിയായിരിക്കാം . പക്ഷെ ദേശിയ ഗാനം സംബന്ധിച്ചുള്ള പ്രസക്ത ഭാഗം ഇതാണ്.

    "Whoever intentionally prevents the singing of the Indian National Anthem or causes disturbances to any assembly engaged in such singing shall be punished with imprisonment for a term, which may extend to three years, or with fine, or with both."


    സാധാരണ ദേശിയ ഗാനം ആലപിക്കുമ്പോള്‍ കൈ രണ്ടും വശങ്ങളില്‍ താഴ്ത്തിയിട്ട് നിശ്ബ്ദരായി നില്‍ക്കുക എന്നതാണു രീതി. തരൂര്‍ നിര്‍ ദ്ദേശിച്ചതനുസരിച്ച് കുറച്ചു പേര്‍ കൈ നെഞ്ചോടു ചേര്‍ത്തു നിന്നാല്‍ അത് മറ്റു ചിലരില്‍ അല്‍പ്പം വെപ്രളം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അത് "causes disturbances to any assembly engaged in such singing shall be punished with imprisonment for a term, which may extend to three years, or with fine, or with both."എന്ന തരത്തിലായി എടുക്കാം. അത് കുറ്റകരവും ആകും.

    50 വര്‍ഷക്കാലം പിന്തുടര്‍ന്ന കീഴ്വഴക്കങ്ങള്‍ മാറ്റി, അമേരിക്കന്‍ കീഴ്വഴക്കം ആകാമെന്നു നിര്‍ദ്ദേശിക്കാന്‍ തരൂര്‍ ആരായിരുന്നു? മൂടു താങ്ങാന്‍ ആളുകളുണ്ടെങ്കില്‍ ഏത് അണ്ടനും അടകോടന്‍ ഇങ്ങനെ കയറി നിരങ്ങും.

    ഇത് സംബന്ധിച്ച് ഒരു കേസും നിലവിലുണ്ട്. പ്രഥമ ദൃഷ്ട്യാ കഴമ്പുള്ള കേസായതു കൊണ്ടാണ്, കോടതി അത് തള്ളിക്കളയാതിരുന്നത്. അത് ഇതു വരെ തീര്‍പ്പാക്കിയിട്ടും ഇല്ല.

    ശശി തരൂരിനെ ഇത്രയധികം പൊക്കിപ്പിടിക്കാന്‍ അദ്ദേഹം എന്താണ്, ചെയ്തിട്ടുള്ളത്? മുന്നു മാസം മന്ത്രികസേരയില്‍ ഇരുന്ന്, ഇന്‍ഡ്യക്കാരെ അവഹേളിച്ചതല്ലാതെ.

    ReplyDelete
  10. മിസ്റ്റര്‍ പൊട്ട സ്ലേറ്റ്‌:
    എനിക്ക് എന്റെ അഭിപ്രായങ്ങള്‍ പറയാനും എഴുതാനും ഉള്ള അവകാശം പോലെ
    താങ്കള്‍ക്കുമുണ്ടെന്നു എനിക്കറിയാം .പിന്നെ താങ്കള്‍ ഈ ബോള്‍ഡ് അക്ഷരത്തില്‍ കൊടുത്ത പാരഗ്രാഫുകള്‍ എന്റെ ബ്ലോഗില്‍ നിന്നും എടുത്തതായതുകൊണ്ട് ചിലത് പറയുന്നു.

    വിമാനത്തില്‍ എക്കണോമി ക്ലാസ്സില്‍ യാത്രചെയ്യാന്‍ കഴിയുന്ന അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ ജനങ്ങളെ പോലും cattle class എന്ന് വിളിക്കാമെങ്കില്‍ ,അവനു പിന്നെ 60% ത്തോളം ഒരു നേരത്തെ ഭക്ഷണത്തിന് ഭുദ്ധിമുട്ടുന്ന ജനകോടികളെ എന്തും വിളിക്കാം അതാണ് ഞാന്‍ പറഞ്ഞത് .

    ReplyDelete
  11. urban dictionary പ്രകാരം ഹോളി കൌ എന്നതിനു അർത്ഥം : A cow that has some religious significance

    ‘പാലിക്കപ്പെടേണ്ട ആജ്ഞകൾ’ എന്നോ ‘അത്തരത്തിലുള്ള ആജ്ഞകൾ പുറപ്പെടുവിച്ചിട്ടുള്ളവർ’ എന്നോ ഇതിനെ വ്യാഖ്യാനിച്ചു കൂടെ. അങ്ങനെയെങ്കിൽ, ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യണമെന്ന നിർദ്ദേശം നൽകിയ മുതിർന്ന കോൺഗ്രസ് യേമാന്മാർക്ക് ബഹുമാനപുരസ്സരം solidarity പ്രഖ്യാപിച്ചതായും കണക്കാക്കികൂടെ. അങ്ങനെയാണുദ്ദേശിച്ചതെന്ന അർത്ഥത്തിൽ ഒരു വിശദീകരണവും തരൂർ ഇപ്പോൾ നൽകിയിട്ടുണ്ട്.

