ബ്ലോഗില് ഇത് ചോദ്യോത്തരങ്ങളുടെ കാലമാണല്ലോ. കളിയും കാര്യവുമായ ചോദ്യോത്തരങ്ങള് കണ്ടപ്പോള് ഞാനും നടത്താം ഒരു ക്വിസ് എന്ന് തോന്നി. കേരളത്തെ ചുറ്റി പറ്റിയുള്ള 10 ചോദ്യങ്ങള് !
മിടുക്കന്മാരും മിടുക്കികളും ഗൂഗിളിനോട് ചോദിക്കും എന്നറിയാവുന്നതിനാല് ചോദ്യങ്ങള്ക്ക് ഒരല്പം വളച്ച് കെട്ടല് ഉണ്ട്. അപ്പോള്, ഉത്തരം പറയാന് റെഡി ആയിക്കോളൂ..
1. ഒരു നേരത്തെ ആഹാരത്തിനായി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ മുറിയില് ഇരുന്നു പാട്ട് പാടേണ്ടി വന്ന മലയാളത്തിന്റെ മഹാ ഗായകന്?.
2. "Sherlock Holmes" കഥകള് മലയാളത്തിലേക്ക് തര്ജിമ ചെയ്തിട്ടുള്ള താഴെ പറയുന്ന പ്രതിഭ ശാലികള്.
ഒന്നാമന് : MLAയും MPയും ആയിരുന്നു.
രണ്ടാമന് : പ്രശസ്ത കഥാകാരന്, ഗവണ്മെന്റ് ഉദ്യോഗസ്ഥന്
മൂന്നാമന് : കേരളം കണ്ട ഏറ്റവും പ്രശസ്തനായ ജനപ്രിയ കഥ എഴുത്തുകാരില് ഒരാള്.
3. "ഒരു കള്ളന് ചത്താല് നാട്ടിന്പുരത്തും നഗരത്തിലും ബന്ദ്. ഒരു പോലീസുകാരന് ചത്താല് എവിടെയാടാ ബന്ദ്?. അവന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടിവയറ്റില് അല്ലാതെ??"
-- ഈ നാടക ഡയലോഗ് എഴുതിയ പ്രശസ്ത (നാടക) രചയിതാവ്?
4. എഴുതുന്ന നോവലിന്റെ പശ്ചാത്തലം മനസിലാക്കാന് ഒരു ചെറിയ സ്വര്ണ്ണ കള്ളക്കടത്ത് നടത്താന് ആലോചിച്ച പ്രശസ്ത്ത സാഹിത്യകാരന്മാര്?
5. സ്വന്തം കവിത ക്ലാസ്സില് പഠിക്കാന് ഭാഗ്യം (?) ഉണ്ടായ കവി?.
6. ആളെ കണ്ടു പിടിക്കൂ. : സാധാരണക്കാരന് ആയ നേതാവ്. കേരളത്തില് മന്ത്രി ആയിരുന്നു. അച്ഛനെയും മകനെയും അടുത്തടുത്ത തിരഞ്ഞെടുപ്പുകളില് തോല്പിച്ച് പ്രശസ്ത്തി നേടി.
7. രതി നിര്വേദം എന്നാ ചിത്രത്തിന് പദ്മരാജന് ആദ്യം നിശ്ചയിച്ച പേര്?.
8. കേരളത്തിനെതിരെ ഗോള് അടിച്ചു കേരളത്തെ സന്തോഷ് ട്രോഫി ഫൈനലില് തോല്പിച്ച മലയാളി?.
9. നെയ്യാറ്റിന്കര ശ്രീകൃഷ്ണ ക്ഷേത്രത്തില് സൂക്ഷിച്ചു വരുന്ന വൃക്ഷത്തിന്റെ ചരിത്ര പ്രാധാന്യം?
10. "പെയിന്റെര് കുഞ്ഞാപ്പു" -- ഏതു നോവലിലെ കഥാപാത്രം?
അപ്പൊ, ചോദ്യങ്ങള് റെഡി. ഉത്തരങ്ങള് പോന്നോട്ടെ.. എന്റെ വക ഉത്തരങ്ങള് (വിജയിയെയും) ശനിയാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Thursday, 9 April 2009
Tuesday, 7 April 2009
ദുബായിയുടെ മറുപുറം. ഒരു ഇംഗ്ലീഷ് ആര്ട്ടിക്കിള്
ഇന്ന് വായിച്ചതു. മലയാളികള് ഏറെ ഉള്ള നഗരമായതിനാല് ബ്ലോഗില് ഷെയര് ചെയ്യാം എന്ന് കരുതി.
