Wednesday, 5 August 2009

ഗുരുദ്വാരകളില്‍ നിന്ന് പഠിക്കേണ്ടത്.

ഒഴിവു ദിനത്തിലെ സൌത്ത് ഹോള്‍ യാത്രയിലാണ് ജീവിതത്തില്‍ ആദ്യമായി ഒരു ഗുരുദ്വാര കാണുന്നത്. ലണ്ടനില്‍ പഞ്ചാബികല്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് സൌത്ത് ഹോള്‍. ഒരു ചെറിയ ഇന്ത്യ. ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ സിഖ് ക്ഷേത്രം ആണത്രെ ഈ ഗുരുദ്വാര.

കിട്ടിയ അവസരം വെറുതെ കളഞ്ഞില്ല, നേരെ ഗുരുദ്വാരയിലേക്ക്... കയറിയ ഉടനെ ചെരുപ്പുകള്‍ സൂക്ഷിക്കാനും, പിന്നെ കയ്യും മുഖവും കഴുവുവനും ഉള്ള ഒരു മുറിയാണ്. തല വസ്ത്രം കൊണ്ട് മൂടി വേണം അകത്തേക്ക് പ്രവേശിക്കാന്‍. രണ്ടു നിലകള്‍ ഉള്ള കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് പ്രാര്‍ത്ഥനാ മുറി.

ലളിതമാണ്‌ സിഖുകാരുടെ പ്രാര്‍ത്ഥന രീതി. അവര്‍ ഗുരുവായി കണക്കാക്കുന്ന ഗ്രന്ഥത്തിനെയാണ് അവര്‍ വണങ്ങുന്നത്. (സിഖ് ഗുരുക്കന്മാരെ മുഗള്‍ രാജാക്കന്മാര്‍ തേജോവധം ചെയ്യുന്നത് തടയാനായിട്ടാണ് ഗുരു ഗോബിന്ദ് സിംഗ് ഗ്രന്ഥത്തെ ഗുരുവാക്കിയത്‌ എന്നൊരു കഥ. ചക്രവര്‍ത്തിക്ക് ഗുരുക്കന്മാരെ പേടിപ്പിക്കാം. പക്ഷെ ഒരു ഗ്രന്ഥത്തെ എന്ത് ചെയ്യാന്‍?. ) വിശാലമായ പ്രാര്‍ത്ഥനാ ക്രമങ്ങള്‍ ഒന്നും അവിടെ കണ്ടില്ല.

ദിവസം മുഴുവന്‍ വരുന്നവര്‍ക്കെല്ലാം ആഹാരം നല്കാനുള്ള സൗകര്യം ആണ് താഴത്തെ നിലയില്‍. അവിടെ എത്തുന്നവര്‍ക്ക് ഒന്നോ രണ്ടടി ദിവസം താമസിക്കാനുള്ള സൌകര്യങ്ങളും അവിടെയുണ്ട്. എല്ലാം തികച്ചും സൌജന്യമായി.

ഗുരുദ്വാരയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ പക്ഷെ ഇതൊന്നുമല്ല. ഈ സൌകര്യങ്ങളെല്ലാം ആര്‍ക്കും ഉപയോഗിക്കാം എന്നതാണ്. ഗുരുദ്വാരയില്‍ ഏതു മതത്തിലുള്ളവര്‍ക്കും വരാം, പ്രാര്‍ത്ഥിക്കാം, ആഹാരം കഴിക്കാം താമസിക്കാം.

ആരാധനാലയങ്ങളെ എല്ലാവര്ക്കും വേണ്ടി തുറന്നു കൊടുക്കുക എന്നത് മഹനീയമായ കാര്യം തന്നെയാണ്. "വസുധൈവ കുടുംബകം" എന്ന് പഠിപ്പിക്കുന്ന ഒരു മതത്തിന്‍റെ ആരാധനാലയങ്ങള്‍ "അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല " എന്ന വലിയ ബോര്‍ഡുകള്‍ അമ്പലങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന് മാറ്റേണ്ട കാലമായി.

9 comments:

 1. ഗുരുദ്വാരയെകുറിച്ചുള്ള വിവരണം നന്നായി...ആശംസകള്‍....