    കാളിദാസൻ രേഖപ്പെടുത്തിയിട്ടുള്ള ഇംഗ്ലീഷ് വാചകങ്ങളിൽ ഒരിടത്തും കൈരണ്ടും താഴോട്ട് ഇട്ട് അനങ്ങാതെ നിൽക്കണമെന്നു പറഞ്ഞിട്ടില്ലല്ലോ. കൈ നെഞ്ചിൽ വച്ച് അനങ്ങാതെ നിൽക്കുന്നതിനെതിരായി ആ വാചകങ്ങളിൽ ഒന്നുമില്ലല്ലോ.

    പിന്നെ, കൈ നെഞ്ചിൽ ചേർത്ത് വച്ചത് കാണുമ്പോൾ ചിലർക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിൽ, മറ്റു ചിലർക്ക് കൈ താഴോട്ട് തൂക്കിയിട്ട് അനങ്ങാതെ നിൽക്കുന്നതു കാണുമ്പോഴും ബുദ്ധിമുട്ട് തോന്നികൂടെ.

    പ്രശ്നം അവിടല്ല, ‘ഇഷ്ടമല്ലാത്ത അച്ചി.‘

    ReplyDelete
  12. സ്വതന്ത്രന്‍,
    കന്നുകാലികൂട്ടം എന്ന തര്‍ജിമ തന്നെ തെറ്റാണു. മനുഷ്യരെ കന്നുകാലികളെ പോലെ കുത്തിത്തിരുകി യാത്ര ചെയ്യിപ്പിക്കുന്ന വിമാന കമ്പനികളെ കളിയക്കാനാണ് "cattle class" എന്ന പദം ഉപയോഗിക്കുന്നത്. അല്ലാതെ യാത്ര ചെയ്യുന്നവരെ കളിയാക്കാനല്ല.

    ReplyDelete
  13. കാളിദാസന്‍,
    അഭിപ്രായങ്ങള്‍ക്കു നന്ദി. ദേശിയ ഗാനത്തെ പറ്റിയുള്ള ചോദ്യത്തിന് അങ്കിള്‍ മറുപടി പറഞ്ഞത്തിനാല്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

    "ശശി തരൂരിനെ ഇത്രയധികം പൊക്കിപ്പിടിക്കാന്‍ അദ്ദേഹം എന്താണ്, ചെയ്തിട്ടുള്ളത്? മുന്നു മാസം മന്ത്രികസേരയില്‍ ഇരുന്ന്, ഇന്‍ഡ്യക്കാരെ അവഹേളിച്ചതല്ലാതെ." -- തരൂരിന്റെ പദപ്രയോഗം മനസിലായ ആര്‍ക്കും അത് ഇന്ത്യക്കാര്‍ക്കെതിരെ അല്ല എന്ന് മനസിലാകും. തരൂരിനെ പോക്കിപിടിക്കണം എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. പക്ഷെ തൊട്ടതിനും പിടിച്ചതിനും കാര്യം മനസിലാക്കാതെ ഇങ്ങനെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതന്തിനു?

    ReplyDelete
  14. There are many other American slangs if we use then it will be derogatory. Dawg is one of them. It will be pronounced as dog and the meaning is close acquaintance. what if Mr. Tharoor calls all ou us dawgs or dogs.this is not expected from a person who holds a respectable post. Mr. Tharoor only understands the american ways not the Indian ways. This makes him diffrent from Mrs. Sonia Gandhi, who was a non Indian, but tried to learn Indian ways before helding any any respectable posts. This is the reason why congress part itself didnt come for Mr. Tharoor's defence.
    http://www.hindu.com/2009/09/18/stories/2009091859211300.htm
    http://www.financialexpress.com/news/cong-slams-tharoor-his-cattle-class-remark-insensitive-unacceptable/518151/

    ReplyDelete
  15. അനോണി,
    അമേരിക്കന്‍ രീതികള്‍ എന്ന് പറയുന്ന താങ്കളോട് ഒരു ചോദ്യം. താങ്കള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റും ബ്ലോഗറും പിന്നെ കമന്റിട്ട ഇംഗ്ലീഷും ഇന്ത്യന്‍ രീതികള്‍ ആണോ?. നാം ഇന്ന് ചെയ്യുന്ന പല രീതികളും നാം ലോകത്തില്‍ നിന്ന് ഉള്‍ക്കൊണ്ടത്‌ തന്നെയാണ്.

    കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിക്ക് നിലനില്‍പ്പിനായി പലതും പറയേണ്ടി വരും പക്ഷെ എന്ന് വച്ചു "cattle class" എന്ന പദം ചോദ്യത്തില്‍ നിന്ന് വന്നതാണെന്ന സത്യം മാറുമോ?. അതിന്റെ അര്‍ഥം മാറുമോ?.

    ReplyDelete
  16. I am sorry for typing in English. I don’t have Malayalam font installed here and I don’t have any other go, other than typing in English. For an argument I can still say that English is the co-official language. Our topic is not this. What I tried to tell is that, there are other slangs which are used in America, when sounded to an Indian, it will be insulting. A person who holds the minister post in Center should understand the words which can be put to use in his works. Media will try to provoke celebrities in many ways to create sensational news. It is with them to know what to use. As Mr. Kaalidaasan pointed out a simple “I will” would have put everything to an end. I guess the entire episode is closed as Mr. Tharoor has apologized for his usage,

    ReplyDelete
  17. അനോണി,
    താങ്കള്‍ ഇപ്പോള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. തരൂരിന്റെ ഉത്തരം കുറച്ചു കൂടി മെച്ചമാവാമായിരുന്നു.കുറച്ചു കൂടെ മീഡിയ "sensitive" ആവണം എന്നും പറയാം.

    പക്ഷെ അത് കൊണ്ട് തരൂര്‍ ഒരു മന്ത്രിയാവാന്‍ യോഗ്യന്‍ അല്ലെന്നോ അല്ലെങ്കില്‍ ഇന്ത്യാക്കാരെ അപമാനിക്കാന്‍ പറഞ്ഞതാണ്‌ എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    അഭിപ്രായങ്ങള്‍ക്കു ഏറെ നന്ദി.

    ReplyDelete
  18. കാളിദാസൻ രേഖപ്പെടുത്തിയിട്ടുള്ള ഇംഗ്ലീഷ് വാചകങ്ങളിൽ ഒരിടത്തും കൈരണ്ടും താഴോട്ട് ഇട്ട് അനങ്ങാതെ നിൽക്കണമെന്നു പറഞ്ഞിട്ടില്ലല്ലോ. കൈ നെഞ്ചിൽ വച്ച് അനങ്ങാതെ നിൽക്കുന്നതിനെതിരായി ആ വാചകങ്ങളിൽ ഒന്നുമില്ലല്ലോ.

    പിന്നെ, കൈ നെഞ്ചിൽ ചേർത്ത് വച്ചത് കാണുമ്പോൾ ചിലർക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിൽ, മറ്റു ചിലർക്ക് കൈ താഴോട്ട് തൂക്കിയിട്ട് അനങ്ങാതെ നിൽക്കുന്നതു കാണുമ്പോഴും ബുദ്ധിമുട്ട് തോന്നികൂടെ.



    അങ്കിള്‍ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചു.

    എല്ലാവര്‍ക്കും പരിജയമുള്ളത് കൈകള്‍ തഴോട്ടിട്ട് അനങ്ങാതെ നില്‍ക്കുന്നതാണ്. അതിനിടയില്‍ രണ്ടോ മൂന്നോ പേര്‍ കൈ നെഞ്ചോടു ചേര്‍ത്തു വച്ചാല്‍ അത് മറ്റുള്ളവരില്‍ Disturbance ഉണ്ടാക്കുകയും കുറച്ചു പേരുടെയെങ്കിലും ശ്രദ്ധ മാറിപ്പോകാന്‍ ഇടയാക്കുകയും ചെയ്താല്‍ ,അത് "causes disturbances to any assembly engaged in such singing " എന്നും ആവില്ലേ എന്നാണു ഞാന്‍ സംശയം പ്രകടിപ്പിച്ചത്. അത് തീരുമാനിക്കേണ്ടത് കോടതിയാണ്.


    സാധരണ ആളുകള്‍ കൈ ഉപയോഗിച്ചാണു ഭക്ഷണം കഴിക്കുന്നത്. ഒരു പന്തലില്‍ ആരെങ്കിലും ഇലയില്‍ നിന്നും വായകൊണ്ട് നേരിട്ടു കടിച്ചെടുത്താല്‍ അത് കാണുന്ന ചിലരെങ്കിലും ചെയ്യുന്ന കാര്യം മറന്ന് അത് ശ്രദ്ധിക്കില്ലേ? അത് അത് പന്തലില്‍ നടക്കുന്ന ഊണ്ഊണ്, എന്ന സംഗതിയില്‍ Disturbance ഉണ്ടാക്കില്ലേ?

