Monday 5 January 2009

കള്ളിയങ്കാട്ടു നീലിയും കോവാലനും

ഇപ്പോള്‍ ബംഗ്ലൂരില്‍ കഞ്ഞി കുടിച്ചു (ശോ തെറ്റി, ഫ്രൈഡ് റൈസ് അടിച്ച് ) ജീവിച്ചു പോകുന്ന കോവാലന്റെ പഴയകാല സാഹസങ്ങളില്‍ ഒന്ന്.

ഈ ബ്ലോഗ് പണ്ടു വായിച്ചിട്ടുള്ള ഒന്നോ രണ്ടോ പേര്ക്ക് കോവാലനെ പരിചയം കാണും. ബാക്കിയുള്ള നൂറു കണക്കിന് അഭ്യുദയകാംക്ഷികള്‍ (എന്റെ ഒരു അത്യാഗ്രഹമേ ! ) ഇവിടെ നോക്കാന്‍ അപേക്ഷ.

പേരിലൊരു വ്യംഗ്യം ഉള്ള പോലെ കോവാലന്‍ ഒരു കോലന്‍ ആയിരുന്നു. കോലന്‍ എന്ന് പറഞ്ഞാല്‍ വെറും കോലന്‍ അല്ല, ഒരു ഒന്നൊന്നര കോലന്‍. ക്ലാസ്സിലെ മിക്ക പെണ്‍ കുട്ടികള്‍ക്കും കൊവാലനെക്കാള്‍ തൂക്കമുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ കൊലതരം ഊഹിക്കാമല്ലോ !. 6 അടി പൊക്കത്തില്‍ ആണ് ഈ ചെറിയ തൂക്കം എന്നറിയുമ്പോള്‍ ചുള്ളിക്കമ്പ് പോലുള്ള കോവാലന്റെ രൂപം ഊഹിക്കാമല്ലോ.

ഊഹിച്ചു കഴിഞ്ഞെകില്‍ ഇനി സംഭ്രമാജനകമായ കഥയിലേക്ക്...

അന്ന് കോവാലന്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു കൊച്ചിയില്‍ ജോലി നോക്കുന്ന കാലം. എഞ്ചിനീയറിംഗ് കാലത്തേ എല്ലാ ശീലങ്ങളും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ കൊവാലനുണ്ടായിരുന്നു. രാവിലെ 9:൦൦ മണിക്കേ എണികൂ. പിന്നെ ശങ്കരപ്പിള്ളയുടെ കടയില്‍ നിന്നു വിശാലമായ പ്രാതലിനു ശേഷം ഓഫീസിലേക്ക്. പെണ്ണും പിടക്കോഴിയും എന്തിന് ഒരു PS3 പോലും വീട്ടില്‍ ഇല്ലാത്തതു കൊണ്ടു ഓഫിസിലെ പണിയും ബ്രൌസിങ്ങും ചാറ്റിങ്ങും ഒക്കെ കഴിഞ്ഞു അര്‍ദ്ധരാത്രിയോടെ വീട്ടിലേക്ക്.

മുരളീധരന്റെ രാഷ്ട്രീയ വീരവാദങ്ങള്‍ പോലെ ദിവസങ്ങള്‍ അങ്ങനെ ബോറായി കടന്നു പോകുമ്പോഴാണ് അവളുടെ വരവ്. കണ്ണില്‍ കണ്ട പൈങ്കിളി നോവലിലെ നായികയല്ല അവള്‍, കുട്ടി ചാത്തന്മാരെയും ചാത്തന്മാരെയും വെല്ലുന്ന, മറുതകള്ക്കും കാളികള്‍ക്കും ഇടയിലെ ഐശ്വര്യ റായി , കള്ളിയങ്കാട്ടു നീലി.

പാതിരാത്രി പടം കണ്ടു വന്ന ജേക്കബ് ആണ് അവളെ ആദ്യം കണ്ടത്. ഐ-ഫോണും ആയി ഹോട്സ്പോടിനു ചുവട്ടിലിരുന്ന നീലി ജേക്കബിനോട് അക്സസ്സ് കോട് ചോദിച്ചത്രേ.അക്സസ്സ് കോഡ് കൊടുക്കാന്‍ ചെന്ന ജേക്കബ് വായില്‍നിന്നു പുറത്തേക്ക് നീളുന്ന അവളുടെ പല്ലുകള്‍ കണ്ടു ഓടി രക്ഷപെട്ടു പോലും.

