Thursday, 17 May 2012

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

 ഒരു കൊലപാതം നടന്നു ഇരുട്ടി വെളുക്കും മുന്നേ  സ്വന്തം പാര്‍ട്ടിയില്‍  പോലും ആലോചിക്കാതെ "ഞങ്ങളല്ല  അത് ചെയ്തത്" എന്ന്  വിളിച്ചു പറയുന്നത്‌  എന്തിന് ? . മരിച്ചയാള്‍ കുലം കുത്തി ആണോ അല്ലയോ എന്ന്  പിന്നെയും പിന്നെയും വിശകലനം ചെയ്തിട്ട് എന്ത് കാര്യം?. മരണത്തില്‍ കാട്ടുന്ന മര്യാദ പോലും  നമുക്ക് നഷ്ടപെടുന്നുവോ?. "എനിക്കഭിപ്രായം ഒന്നും ഇല്ല" എന്ന് പറഞ്ഞു ഒഴിയാനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലോ?.

ഒരു തിരഞ്ഞെടുപ്പ്  കാലത്ത്  ഞങ്ങള്‍ കൊല്ലുമോ എന്ന  ചോദ്യത്തിന്റെ അപകടം രണ്ടല്ലേ?. അപ്പോള്‍ തിരഞ്ഞെടുപ്പ്  അല്ലായിരുന്നെങ്കില്‍ കൊല്ലും എന്നാണോ അര്‍ഥം?. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് കൊന്നാല്‍ ഞങ്ങളെ സംശയിക്കില്ല  എന്ന അതി ബുദ്ധി ആയികൂടെ?.

ഒരു തിരഞ്ഞെടുപ്പ് കാലം ആയിരുന്നില്ലെങ്കില്‍ സംസ്ഥാന  മന്ത്രിമാരും  കേന്ദ്ര മന്ത്രിമാരും അടക്കം ഉള്ള പട മരണ  വീട്ടിലേക്കു  ഒഴുകി വരുമായിരുന്നോ?.
ഞങ്ങള്‍ ഇത് വരെ കൊല്ലും കൊലയും നടത്തിയിട്ടില്ല എന്ന മട്ടില്‍ സ്നേഹ സന്ദേശ യാത്ര നടത്തുന്നത്  ആരെ കാണിക്കാനാണ് ?. യഥാര്‍ത്ഥ സ്നേഹമുള്ളവര്‍ സ്വന്തം പാര്‍ട്ടിയിലെ അക്രമ രാഷ്ട്രീയക്കാരെ പുറത്താക്കി മാതൃക കാണിക്കുമോ ?. കണ്ണൂര്‍ ജയിലില്‍ അടക്കം നടക്കുന്ന ഗുണ്ട സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടി വന്നാല്‍ കേന്ദ്ര സഹായം വരെ തേടുമോ?.

ഒരാളുടെ വധത്തില്‍ കണ്ണീര്‍ ഒഴുക്കുന്ന പാര്‍ട്ടിയും , തൊഴിലാളികളുടെ സ്വന്തം പാര്‍ട്ടിയും നമ്മള്‍ മാലാഖമാര്‍ എന്ന് വിളിക്കുന്ന നേഴ്സ് സമരത്തില്‍ ഇടപെടാന്‍ മടി കാണിക്കുന്നത് എന്തിനാണ്?. ഞങ്ങള്‍ പറഞ്ഞാല്‍ ജനം വോട്ട് ചെയ്യും എന്ന് ഉറപില്ലാത്തത് കൊണ്ട് 'സമദൂരവും' , 'ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞു പറയാം'  എന്നും പറഞ്ഞു ഒളിച്ചു കളിക്കുന്ന സമുദായ സംഘടനകളോട് ഞങ്ങള്‍ക്ക് ജനങ്ങളുടെ, കേരളീയരുടെ  വോട്ട് മതി, ജാതി തിരിച്ചു  വേണ്ട എന്ന് പറയാന്‍ ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ട്?. 