    ഔദ്യോഗികമായിട്ടാണങ്ങനെ ഒരു തീരുമാനം ഉണ്ടായതെങ്കില്‍ പ്രശ്നമില്ലായിരുന്നു. ശശി തരൂര്‍ എന്ന വ്യക്തി അന്ന് ഒരു അധികാരസ്ഥാനങ്ങളും വഹിക്കുന്നിലായിരുന്നു. അദ്ദേഹത്തിനു തോന്നിയ ഒരു തമാശ ദേശിയ ഗാനാലപനത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞത് ശരിയായ നടപടിയായിരുന്നോ?

    ReplyDelete
  19. സുഹൃത്തേ, എന്റെ അഭിപ്രായം താങ്കള്‍ വായിച്ചു കാണുമല്ലോ. വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രം വിവാദം ഉണ്ടാക്കുന്നവടോരും അവരുടെ രീതികളോടും ആണ് എനിക്ക് എതിര്‍പ്പ്. എന്തായാലും തരൂര്‍ മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഈ വിവാദത്തിനു അറുതി ഉണ്ടാവുമെന്ന് കരുതാം.

    [താങ്കളുടെ എഴുത്ത് ഇഷ്ടമായി! :) ]

    ReplyDelete
  20. കാളിദാസാ,
    "അദ്ദേഹത്തിനു തോന്നിയ ഒരു തമാശ ദേശിയ ഗാനാലപനത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞത് ശരിയായ നടപടിയായിരുന്നോ?" - മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തരൂര്‍ ഇങ്ങനെ ഒരു നിര്‍ദേശം വച്ചത്. അതാണോ തമാശ?.

    ReplyDelete
  21. കിക്കിടിലന്‍ പോസ്റ്റ്‌! :)

    ReplyDelete
  22. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തരൂര്‍ ഇങ്ങനെ ഒരു നിര്‍ദേശം വച്ചത്. അതാണോ തമാശ?

    ഏതു പശ്ചാത്തലത്തിലായാലും ദേശീയ ഗാനാലാപനത്തില്‍ മാറ്റം വരുത്താന്‍ തരൂരിനൊരധികാരവും ഇല്ല.


    ഭീകരാക്രമണത്തിനെതിരെ ഒരു പ്രതിജ്ഞ നെഞ്ചോടു ചേര്‍ത്തു വച്ച് എടുക്കാന്‍ സദസ്യരോട് നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ അതില്‍ ആരും ഒരു തെറ്റും കാണില്ലായിരുന്നു. ദേശീയ ഗാനാലാപനത്തില്‍ സ്വന്തുമിഷ്ടം അടിച്ചേല്‍പ്പിച്ചത് ശരിയായില്ല.

    ReplyDelete
  23. പക്ഷെ അത് കൊണ്ട് തരൂര്‍ ഒരു മന്ത്രിയാവാന്‍ യോഗ്യന്‍ അല്ലെന്നോ അല്ലെങ്കില്‍ ഇന്ത്യാക്കാരെ അപമാനിക്കാന്‍ പറഞ്ഞതാണ്‌ എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    മന്ത്രിയാവന്‍ യോഗ്യത പ്രത്യേകിച്ചൊന്നും വേണ്ട. പക്ഷെ മന്ത്രിസ്ഥാനത്തിരിക്കാന്‍ ഒരു യോഗ്യത ഉണ്ട്. അത് ശശിതരൂരിനില്ല എന്നാണ്, ജയന്തി നടരാജനും, അശോക് ഘെലോട്ടും, മനീഷ് തിവാരിയും അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന്റെ മന്ത്രി സഭയില്‍ മന്ത്രിയായിട്ടിരിക്കാനുള്ള യോഗ്യത തീരുമാനിക്കുന്നതിവരൊക്കെ തന്നെയല്ലേ?

    ദേശീയഗാനാലാപനം ഏത് പശ്ചാത്തലത്തില്‍ എടുക്കണം എന്നു പറഞ്ഞത് താങ്കള്‍ തന്നെയല്ലേ? തരൂരിന്റെ ഇപ്പോഴത്തെ പരാമര്‍ശം ഏതു പശ്ചാത്തലത്തില്‍ ആണെന്നു താങ്കള്‍ക്കറിയാമല്ലോ? ചെലവു ചുരുക്കുക എന്ന സോദ്ദേശപരമായ തീരുമാനം അനുസരിച്ചാണു സോണിയയും രാഹുലും താഴ്ന്ന ക്ളാസുകളില്‍ യാത്ര ചെയ്തതും.


    അതിനെ അമേരിക്കന്‍ Slang ഉപയോഗിച്ചു കളിയാക്കിയത് സ്വീകാര്യമല്ല എന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അവര്‍ തരൂരിന്റെ പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ മാത്രമാണു കണ്ടതും. തരൂരിനു യോഗ്യത ഉണ്ടോ ഇല്ലയോ എന്നും അവര്‍ തീരുമാനിക്കും.

