Monday 7 September 2009

പൌരത്വം.

"എന്താണ് ഡാഡി, ഈ ഫോം" ?.

ചോദ്യം മകന്റെയാണ്. ലണ്ടനില്‍ എത്തി ആറു വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ്‌ പൌരത്വത്തിനയുള്ള ഫോം പൂരിപ്പിക്കുന്നതിനിടയിലാണ് ചോദ്യം.

"നമ്മള്‍ക്ക് ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആവാനുള്ള അപേക്ഷയാണ് മകനെ."

"എന്തിനാണ് നമ്മള്‍ ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആവുന്നത്?. നമ്മള്‍ ഇന്ത്യന്‍ സിറ്റിസണ്‍ അല്ലെ?. "

കുട്ടികളുടെ ഓരോ കാര്യങ്ങള്‍. എന്തൊക്കെ പറഞ്ഞു മനസിലാക്കണം. "അതെ, മോനെ, നമ്മള്‍ ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആയാല്‍ മകന് ഇവിടെ പഠിക്കാനും , ജോലി ചെയ്യാനും ഒക്കെ എളുപ്പമാകും. അച്ചന് വയസു കാലത്തു പെന്‍ഷന്‍ കിട്ടുകയും ചെയ്യും."

"പക്ഷെ, അച്ച്ചനല്ലേ പണ്ട് പറഞ്ഞത്, അച്ഛന്റെ മുത്തച്ചന്‍ പണ്ട് സമരം ചെയ്തിട്ടാണ് ബ്രിട്ടിഷുകാരെ നമ്മുടെ നാട്ടില്‍ നിന്ന് ഓടിച്ചത് എന്ന്?.".

"അതെ മകനെ, മുത്തച്ചന്‍ ഒരു സ്വാതന്ത്ര സമര സേനാനിയായിരുന്നു. അദ്ദേഹം ഒക്കെ അനുഭവിച്ച കഷ്ടപ്പാടുകള്‍ കൊണ്ടാണ് നമ്മള്‍ ഇന്ന് സ്വതന്ത്രരായിരിക്കുന്നത്." എന്നിലെ ദേശാഭിമാനി ഉണര്‍ന്നു.

"ഡാഡി, അപ്പോള്‍ അന്ന് മുത്തച്ചന്‍ ബ്രിട്ടിഷുകാരെ ഓടിച്ചില്ലയിരുന്നെകില്‍ നമ്മള്‍ ഇപ്പോള്‍ ബ്രിട്ടീഷ്‌ രാജ്യം ആയിരുന്നേനെ അല്ലെ?."

"അതെ മോനെ. അന്നവരെ ഓടിച്ചത് കൊണ്ട് നമുക്ക് അഭിമാനമായി ഇന്ത്യക്കാര്‍ എന്ന് തലയുയര്‍ത്തി നടക്കാം.". എന്നിലെ ദേശാഭിമാനി വിടുന്ന മട്ടില്ല.

"പക്ഷെ, അന്നവരെ ഓടിച്ചില്ല എങ്കില്‍ അച്ചന്‍ ഇപ്പോള്‍ ബ്രിടിഷുകാരന്‍ ആയിരുന്നേനെ. അപ്പോള്‍ പിന്നെ ഈ ഫോം ഫോം പൂരിപ്പിച്ചു കഷ്ടപ്പെടേണ്ടി വരില്ലായിരുന്നല്ലോ. അപ്പോള്‍ പിന്നെ അവരെ ഓടിച്ചത് കഷ്ടമായിപ്പോയില്ലേ?"

ചില ചോദ്യങ്ങള്‍ക്ക് എളുപ്പം പറഞ്ഞു മനസിലാക്കാവുന്ന ഉത്തരങ്ങളില്ല എന്ന് ഞാന്‍ മനസിലോര്‍ത്തു!

14 comments:

  1. സംഗതി ശരിയാണേ !

    ReplyDelete
  2. ചില ചോദ്യങ്ങള്‍ക്ക് എളുപ്പം പറഞ്ഞു മനസിലാക്കാവുന്ന ഉത്തരങ്ങളില്ല ! സത്യം :)

    ReplyDelete
  3. പയ്യൻ പറഞ്ഞത് കാര്യം.
    അപ്പൻ പറഞ്ഞത് അതിനേക്കാൾ കാര്യം.
    പൊട്ടസ്ലേറ്റ് പറഞ്ഞത് മഹാ കാര്യം.
    :)
    ഇനിയും എഴുതുക.

    ReplyDelete
  4. ആ മകന്റെ ചോദ്യം തീര്‍ച്ചയായും ന്യായമാണ്...

    ReplyDelete
  5. ഹൊ! ആകെ കന്‍ഫൂസനായല്ലോ :)

    ReplyDelete
  6. ഹ ഹ..കലക്കി ..തികച്ചും ന്യായമായ സംശയം...

    ReplyDelete
  7. അത് ശരിയാ, അന്നവരെ ഓടിച്ചിലാർന്നെങ്കിൽ ബ്രിട്ടീഷ് രണ്ടാമത്തെയോ മൂന്നാമത്തേയോ പൌരത്വം കിട്ടിയേനെ. ഇന്ത്യൻസ് ആന്റ് ഡോഗ്സ് നോട്ട് വെൽകം എന്നൊരു ബോർഡുണ്ടായിരുന്നു മോനേ എന്ന് പറഞ്ഞ് കൊടുക്കൂ.

    ReplyDelete
  8. ഹ ഹാ ...മോന്‍ ഡാഡിയെ ഉത്തരം മുട്ടിക്കുന്നു അല്ലെ....;-)

    ReplyDelete
  9. സൂപ്പര്‍ ചിന്ത...

    ReplyDelete
  10. മോന്റെ ചോദ്യം ന്യായം തന്നെ... അല്ലേ?

    ReplyDelete
  11. പിള്ള മനസ്സില്‍ കള്ളം ഇല്ല

    ReplyDelete