ഇക്കഥ അറിഞ്ഞതോടെ അമ്മമാര്‍ തങ്ങളുടെ IT തന്കകുടങ്ങളെ 8:00 മണിക്ക് ശേഷം പുറത്തിറങ്ങാന്‍ സമ്മതിക്കാതായി. കൊച്ചിയില്‍ കമ്പനികള്‍ നൈറ്റ് ഡ്രോപ്പ് ടാക്സി ഏര്‍പ്പാട് തുടങ്ങിയത് ഇതിന് ശേഷമാണത്രേ. ഏതായാലും പ്രേതത്തെ പോയിട്ട് ദൈവത്തില്‍ പോലും വിശ്വാസമില്ലാത്ത കോവാലന്‍ ഇതിനൊന്നും ചെവി കൊടുത്തില്ല.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. വെള്ളിയാഴ്ച രാത്രി, ഇന്‍റര്‍നെറ്റില്‍ ബ്ലോഗ് എഴുത്തും ബ്രൌസിങ്ങും ഉച്ചസ്ഥായിയില്‍ ആവുന്ന സമയം. കള്ളിയങ്കാട്ടു നീലി ഇന്‍റര്‍നെറ്റിനായി പരവേശം കൊള്ളുന്ന സമയം. പതിവു പോലെ പാതിരാത്രി കോവാലന്‍ പാതിയുറക്കത്തില്‍ നടന്നെത്തി.

ഹോട്സ്പോടിനടുതെത്തിയപ്പോള്‍ മധുരമായ ഒരു ചോദ്യം, "അക്സസ്സ് കോഡ് ഉണ്ടോ?". കോവാലന്‍ തിരിഞു നോക്കി. TV ചാനലിലെ പാട്ടു പാടൂ ഫ്ലാറ്റ് നേടു പരിപാടിയിലെ ചേച്ചിയെപ്പോലൊരു ചേച്ചി. കോവാലന്‍ അക്സസ്സ് നമ്പര്‍ പറഞ്ഞു കൊടുത്തു.

പിന്നെയല്ലേ രസം, ചേച്ചി ഉടനെ മുടിയെല്ലാം അഴിച്ചിട്ടു ദ്രുംഷ്ട്രകള്‍ നീട്ടി ചുവന്ന നാക്കും നീട്ടി ഒരു വരവ്. ഈ ആറടി പൊക്കത്തില്‍ ആകെയുള്ള 60 മില്ലി ചോര കുടിക്കാനും ഒരാളോ?. കോവാലന്‍ ആദ്യം ഒന്നു ഞെട്ടി.

പക്ഷെ കോവാലന്‍ ആരാ മോന്‍ !. അടവ് നമ്പര്‍ 19: കോവാലന്‍ അങ്ങ് ചെരിഞ്ഞു നിന്നു. ചോരകുടിക്കാന്‍ എത്തിയ നീലി ഞെട്ടി, ഞെട്ടിയെന്നു പറഞ്ഞാല്‍ മമ്മൂട്ടിയുടെ ബ്ലോഗിലെ ഹിറ്റും കമന്റും കണ്ടു ബൂലോക ബ്ലോഗ് ശ്രേഷ്ടന്മാര്‍ ഞെട്ടിയ പോലെ ഒരു ഞെട്ടല്‍ !. കോവാലനെ കാണാനില്ല !. മുന്നില്‍ ഒരു നേര്ത്ത വര മാത്രം.

നിന്നനില്‍പ്പില്‍ മായയാകുന്ന ഇന്ദ്രജാലം കണ്ടു പേടിച്ച നീലി കൊച്ചി വിട്ടു ബാംഗളൂരില്‍ കുടിയേറി എന്നും അവിടുത്തെ നൈറ്റ് ഡ്രോപ്പ് ടാക്സിക്കാര്‍ അവര്ക്കു അമ്പലം പണിതു എന്നും ജന സംസാരം.

ഏതായാലും അങ്ങനെ കോവാലന്‍ കള്ളിയങ്കാട്ടു നീലിയെ പറ്റിച്ചു.