    നിരുപാധികമായ ഒരു മാപ്പു പറച്ചിലല്ല തരൂര്‍ നടത്തിയത്. ചോദിച്ച ചോദ്യത്തില്‍ Cattle Class ഉണ്ടായിരുന്നത് കൊണ്ട് അത് തന്നെ ഉപയോഗിച്ചു. എന്നു വച്ചാല്‍ അമേരിക്കയിലെ ഏത് Slang or Jargon ഉപയോഗിച്ചും ചോദ്യം ചോദിച്ചിരുന്നെങ്കില്‍ അതേ Slang or Jargon ഉപയോഗിച്ചു മറുപടി പറയുന്നതില്‍ തെറ്റില്ല എന്നാണ്.

    പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ലാത്ത ഒരു jargon ആണ്, Fucking. ആ വാക്കുപയോഗിക്കാതെ സാധാരണ അമേരിക്കക്കാര്‍ സംസാരിക്കാറില്ല.

    "Tell us minister, next time you travel to Kerala, will it be fucking economy class?"

    എന്നായിരുന്നു കഞ്ചന്‍ ഗുപ്ത ചോദിച്ചിരുന്നതെങ്കില്‍, ഉത്തരം,

    "Absolutely, in fucking economy class out of solidarity with all our holy dicks."

    എന്നാകുമായിരുന്നു.

    അതും ഇന്‍ഡ്യക്കാര്‍ ഒരു തമാശയായി സ്വീകരിക്കണമായിരുന്നോ?

    ReplyDelete
  24. ശശി സ്വമനസ്സാലെ കന്നാലി ക്ലാസ്സില്‍ യാത്ര ചെയ്യുകയായിരുന്നു എങ്കില്‍ ഈ പറഞ്ഞതൊക്കെ ശരിയായേനെ. ഹോളി കൗ, കോണ്‍ഗ്രസ്, വിമാനക്കമ്പനി, വിവാദം, മന്തിസ്ഥാനം.. ഇത് അഞ്ചും മാറ്റി നിര്‍ത്തിയിട്ട് ആലോചിച്ചാലോ ? (മാപ്പു പറഞ്ഞതോടെ ഇതിന്റെ വെടി തീര്‍ന്നു; എന്നാലും)

    ReplyDelete
  25. വളരെ ഉചിതവും വസ്തുനിഷ്ടവുമായ പോസ്റ്റ്. അഭിവാദ്യങ്ങള്‍!!
    ചിത്രകാരന്റെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ്: ശശി തരൂറും മന്ദബുദ്ധികളും

    ReplyDelete
  26. വായനക്കാരില്ലെങ്കില്‍ പത്രങ്ങളില്ല, പ്രേക്ഷകരില്ലെങ്കില്‍ ചാനലുകളും. കേരള സമൂഹത്തിന്റെ കപടമുഖം എല്ലാ സമകാലികസംഭവങ്ങളിലും വ്യക്തമാണ്.കമ്പോള വ്യവസ്ഥിതിയില്‍ നിലനിപ്പിനായുള്ള,ഒന്നാമതെത്താനുള്ള (എന്ത് ചെയ്തും) മത്സരം മുറുകുകയാണ്. ബഹുഭൂരിപക്ഷം പേരും കാണുന്നു എന്നത് കൊണ്ടാണ് ചാനലുകള്‍ ഇത്തരം ചൂടന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പായുന്നത്.,നാം മലയാളികള്‍ താക്കോല്‍പ്പഴുതിലൂടെ നോക്കിക്കൊണ്ടേ ഇരിക്കുന്നത്. ഈ സ്വഭാവം നമുക്ക്‌ നിലനില്‍ക്കുന്നിടത്തോളം മാധ്യമങ്ങള്‍ ഇതാഘോഷിക്കും.ആര്‍ക്കും ആരെയും അപഹസിക്കാം.രേറ്റിംഗ് കൂടുതല്‍ ഉണ്ടായാല്‍ ഞാനും നിങ്ങളും ഒക്കെ അപഹസിക്കപ്പെടും നാം അത് കാണും. അതിന്റെ 'മൂല്യം' മനസ്സിലാക്കി ആരു മുന്‍പേ... ആരു മുന്‍പേ... എന്ന വാശിയില്‍ അത് ബ്ലോഗുകളിലുമെത്തും.നാം ചര്‍ച്ചചെയ്തു തകര്‍ത്തു വീണ്ടും ചാനലുകള്‍ക്ക്‌ മുന്നിലേക്ക്‌.മലയാളിയുടെ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക്‌ ഒരിക്കലും യോജിക്കാത്ത ശരീരഅളവുകലുമായി സൂപ്പര്‍താരങ്ങളെ നിഷ്പ്രഭമാക്കിയ കിന്നരതുമ്പികള്‍ വാണനാട്.vivaadangalillatha malayaali enthumalayaali?