  ReplyDelete
 2. canngane thanneadayilum a

  ReplyDelete
 3. എല്ലാവര്‍ക്കും സൌജന്യമായി ഭക്ഷണം കൊടുക്കുക. അതൊരു നല്ല കാര്യമാണല്ലോ!

  ReplyDelete
 4. ആദ്യമായി പോയത് കൊണ്ടാകാം ഒരു കാര്യം ശ്രദ്ധയില്‍ പെടാതിരുന്നത് എന്ന് തോന്നുന്നു..

  പാദരക്ഷകള്‍ സൂക്ഷിക്കാനായിട്ടുള്ള മുറിയില്‍ ഇരിക്കുന്നവര്‍ ഒരു പക്ഷെ ഉയര്‍ന്ന ഉദ്യോഗസ്ഥരോ വലിയ പണക്കാരോ ആകാം. കാരണം "പദസേവ" (പാദരക്ഷകള്‍ സൂക്ഷിക്കുന്ന ജോലി) യാണ് സിഖ് മതസ്ഥരുടെ ഏറ്റവും വലിയ പുണ്യ പ്രവൃത്തിയായി കരുതപ്പെടുന്നത്. പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ ഈ പുണ്യ പ്രവൃത്തി അവിടുത്തെ മന്ത്രിമാര്‍ വരെ ചെയ്യാറുണ്ട്. ഒരു പക്ഷെ നിങ്ങള്‍ വച്ചിട്ടുപോയ പോളീഷു ചെയ്യാത്ത ഷൂവിന് പകരം തിരിച്ചു വരുമ്പോള്‍ കിട്ടുന്നത് പോളീഷു ചെയ്തു മിനുക്കിയ തിളങ്ങുന്ന ഷൂസ് ആയിരിക്കും. അത് ചെയ്തത് പഞ്ചാബിലെ ഏതെങ്കിലും മന്ത്രിയോ പോലീസ്‌ ഓഫീസറോ ആയിരിക്കാനും മതി..
  വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ?

  ReplyDelete
 5. ചാണക്യന്‍, എഴുത്തുകാരി , രഘു
  നന്ദി.

  പാദരക്ഷാ മുറികളെ പറ്റി പറഞ്ഞത് അവിടെ പോയപ്പോള്‍ ശ്രദ്ധിച്ചില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഓര്‍ത്തു നോക്കുമ്പോള്‍ അവിടെ നിന്നിരുന്നത് ജോലിക്കാരായിരുന്നില്ല എന്ന് തോന്നുന്നു. ഇടയ്ക്കിടയ്ക്ക് പുതിയ ആളുകള്‍ ആ ജോലി ഏറ്റെടുക്കുന്നുണ്ടായിരുന്നു എന്ന് തോന്നി.

  ReplyDelete
 6. Have been to a gurudwara at hemkunt in uttaranchal. They gave me delicious food, accomodation, blankets and above all, smiles and warm hospitality. Thanks for reviving the memories...

  ReplyDelete
 7. അമ്രൂത്സറിലെ സുവർണക്ഷേത്രത്തിൽ പോയിരുന്നപ്പോൾ ശ്രദ്ധിച്ചിരുന്നു. അല്പം പണക്കൊഴുപ്പിന്റെ പ്രകടനം ഉണ്ടെങ്കിലും ഒരു ആരാധനാലയത്തിന്റെ വിശുദ്ധി മറ്റെവിടെ കണ്ടതിലും കൂടുതൽ കണ്ടതവിടെയാണ്. പ്രസാദം തരുന്നവരുടെ മുഖത്തെ ഒരു പ്രസാദാത്മകത ഏടുത്ത് പറയേണ്ടതാണ്. അമ്പലത്തിൽ പ്രസാദം തരുമ്പോൾ ഒരുത്തിരി ഉയരിത്തിൽ നിന്നും “ഹൈ ഏഭ്യൻ” എന്നൊരു ഭാവത്തോടെ എടുത്തെറിയുകയാണല്ലോ ചെയ്യുന്നത്.

  ReplyDelete
 8. പോസ്റ്റ്‌ നന്നായി, ഹരിയുടെ കമന്റും

  ReplyDelete