Dark Side of Dubai
ദുബയിയുമായി ബന്ധമോന്നുമില്ലാത്ത്ത്തിനാല് സത്യവും മിഥ്യയും എനിക്കറിയില്ല. ഒരു പക്ഷെ വെസ്റ്റേണ് സ്റ്റാന്ഡേര്ഡ് വച്ച് ദുബായിയെ അളക്കുന്നത് തെറ്റാവാം. ദുബായ് കൊണ്ട് നന്നായ ഒരുപാടു പേരുണ്ടല്ലോ കേരളത്തില്. സാമ്പത്തിക മാന്ദ്യം ആയതിനാല് അതിനെ പറ്റി ഉള്ള ലേഖനങ്ങള് പെട്ടന്ന് ശ്രദ്ധ ആകര്ഷിക്കുന്നതും ആവാം.

Monday, 6 April 2009
ഓട്ടോ പുരാണങ്ങള്
ഞങ്ങള് കൊച്ചിക്കാര്ക്ക് പൊതുവേ ഓട്ടോക്കാരെ പേടിയാണ്. ദൈവം സഹായിച്ചു മീറ്റര് എന്ന ഒരേര്പ്പാട് ഇന്നുവരെ കൊച്ചി നരകത്തിലെ ഓട്ടോകളില് കണ്ടിട്ടില്ല. ഇനി ഹാലിയുടെ ധൂമകേതു പോലെ വല്ലപ്പോഴും ഒന്ന് കണ്ടാലും അത് പ്രവര്ത്തിച്ചു കാണണേ കാശു വേറെ കൊടുക്കേണ്ടി വരും.
നാട്ടും പുറത്തും ഇല്ല മീറ്റര്. പക്ഷെ നാട്ടുകാരായത് കൊണ്ട് പോക്കറ്റ് കാലിയാക്കുന്ന ചാര്ജും ചീത്തവിളിയും ഒന്നുമില്ല. പക്ഷെ കൊച്ചിയിലേക്ക് കടന്നാല് പിന്നെ ഓട്ടോ പിടുത്തം ഒരു ചടങ്ങ് തന്നെ.
മാര്ക്കറ്റില് ലേലം വിളിക്കുന്ന പോലെ കൂട്ടിയും കുറച്ചും (ഒവ്വ, ഇമ്മിണി കുറയും) ഒരു തുക ഉറപ്പിക്കല് ആണ് ആദ്യത്തെ ദൌത്യം. നഗരത്തിലെ പൊതുവേ അറിയുന്ന പോയിന്റില് ആണ് ഇറങ്ങുന്നതെങ്കില് രക്ഷപെട്ടു. പറഞ്ഞ കാശിനു കാര്യം നടക്കും. ഇനി അതല്ല, അല്പം മോശമായ വഴിയോ, പറഞ്ഞതിലും 10 മീറ്റര് കൂടുതലോ ആണെന്കില് പെട്ടു. ലേലം വിളി പാര്ട്ട് -2 ആരംഭിക്കുകയായി...
കൊച്ചിയില് നിന്ന് ചെന്നയില് ലാന്ഡ് ചെയ്തപ്പോഴാണ് കൊച്ചിയിലെ ഓട്ടോ ചേട്ടന്മാരൊക്കെ വെറും മുലപ്പാല് കുടിക്കുന്ന പാവം പൈതങ്ങള് ആണെന്ന് പിടി കിട്ടിയത്. പോകേണ്ടത് കിലോമീറ്റര് വെറും അഞ്ചായാലും ചാര്ജ് നൂറ്റി അന്പതില് ഒട്ടും കുറയില്ലത്രേ. പണ്ട് കോളേജില് വച്ച് കണ്ട അണ്ണന്റെ പടയപ്പ പടത്തെ മനസില് ധ്യാനിച്ച് അറിയാവുന്ന തമിഴൊക്കെ പ്രയോഗിച്ചാലും "ന്യായമുള്ള റേറ്റ്ക്കാരുടെ" മനസലിയില്ല. പിന്നെ ഒരാഴ്ച കഴിയുന്നതോടെ അവര് 150 പറയുമ്പോള് തിരിച്ചു 50 എന്ന് പറയാന് നമ്മള് പഠിക്കും എന്നതൊരശ്വാസം.