    ReplyDelete
  27. ചിത്രകാരന്റെ പോസ്റ്റിൽ നിന്നും ആണ് ഇങ്ങോട്ടു വന്നത്.വിശദമായി എഴുതിയതിന് നന്ദി. പക്ഷെ എത്ര വിശദീകരിച്ചാലും വീണ്ടും കുറ്റം പറയാൻ ആളുണ്ടാവും. കാരണും ഇതൊന്നും അറിയാതെ അല്ല അവർ കുറ്റം പറയുന്നത്.ഇലക്ഷൻ സമയത്ത് ഇതിലും എത്രയൊ മോശമായ അഭിപ്രായങൽ ആണ് തരൂരിനെകുറിച്ച് പ്രചരിപ്പിച്ചിരുന്നത്.

    ReplyDelete
  28. തരൂര്‍ സോണിയ-രാഹുല്‍ ടീമിനെ ആണു പരാമര്‍ശിച്ചതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കാരണം ഇക്കോണമി ക്ലാസ്സിലെ യാത്ര എന്നത് തരൂരിന്റെ ആശയം അല്ലായിരുന്നു. അതു തരൂരിന്റെ ആശയം അല്ലാത്തതുകൊണ്ടാണല്ലോ അത്തരത്തിലുള്ള ഒരു ചോദ്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടതും. പിന്നെ വിവാദമായപ്പോള്‍ തരൂര്‍ തന്റെ ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നതും ഓര്‍ക്കണം. പിന്നീട് അദ്ദേഹം മാപ്പു പറയുകയും ചെയ്തു. സോണിയയെയോ രാഹുലിനെയോ പരാമര്‍ശിക്കുന്നതില്‍ എനിക്കു യാതൊരു പ്രശ്നവും ഇല്ല. പക്ഷേ "out of solidarity..." കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ അതിലെ മറ്റു യാത്രക്കാരെയും കൂടി പരിഗ്ഗണിക്കണ്ടേ. കൂടുതല്‍ privacy ആവശ്യമുള്ള ആള്‍ ആണു തരൂര്‍ എന്നും ഓര്‍ക്കണം.

    ReplyDelete
  29. നന്നായിട്ടുണ്ട്.

    ReplyDelete
  30. തൊട്ടതിനും തുമ്മിയതിനും എല്ലാം അമേരിക്കയിലേക്കു പോകുന്ന, അമേരിക്കയുടെ അഭിപ്രായം ചോദിക്കുന്ന ഒരു ഭരണകൂടവും; വൈകുന്നേരത്തെ ചായയ്ക്കും കടിക്കും മക്‍ഡൊനാള്‍ഡിലും, പിസ്സാഹട്ടിലും പോകുന്ന ഒരു മിഡില്‍ ക്ലാസ്സും ഉള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍, വാര്‍ത്ത ആദ്യം എത്തുന്നതും ഇതേ ക്ലാസിലാണ്. മുക്കാലും അമേരിക്കന്‍ രീതികള്‍ പിന്തുടരുന്ന നമുക്ക്, അമേരിക്കന്‍ സ്ലാങ് ഇത്തിരി ഒക്കെ അറിഞ്ഞിരിക്കണം. തരൂര്‍ പറഞ്ഞതില്‍ യാതൊരു തെറ്റും ഇല്ല.

    വാല്: എനിക്ക് രാഷ്ട്രീയം ഇല്ല.

    ReplyDelete
  31. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതു എല്ലാം കുറ്റം." അത്ര തന്നെ

    thats my thought about this..

    'am not sure he is a great minister or not.. but he is far better than most criminals :)

    ReplyDelete
  32. പൊട്ട സ്ലേറ്റേ..താങ്കളിതിൽ ചൂടാവേണ്ട കാര്യമൊന്നുമില്ല...മാങ്ങയുള്ള മരത്തിലേ എല്ലാവരും കല്ലെറിയൂ...ആന നടന്നു പോകുന്നതു കാണുമ്പോൾ പട്ടി കുരക്കുക പതിവാണു...നമ്മളൊക്കെ അഭിമാനം കൊള്ളുന്ന കേരളത്തെക്കുറിച്ച് 'തരൂരിന്റെ നാട്' എന്നു മാത്രം അറിയുന്ന മറുനാട്ടുകാർ ഉണ്ടെന്നും , ഇയാൾ സ്വന്തം പ്രശസ്തിയോടൊപ്പം ജനിച്ച മണ്ണിനെയും പ്രശസ്തമാക്കിയെന്നും ഇവനൊക്കെ എന്നാണറിയുക!!!