സുകുമാര്‍ അഴീകോട് ജീവിച്ചിരിക്കെ അദേഹത്തെ ഭീരുവെന്നു വിശേഷിപ്പിച്ച പലരും ഇപ്പോള്‍ ഒരു അഭിപ്രായം പറയാന്‍ പോലും പേടിച്ചു   ഒളിച്ചിരിക്കുന്നത് എന്ത് കൊണ്ട് ?


മരം മറിഞ്ഞാലും കിളി മരിച്ചാലും അണകെട്ട് പൊട്ടും എന്ന് കേട്ടാലും ഇളകുന്ന ബുദ്ധി ജീവികള്‍ക്കും facebook  വെട്ടുകിളികള്‍ക്കും   സ്വതന്ത്രമായി, സമാധാനപരമായി ജന സേവനം നടത്തിയ ഒരാളെ മൃഗീയമായി കൊന്നതിനെ പറ്റി ഒന്നും പറയാന്‍ ഇല്ലാത്തത്  എന്ത്  കൊണ്ട്?.

എന്തിന്റെ പേരിലായാലും, അക്രമത്തെ പിന്‍തുണക്കുന്ന ഒരു നേതൃത്വത്തെ എതിര്‍ക്കാന്‍ മടിക്കുന്ന സഖാക്കളേ, ചരിത്രം നിങ്ങള്‍ക്കിടുന്ന പേര് എന്തായിരിക്കും എന്ന് നിങ്ങള്‍ ഓര്‍ക്കാത്തത് എന്ത്?. 

ഈ കൊലപാതകം കൊണ്ട് എന്തെങ്കിലും മാറുമോ?. ആ നല്ല സഖാവിന്റെ ചോര വെറുതെ ആവാതിരുന്നെങ്കില്‍  എന്ന് വെറുതെ മോഹിച്ചു പോകുന്നു....
2 comments:

 1. ഇടതനും വലതനും ഒരുമിച്ചു ജനങ്ങളെ വഞ്ചിക്കുന്നതാണ് സുഹൃത്തേ കേരള രാഷ്ട്രീയം !!!

  ReplyDelete
 2. ഡോക്ടര്‍ തോമസ്‌ ഐസക്ക് എഴുതിയ ചില പൊള്ളത്തരങ്ങള്‍  മെയ് 30 മാതൃഭൂമിയിലെ "രൂപയ്ക്കു സംഭവിക്കുന്നത്‌" എന്ന ഒരു ലേഖനത്തിലെ സംശയമായി കണ്ടാല്‍ മതി .


  to see Mathrubhoomi article ‍


  click on


  http://www.mathrubhumi.com/story.php?id=275403


  തോമസ്‌ ഐസക്ക് പറയുന്നു - മുന്‍പ് ഒരു ഡോളര് ഉ ണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യം വരുന്ന ചരക്കു വിദേശത്തു നിന്ന് വാങ്ങാമായിരുന്നു .


  ഇപ്പോള്‍ ഇതേ ചരക്കിന്‌ 55 രൂപ നല്‍കണം . അപ്പോള്‍ ഇറക്കുമതി കുറയും .


  അതെ സമയം ഒരു ഡോളറുമായി വരുന്ന വിദേശിക്കു നേരത്തെ 21 രൂപയുടെ ചരക്കെ വാങ്ങാമായിരുന്നോള്ളൂ . എന്നലോപ്പോ 55 രൂപയുടെ സാധനം വാങ്ങാം . അതുകൊണ്ട് കയറ്റുമതി കൂടും .  എന്നാല്‍ എന്നോക്കെയാനിതെന്നു സഖാവ് മനപൂര്‍വം മറച്ചുപിടിച്ചു. 1990 ലാണ് ഒരു ഡോളറിനു 21 രൂപ . ആദ്യം ഇത് വിശകലനം ചെയ്യാം