15 comments:

  1. സംഗതി മെലിഞ്ഞവര്‍ക്കു നേരെ ആഗോളതലത്തില്‍ നടക്കുന്ന കോണ്‍സ്പിറസിയുടെ ഭാഗമാണെങ്കിലും രസിച്ചു വായിച്ചു.

    യക്ഷിയുടേ ശരിക്കുള്ള മീനിംഗ് പിടികിട്ടിയില്ല എന്നു മാത്രം.
    വല്ല മാജിക്കല്‍ റിയലിസവും ആവും എന്നു കരുതി സമാധാനിക്കുന്നു :)

    ReplyDelete
  2. എനിക്കും എവിടെയോ ഒരു കടിച്ചാപ്പൊട്ടായ്മ്മ.

    ReplyDelete
  3. അക്സസ്സ് കോഡ് ആവശ്യപ്പെടുന്ന കള്ളിയങ്കാട്ടു നീലി..... നല്ല ഐഡിയാ......

    ReplyDelete
  4. കാര്യങ്ങള്‍ ഒക്കെ ഇഷ്ടപ്പെട്ടു. പിന്നെ ശ്രീഹരി പറയുന്ന സംഗതി ഉണ്ടല്ലോ... ആഗോളതലത്തില്‍ നടക്കുന്ന ആ സുനാമണി.... അത് വേണ്ടാ... ഞങ്ങളുടെ ഉള്ളില്‍ ഇത്തിരി എങ്കിലും ചോര ഉണ്ടെങ്കില്‍ അത് സമ്മതിക്കില്ല.

    ReplyDelete
  5. ശ്രീഹരി, ശ്രീനു,ശിവ, മലയാളി,വട്കൂടന്‍

    ഈ വഴി വന്നതിനും കമന്റിനും നന്ദി.

    അതെ, സംഭവം ആഗോള ഗൂഢാലോചന തന്നെ. CIA ആണ് ഫണ്ടിംഗ്‌.യക്ഷിക്ക് പ്രത്യേകിച്ച് അര്‍ഥം ഒന്നും ഇല്ല. കഥ പറയാനുള്ള ഒരു വഴി മാത്രം.

    ശ്രീനു, കടിച്ചല്പോട്ടയ്മ വന്നതില്‍ ഖേദിക്കുന്നു. ഏത് ഭാഗതെന്നു വ്യക്തമാക്കിയാല്‍ അടുത്ത തവണ മുതല്‍ ശ്രദ്ധിക്കാം.

    മലയാളി, ലപ്പോ ലവളെ അറിയാമല്ലേ?. പണ്ടു അക്സസ്സ് കോഡ് ചോദിച്ചിട്ടുണ്ടോ?.

    ReplyDelete
  6. രസായിട്ടുണ്ട് എഴുത്തും സംഭവങ്ങളും.

    ReplyDelete
  7. ചിരിപ്പിച്ചു..
    ആ IT തങ്കക്കുടങ്ങള്‍..എന്ന പ്രയോഗം..

    ReplyDelete
  8. പൂവാല സോറി കോവാലാ
    നീ പണി പറ്റിച്ചു വല്ലേ.... അത് കല്ലിയന്കാട്ടു നീലി....
    ഗൊച്ചു കള്ളന്‍!

    ReplyDelete
  9. കുമാരന്‍, സ്മിത, സബിത്,
    നന്ദി ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും.

    ReplyDelete
  10. രസായിട്ടുണ്ട് എഴുത്തും സംഭവങ്ങളും.

    ReplyDelete
  11. Good one... :)
    കൊച്ചി യില്‍ എവിടെയാ നീലി ഇറങ്ങിയ സ്ഥാലം? near ഇഫോപര്‍ക്ക് ആണോ Muthoot techno polis aano? Liked the access code part very much!

    ReplyDelete
  12. കടവന്‍, ലക്ഷ്മി,
    കമന്റുകള്‍ക്കു നന്ദി. രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

    കുഞ്ഞിക്കിളി,

    ഇതല്പം പഴയ പ്രേതമാണ്‌. ഇടപ്പിളിയില്‍ പണ്ടു അവെനിര്‍ എണ്ണ കമ്പനിക്കടുത്തു പ്രത്യക്ഷപ്പെട്ടത്‌.

    ReplyDelete