    ReplyDelete
  33. മുക്കാലും അമേരിക്കന്‍ രീതികള്‍ പിന്തുടരുന്ന നമുക്ക്, അമേരിക്കന്‍ സ്ലാങ് ഇത്തിരി ഒക്കെ അറിഞ്ഞിരിക്കണം. തരൂര്‍ പറഞ്ഞതില്‍ യാതൊരു തെറ്റും ഇല്ല.

    അതാരാണാവോ ആ നമ്മള്‍ ? മുക്കാലും അമേരിക്കന്‍ രീതികള്‍ പിന്തുടരുന്ന നമ്മള്‍ക്ക് എന്തു ചവിട്ടു കുത്തും അമൃതായി തോന്നുക സ്വാഭാവികം. ആ സ്വര്‍ഗ്ഗരാജ്യത്തിലേക്കൊരു വിസ കിട്ടുന്നത് ജീവിതാഭിലാഷമായി കാണുന്നവര്‍ ഇന്‍ഡ്യക്കാര്‍ അമേരിക്കന്‍ Slang അറിഞ്ഞിരിക്കണമെന്നൊക്കെ നിഷ്കര്‍ഷിച്ചേക്കും .


    അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയാണ്, സാഗര്‍ എലിയാസ് ജാക്കി. അതില്‍ മോഹന്‍ ലാല്‍ ഉപയോഗിക്കുന്ന ഒരു സ്ലാങ് ഉണ്ട്, Just Fuck off. ശശി തരൂര്‍ ഇതേ Slang താങ്കളുമായി സംസാരിക്കുമ്പോള്‍ ഉപയോഗിച്ചാല്‍ അതും മഹത്തരമെന്നു താങ്കള്‍ക്കു കരുതാം. പക്ഷെ മറ്റുള്ളവര്‍ക്കും ആ അടിമ മനോഭാവം വേണമെന്നു വാശിപിടിക്കല്ലേ.

    ശശി തരൂര്‍ ആ സംഭാഷണം വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു. അത് വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നു. അതിന്റെ പേരില്‍ ഇന്‍ഡ്യക്കാരോട് മാപ്പും ചോദിച്ചു. ഇനിയും അതിനെ ന്യായീകരിക്കുന്നത് രാജാവിനേക്കള്‍ വലിയ രാജ ഭക്തി പ്രകടിപ്പിക്കുന്നതാണ്.

    നിങ്ങളൊന്നും ശശി തരൂരിനെ ഇനിയും മനസിലാക്കിയിട്ടില്ല.

    Just imagine, if Sonia Gandhi had used an Italian slang or usage in any of her speeches, what catastrophe, BJP would have created in this country. Or just the word Holy Cow in any of her speeches. India would have been burning even now. I am sure many of those who vouch for Tharoor here, would have cried for Sonia’s blood.

    Whatever his fans and supporters say, this man is a crook. I really wonder how many of his followers who swear on his books did really read any of his books. And the way his being justified for spending millions from his pocket to enjoy life is a cruel joke. That too in a country where 50% people, live below poverty line. The 1 lakh he spent per day could have done wonders in the lives millions of people in India. Fans certainly do not have that much sensibility in their thinking process. That is why still they are celebrating this fraud as if came from an alien planet not knowing the culture of Indians.


    Just wearing mill spun expensive silk juba and dhothi is not enough to identify with masses. If this crook still loves American way of life and American slang and other usages, he should have shown the minimum decency to use the American dress as well. That is what honesty means. From tip to toe he is a crook.

    It seems he twitter with 1000s of fans every day. Has anybody got an idea how much time he spends for this exercise? Is that for he is being paid as minister?


    He stated that it is boring to attend meetings of his ministry. Thank goodness he is enjoying twitter business to his core. It is better to give him the portfolio of public relations instead of external affairs. If this tweety boy uses some of his twittering time to solve the issues with Pakistan, Nepal, China and Bangladesh, it would have helped to stabilize this region and would have solved many problems. I do not think he has any sort of capacity to do that.

    There is a famous saying third rated people deserves only seventh rated leaders That is why many sixth rated ones clap for this fraud and justifies his slips.

    ReplyDelete
  34. അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച എല്ലാവര്ക്കും നന്ദി. വിവാദം കെട്ടടങ്ങിയത് കൊണ്ട് ചര്‍ച്ച ഇവിടെ നിര്‍ത്താം എന്ന് കരുതുന്നു.

    കാളിദാസന്‍,
    മന്ത്രിമാരെ അവര്‍ ജാനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അല്ലെ വിലയിരുത്തേണ്ടത്?. ശശി തരൂര്‍ ജനങ്ങളുടെ കാശു ചിലവാക്കുമ്പോള്‍ ജനം അസ്വസ്തരാവുന്നതില്‍ കാര്യമുണ്ട്. എന്നാല്‍ സ്വന്തം സ്വത്തു വിവരം മുഴുവന്‍ വെളിപ്പെടുത്തിയ ചെയ്ത ഒരാള്‍ ആ പണം അയല്‍ക്കിഷ്ടമുള്ളത് പോലെ ചിലവാക്കുന്നതില്‍ എന്താണ് തെറ്റ്?.