മംഗലാപുരത്തും മൈസൂരും കേറുന്ന പാടെ ചേട്ടന്മാര് മീറ്റര് ഇടും. അത് കാണുമ്പോഴുള്ള ആനന്ദം ഒക്കെ ഓട്ടോയില് നിന്നിറങ്ങുമ്പോള് തീരും.ഒന്നുകില് ഓട്ടോ ഓടുന്നതിന്റെ ഇരട്ടി വേഗത്തിലോടുന്ന മീറ്റര്. അല്ലെങ്കില് മീറ്ററില് കാണുന്നതിന്റെ ഒന്നര ഇരട്ടിയാണ് ചാര്ജ്. ആ കണക്കു എനിക്കിന്നും പിടി കിട്ടിയിട്ടില്ല. രാത്രി ഒന്പതു മണി കഴിഞ്ഞാല് മീറ്ററില് കാണുന്നതിന്റെ ഇരട്ടിയാണ് ചാര്ജ്. (10 മണിക്ക് ശേഷം മീറ്ററില് കാണുന്നതിന്റെ ഒന്നര ഇരട്ടി എന്നാണ് സര്ക്കാര് കണക്കു) . നന്നായി പ്രവര്ത്തിക്കുന്ന ഒരു പ്രീ-പൈഡ് ഓട്ടോ സംവിധാനം ഉണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാലും ചെന്നൈക്കൊപ്പം ചെന്നൈ മാത്രം.
എന്നാല് സ്വന്തം ഗ്രാമത്തില് നിന്നകന്നു ഓട്ടോക്കാരില് നിന്നുള്ള നല്ല രണ്ടനുഭവങ്ങളും കേരളത്തില് നിന്ന് തന്നെ.
ആദ്യത്തേത് രണ്ടായിരത്തി ഒന്നില്. മംഗലാപുരത്ത് ജോലിയില് പ്രവേശിച്ച സമയം. ബേക്കല് ഫോര്ട്ട് കാണാന് കൊതിപിടിച്ച 6 ഉത്തരേന്ത്യന് സുഹൃത്തുക്കളുമായി ഒരു ബേക്കല് യാത്ര. കോട്ടയും ബീച്ചും കണ്ടു സമയം പോയതറിഞ്ഞില്ല. കറങ്ങി നടന്നു ഒരു നടന് കടയില് നിന്ന് ദോശയും കഴിച്ചു ഇറങ്ങിയപ്പോള് ഏറെ വൈകി. ആ വഴിക്കുള്ള അവസാന ബസ് പോയിരുന്നു എന്നാണോര്മ. അടുത്ത കവലയിലേക്ക് ദൂരം കുറച്ചൊന്നുമല്ല.
നടന്നു ക്ഷീണിച്ചു അടുത്ത് കണ്ട ഒരു കലുന്കില് ഇരിക്കവേ അതാ വരുന്നു രണ്ടു ഓട്ടോ. കാശെത്ര ആയാലും വീടെത്തിയാല് മതി എന്ന് ജനം. മംഗലാപുരത്തേക്ക് പോകുന്ന ബസ് കിട്ടുന്ന കവലയിലേക്ക് പോട്ടെ എന്ന് പറഞ്ഞു തീര്ന്നില്ല, ചേട്ടന് മീറ്റര് ഇട്ടു. വളവുകളും തിരിവുകളും ഒരു പാട് കടന്നു വണ്ടി മുന്നേറുമ്പോള് ഇന്നൊരു 50 രൂപയാകും എന്ന് സുഹൃത്തിന്റെ കണക്കു കൂട്ടല്. ഒടുവില് വണ്ടി നിര്ത്തിയിട്ട് ചേട്ടന് ചോദിച്ചത് മീറ്ററില് കണ്ട 12 രൂപ. പകല് ഒന്നരയും രാത്രി രണ്ടിരട്ടിയും ചാര്ജ് കണ്ടു ശീലിച്ച കൂട്ടുകാര് ഞെട്ടി. കൂടെ ഞാനും.
വഴിയറിയാതെ വട്ടം കറങ്ങിയ ഞങ്ങളെ സ്റ്റാന്ഡില് എത്തിച്ച സന്തോഷത്തിനു കാശു അല്പം കൂടുതല് കൊടുത്തപ്പോള് "ചെയ്ത കാശിന്റെ കൂലി മതി മോനെ" എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ, അത് മാത്രം വാങ്ങിയ ആ മുഖം ഇന്നും ഓര്മയിലുണ്ട്. പ്രകൃതിക്ക് മാത്രമല്ല, മനുഷ്യര്ക്കും മനസിന് ഭംഗിയുള്ള നാടാണ് കേരളം എന്ന കൂട്ടുകാരന്റെ വാക്ക് കേട്ടപ്പോഴുണ്ടായ സന്തോഷവും ചെറുതല്ല. !!