  അന്ന് ഒരു ഡോളര്‍ ( പതിനെട്ടു രൂപ ) കൊടുത്താല്‍ കേരളത്തില്‍ ആറുപേരുടെ ഉച്ചയൂണോ , നാല്പതു പെരോട്ടായോ, ഒന്‍പതുകുപ്പി ശുദ്ധമായ പശുവിന്‍പാലോ, ആറുപേരുടെ മുടിവേട്ടോ , ഒന്‍പതുപേര്‍ക്ക് ശീതികരിച്ച സിനിമാശാലയില്‍ പ്രവേശനമോ , എറണാകുളത്തുനിന്ന് തിരുവനന്തപുരത്തിനു പോയി തിരിച്ചു വരികയോ, ആര് കിലോ അരിയോ, രണ്ടുകിലോ ഇറച്ചിയോ ,എട്ടുകിലോ മത്തിയോ (ചാള) അറുപത്തിനാല് പരുപ്പുവടയോ കിട്ടുമായിരുന്നു .എന്നാലിന്ന് ഒരു ഡോളര്‍ ( അന്‍പത്തഞ്ച്‌ രൂപ ) കൊടുത്താല്‍ രണ്ടൂണോ ,പതിനൊന്നു പെരോട്ടായോ , നാലുകുപ്പി പാലോ , രണ്ടുപേരുടെ മുടിവേട്ടോ , രണ്ടുപേരുടെ സിനിമയോ , മേനകയില്‍നിന്നും കവിതവരെയുള്ള യാത്രയോ ,രണ്ടുകിലോ അരിയോ , അരക്കിലോ ഇറച്ചിയോ ,ഒരുകിലോ മത്തിയോ നാല് പരിപ്പുവടയോ മറ്റോ കിട്ടിയേക്കാം .


  മറിച്ചു അന്ന് 1990 ( പതിനെട്ടു രൂപ ) ഒരു ഡോളര്‍ കൊടുത്താല്‍ അമേരിക്കയില്‍ കിട്ടിയിരുന്ന സാധനങ്ങള്‍ക്ക് ഇപ്പോഴും സാമാന്യമായി ഒന്നര ഡോളറില്‍ കൂടിയിട്ടില്ല . പെട്രോളിന് മൂന്നു രൂപയായി , പാലും റൊട്ടിയും , വെണ്ണയും അതെ നിലയില്‍ നില്‍ക്കുന്നു . വീടുകളുടെ വില കുറഞ്ഞു .( ആന്നു ഇരുപത്തഞ്ചു ആയിരം കൊടുത്താല്‍ കിട്ടിയിരുന്ന വീടിനു ഇന്ന് ഇരുപത്തഞ്ചു ആയിരം കൊടുക്കേണ്ടാ ) അപ്പോള്‍ എന്താണ് സംഭവിച്ചത് ? മത്സരിച്ചു നേതാക്കളും , സര്‍ക്കാരും വ്യക്തികളും അടിച്ചുകൂട്ടുന്ന കള്ളനോട്ടുകളും, കള്ളപ്പണവുമല്ലേ നമ്മുടെ രൂപയുടെ മൂല്യം കെടുത്തിയത് ? രൂപയുടെ മൂല്യം കുറയുന്നതിനെ , സാധാരണക്കാരന് മനസിലാവാതിരിക്കാന്‍ പണപ്പെരുപ്പമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു . ചുരുക്കത്തില്‍ വിദേശ ഇന്ത്യക്കാരനെ കൊള്ളയടിക്കാനുള്ള ഒരു തന്ത്രമാണ് സര്‍ക്കാരും , എല്ലാ രാഷ്ട്രീയക്കാരും , കൊള്ളക്കാരും ചേര്‍ന്ന് ഒരുക്കുന്നത് , ഇപ്പോള്‍ വിദേശത്തു അന്നും ഇന്നും ഈ ഒരു ഡോളറിനു കിട്ടുന്ന ചരക്കില്‍ കാര്യമായ കുറവില്ല , എന്നാല്‍ ഈ ഒരു ഡോളര്‍ ഇന്ന് കേരളത്തില്‍ കൊടുത്താല്‍ കിട്ടുന്ന ചരക്കു ആന്നു കിട്ടിയതിനേക്കാള്‍ പത്തിലോന്നായിരിക്കുന്നു . സഹിക്കെണ്ടാതോ വിദേശ മലയാളി .


  to see dollar rupee history chart click

  http://www.rediff.com/business/slide-show/slide-show-1-rupee-vs-dollar-in-the-last-2-decades/20120518.htm

  ReplyDelete