    നമുക്കുള്ള മറ്റു രാഷ്ട്രീയക്കാര്‍ എല്ലാം സത്യാ സന്ധരും അഴിമാതിയില്ലതവരും ആണെങ്കില്‍ ഈ പറയുന്നതിലൊക്കെ കാര്യം ഉണ്ട്. ഈ ലാളിത്യം നടിക്കുന്ന രാഷ്ട്രീയക്കാരുടെ ഒക്കെ ശരിക്കുള്ള ആസ്തി എന്താണ്?. അവര്‍ അത് നേരായ മാര്‍ഗത്തിലൂടെ ഉണ്ടാക്കിയതാണോ?.

    അഞ്ചു വര്‍ഷത്തെ ഒരവസരം തരൂരിന് നല്‍കൂ എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ. തരൂരിന്റെ യോഗ്യതയെയും കൂറിനേയും പറ്റി അതിനു ശേഷം തീരുമാനിക്കാമല്ലോ.

    പിന്നെ, "സ്ലും ഡോഗ് " എന്നാ പ്രയോഗത്തില്‍ ഒരു പ്രശ്നവും കാണാത്ത, അതിനെ വാഴ്ത്തി പാടിയ കോണ്‍ഗ്രസ്‌ ഇപ്പോള്‍ പെട്ടന്ന് "cattle class" എന്നാ പ്രയോഗത്തില്‍ അപാകത കണ്ടതെങ്ങനെ എന്നൊന്ന് ചിന്തിക്കൂ.

    ReplyDelete
  35. "കൈ ഹൃദയത്തില്‍ വച്ചു ദേശിയ ഗാനം കേട്ടാല്‍ അപമാനമാണെന്ന് ചിന്തിക്കുന്ന ഒരു ജനതയാണ് ഭാരത്തിന്‍റെ ശാപം എന്നല്ലാതെ മറ്റൊന്നും പറയാനില്ല."

    ശശി തരൂര്‍ വിവരമുള്ളയാളാണു. എന്നുകരുതി അദ്ദേഹം ചെയ്യുന്നതെന്തും ശരിയാണെന്ന ചിന്തിക്കരുതു. നമ്മുടെ ദേശിയ ഗാനം നട്ടെല്ലു നിവര്‍ത്തി അറ്റന്‍ഷനായിനിന്നു ആലപിക്കുന്നതു അഭിമാനമായി കാണണം. അങ്ങനെയാണു നമ്മുടെ മഹാനേതാക്കന്മാര്‍ പടിപ്പിച്ചതും ഭരണഘടന അനുശാസിക്കുന്നതും നമ്മള്‍ ശീലിച്ചതും. കൈ ഹൃദയത്തില്‍ വച്ചു ദേശിയ ഗാനം കേട്ടാല്‍ അപമാനമാണെന്ന് ഒരു ഭാരതീയനും കരുതുന്നില്ല എന്നും താങ്കള്‍ മനസ്സിലാക്കേണ്ടതുണ്ടു.

    ReplyDelete
  36. പിന്നെ, "സ്ലും ഡോഗ് " എന്നാ പ്രയോഗത്തില്‍ ഒരു പ്രശ്നവും കാണാത്ത, അതിനെ വാഴ്ത്തി പാടിയ കോണ്‍ഗ്രസ്‌ ഇപ്പോള്‍ പെട്ടന്ന് "കട്ട്ലെ ക്ലസ്സ്" എന്നാ പ്രയോഗത്തില്‍ അപാകത കണ്ടതെങ്ങനെ എന്നൊന്ന് ചിന്തിക്കൂ.

    സ്ലം ഡോഗ് എന്നപ്രയോഗത്തില്‍ കോണ്‍ഗ്രസ് എന്തിനു പ്രശ്നം കാണണം? കാറ്റില്‍ ക്ളാസ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ആരും പ്രശ്നം കാണില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നയത്തെ കളിയാക്കന്‍ സ്ലം ഡോഗ് ഉപയോഗിച്ചാല്‍ അതില്‍ പ്രശ്നം കാണും അതാണു കാറ്റില്‍ ക്ളാസിലും സംഭവിച്ചത്.

    ശശി തരൂര്‍ സ്ലം ഡോഗിനേക്കുറിച്ചെഴുതിയതിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ ത്തിയും തമ്മിലുള്ള അന്തരം വിശകലനം ചെയ്ത് മറ്റൊരു പോസ്റ്റുണ്ട്. അദ്ദേഹത്തേക്കുറിച്ച് കുറച്ചു കൂടെ അതില്‍ മനസിലാക്കാം.

    ReplyDelete