രണ്ടാമത്തെ അനുഭവം ഈയിടെ വടകരയില് സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്. അല്പം വിശദമായി എഴുതണം എന്ന് മോഹം ഉള്ളത് കൊണ്ട് ആ കഥ വഴിയെ..

Sunday, 5 April 2009
കുറച്ചു കൊറിയന് സിനിമകള്.
സിനിമ കാണല് പണ്ടേ ഇഷ്ടമാണ്. പക്ഷെ ഇംഗ്ലണ്ടില് വന്നു ജയകൃഷ്ണന് ചേട്ടനെ കാണുമ്പോഴാണ് എന്റെ സിനിമ കാണല് ഒന്നും ഒരു കാണലേ അല്ല എന്ന് മനസിലായത്. ലോകത്തുള്ള ഭാഷകളിലെ എല്ലാം സിനിമകള് കാണുന്ന ചേട്ടനാണ് എന്നോട് കൊറിയന് സിനിമകളെ പറ്റി പറയുന്നത്.
എന്നാല് പിന്നെ ഒന്ന് കണ്ടു കളയാം എന്ന് ഞാനും വിചാരിച്ചു. അങ്ങനെ കണ്ടിഷ്ടപെട്ട (ഞെട്ടിയതെന്നും പറയാം) കുറച്ചു സിനിമകള് താഴെ.
Old Boy :
കാണേണ്ടുന്ന കൊറിയന് പടങ്ങളില് ആദ്യത്തേത്. "ഞെട്ടിപ്പിക്കുന്ന ഒരു സിനിമ". മൃദുല ഹൃദയര്ക്ക് ഒട്ടും ചേരാത്ത ഒരു സിനിമ. കഥയുടെ തീവ്രത കൊണ്ടും, അമ്പരപ്പിക്കുന്ന രംഗങ്ങള് കൊണ്ടും കാഴ്ചക്ക് ശേഷവും നമ്മെ വിട്ടു പോകാത്ത ഒരു പടം.
വര്ഷങ്ങള് നീണ്ടു നില്ക്കുന്ന ഒരു പ്രതികാരത്തിന്റെ കഥ പറയുന്നു ഈ ചിത്രം. പ്രതികാര രീതിയും (കാരണവും) കഥാപാത്രങ്ങളും നമ്മുടെ സാധാരണ സങ്കല്പ്പങ്ങള്ക്ക് വഴങ്ങുന്നില്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.
സന്തോഷത്തില് അവസാനിക്കുന്ന ഹൃദയഹാരിയായ ഒരു സിനിമ ആഗ്രഹിക്കുന്നവര് ഇത് കാണാതിരിക്കുക. അമ്പരപ്പിക്കുന്ന, തീവ്രമായ ഒരു സിനിമ അനുഭവം തേടുന്നവര് ഇത് തീര്ച്ചയായും കാണുക.
Taegukgi :
കൊറിയന് യുദ്ധത്തിന്റെ ഒരു രത്നച്ചുരുക്കം എന്ന് വേണമെന്കില് നമുക്കീ സിനിമയെ വിശേഷിപ്പിക്കാം. കൊറിയന് യുദ്ധത്തിന്റെ ഒരു ചെറു ചരിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട് ഈ സിനിമ. പക്ഷെ അതിലുപരി, യുദ്ധത്തിനിടയില് പെട്ട് പോകുന്ന സാധാരണക്കാരുടെ കഥ പറയുന്നു ഈ ചിത്രം.
നിര്ബന്ധിത സൈനിക സേവനം വഴി കൊറിയന് യുദ്ധത്തില് വന്നു പെടുന്ന രണ്ടു സഹോദരങ്ങളുടെ കഥയാണിത്. ഈ ചിത്രം യുദ്ധത്തിന്റെ ഭീകരതയും, ആവേശവും, ക്രൂരതയും അത് മനുഷ്യനില് വരുത്തുന്ന മാറ്റങ്ങളും ഉജ്ജ്വലമായി വരച്ചു കാട്ടുന്നു. സഹോദര സ്നേഹം പലപ്പോഴും രാജ്യ സ്നേഹത്തിനെക്കാളും വലുതാണ് എന്നാ സന്ദേശവും ഈ സിനിമയിലുണ്ട്.
ഒരുപാട് നാടകീയമായ അന്ത്യം മാത്രമാണ് സിനിമയുടെ ന്യൂനത.
ഇത് യുദ്ധ സിനിമകള് ഇഷ്ടപ്പെടുന്നവര് കാണേണ്ട ചിത്രമാണ്. അര്ഹിക്കുന്നതിലും കൂടുതല് നിരൂപക അംഗീകാരം കിട്ടിയ Saving Private Ryan എന്ന ചിത്രത്തേക്കാള് മികച്ചതാണെന്ന് എന്റെ അഭിപ്രായം.
My Sassy Girl :
ഞാന് കണ്ട ആദ്യ കൊറിയന് സിനിമ. അത് കൊണ്ട് തന്നെ ഒരല്പം ഇഷ്ടകൂടുതല് ഉണ്ട് സിനിമയോട്. ഒരു യുവാവിനെയും, അവന് അവിചാരിതമായി കണ്ടു മുട്ടുന്ന ഒരു യുവതിയെയും ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. കേള്ക്കുമ്പോള് ഹിന്ദിയിലും ഇംഗ്ലീഷിലും കണ്ടു മടുത്ത ഒരു സാദാ പ്രണയ കഥ എന്ന് തോന്നാം.
പക്ഷെ അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും, പ്രതീക്ഷിക്കാത്ത മുഹൂര്ത്തങ്ങള് കൊണ്ടും ഒരു സിനിമയെ എങ്ങനെ മികച്ചതാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം.
പ്രണയ ചിത്രങ്ങള് ഇഷ്ടപെടുന്നവര് കാണേണ്ടുന്ന ഒരു ചിത്രം.
The Classic:
ഞാന് കണ്ട കൊറിയന് സിനിമകളില് ഏറ്റവും ഹൃദയ ഹാരിയായ ചിത്രം; ഓര്മ കുറിപ്പുകളിലൂടെ അമ്മയുടെ പ്രണയ കഥ മനസിലാക്കുന്ന ഒരു പെണ്കുട്ടിയെയും, അവളുടെ ഉള്ളിലൊളിപ്പിച്ച പ്രണയത്തിന്റെയും കഥ പറയുന്നു.
ഇടകലര്ത്തിയ രണ്ടു കഥകള് സംവിധായകന് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. രണ്ടു കഥകള്ക്കും സമാനതകള് നല്കുന്നതിലുള്ള സൂക്ഷ്മത മനോഹരമാണ്. നമ്മെ അമ്പരപ്പിക്കുന്ന , അതിശയിപ്പിക്കുന്ന നല്ല മുഹൂര്ത്തങ്ങള് ഏറെ ഉണ്ട് സിനിമയില്. മനോഹരമായ climax.
സാധാരണമായ കഥകളെ മനോഹരമായി ചിത്രീകരിക്കുന്ന ഈ കല നമ്മുടെ സംവിധായകര്ക്കും ഒന്ന് കണ്ടു പഠിക്കാം.
Joint Security Area :
അവതരണത്തില് പുതുമയൊന്നും തോന്നിയില്ലെങ്കിലും, ആശയം കൊണ്ട് പുതുമതോന്നിയ കഥ. ഉത്തര ദക്ഷിണ കൊറിയകള് എന്ന പോലെ നമ്മള് ഇന്ത്യക്കും പാകിസ്ഥാനും ബാധകമായ ഒരാശയം എന്ന പേരിലാണ് എനിക്ക് ഈ സിനിമ ഇഷ്ടമായത്. മനുഷ്യന് തീര്ത്ത വേലിക്കെട്ടുകള് ഉണ്ടെങ്കിലും, അതിനപ്പുറം നാമെല്ലാം സഹോദരങ്ങള് ആണ് എന്ന് വിളിച്ചു പറയുന്ന ചിത്രം.
കൊറിയന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് നോക്കുമ്പോള് വളരെ ധീരമായ ഒരു സിനിമ.
കണ്ടിഷ്ടപെട്ട പടങ്ങള് പോലെ ഇഷ്ടപ്പെടാത്തവയും ഉണ്ട് സിനിമകള്. ഉദാഹരണത്തിന് കൊറിയയില് വളരെ പ്രശസ്തിയാര്ജിച്ച, എന്നാല് എനിക്ക് ഒരു സാദാ ആക്ഷന് ത്രില്ലര് ആയി തോന്നിയ ചിത്രം ആണ് "Shiri".

Subscribe to:
Posts (Atom)