രാവിലെ ഗൂഗിള്‍ ന്യൂസില്‍ മലയാളം വാര്‍ത്തകള്‍ വായിക്കവേയാണ് മട്ടനൂരിലെ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. സത്യം പറയാമല്ലോ, പ്രത്യേകിച്ചൊന്നും തോന്നിയില്ല. കണ്ണൂരിലെ കൊലപാതകങ്ങള്‍ നമ്മെ ഞെട്ടിക്കാതായിട്ടു കാലം കുറച്ചായി. മക്കള്‍ നഷ്ടപ്പെടുന്ന മാതാ പിതാക്കളുടെ, ഭര്‍ത്താവു നഷ്ടപ്പെടുന്ന ഭാര്യമാരുടെ, അച്ചന്മാര്‍ നഷ്ടപെടുന്ന കുട്ടികളുടെ രോദനം എന്നെ സ്പര്‍ശിക്കുന്നില്ല എന്ന് ഞാന്‍ വേദനയോടെ തിരിച്ചറിയുന്നു.
ഇന്ന് പക്ഷെ ഇത് വായിച്ചപ്പോള്‍ ഒരു പഴയ എഞ്ചിനീയറിംഗ് സംഭവം ആണ് ഓര്മ വന്നത്. ആദ്യ വര്‍ഷ ക്ലാസ്സുകളുടെ സമയത്താണ് ഞാന്‍ പ്രവീണിനെയും, പ്രശാന്തിനെയും കണ്ടു മുട്ടുന്നത്. പഠിക്കാന്‍ മിടുക്കര്‍ , ഹോസ്റ്റലില്‍ റൂം മേറ്റ്സ്. ആദ്യ വര്‍ഷത്തിലെ തിരഞ്ഞെടുപ്പോടെ ആണ് കഥയുടെ ഗതി മാറുന്നത്. പഠിത്തത്തിന്റെ ചൂടിനെ രാഷ്ട്രീയ ചൂട് കവച്ചു വയ്ക്കുന്നു. പക്ഷെ രണ്ടു പേരും രണ്ടു പാര്‍ടിയില്‍ ആണെന്ന് മാത്രം.
പാര്‍ട്ടിക്കാര്‍ ഒന്നിച്ചു മാത്രം താമസിക്കുന്ന, അവര്‍ക്ക് വെവ്വേറെ മെസ്സുകള്‍ ഉള്ള കോളേജില്‍ ഇരുവരും തമ്മിലുള്ള അകല്‍ച്ച പെട്ടന്നായിരുന്നു. സൗഹൃദം ചെറു നീരസത്തിലെക്കും പിന്നീട് ദേഷ്യത്തിലേക്കും പരിണമിക്കുന്നു. ഇലക്ഷന്‍ സമയങ്ങളില്‍ വാഗ്വാദങ്ങള്‍ പതിവ് കാഴ്ചയായി. രാഷ്ട്രീയ വിദ്വേഷം പിന്നെടങ്ങോട്ട് വ്യക്തി വിദ്വേഷം ആകുന്നു.
ഒരേ ക്ലാസ്സില്‍ പഠിക്കുന്നത് കൊണ്ട് വാക്ക് തര്‍ക്കങ്ങള്‍ക്ക് അവസരങ്ങള്‍ കൂടുന്നു. മൂന്നാം വര്‍ഷത്തില്‍ ക്ലാസ്സില്‍ പെന്‍ കുട്ടികളോടെ വോട്ടു ചോദിക്കുന്നതില്‍ ഉണ്ടാകുന്ന തര്‍ക്കം കൂട്ടുകാര്‍ പിടിച്ചു മാറ്റിയില്ലെങ്കില്‍ പരസ്പരം കൈ വക്കുന്നതിലേക്ക് നീങ്ങിയേനെ.
അങ്ങനെ ഇരിക്കുമ്പോഴാണ് കോളേജ് രാഷ്ട്രീയത്തിലെ പ്രധാന ഇലക്ഷന്‍ കലാപരിപാടിയായ പോസ്റ്റര്‍ കീറല്‍ നാടകത്തിനു തിരശീലയുയരുന്നതു. അങ്ങോട്ടും ഇങ്ങോട്ട് കീറിക്കൂട്ടിയ പോസ്റ്റെറിന്റെ കണക്കുകള്‍ ഹോസ്റ്റലില്‍ വച്ച് ചോദിക്കുന്നതിനിടെ ആണ് പ്രവീണും പ്രശാന്തും ആദ്യമായി കാര്യങ്ങള്‍ തല്ലി തീര്‍ക്കാന്‍ പഠിക്കുന്നത്. പാര്‍ടിക്കാരുടെ അകമ്പടിയില്ലാതെ ഇലക്ഷന്‍ കാലത്ത് രണ്ടു പേര്‍ക്കും ഒറ്റക്കൊരിടത്തും പോകാന്‍ വയ്യ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി.
ഈ നാടകത്തിലെ കോളേജിലെ അവസാന അങ്കം നാലാം വര്‍ഷ തിരഞ്ഞെടുപ്പായിരുന്നു. കോളേജ് ഗ്രൗണ്ടില്‍ ഹോക്കി സ്റ്റിക്കും സൈക്കിള്‍ ചെയ്നുമെടുത്തു അങ്കം വെട്ടിയ ചെകവപ്പടക്ക് മുന്നില്‍ പ്രശാന്തും പ്രവീണും ഉണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടു അങ്കം വെട്ടി നേടിയ സസ്പെന്‍ഷന് ശേഷം തുന്നി കെട്ടിയ മുഖവും ഒടിഞ്ഞ കയ്യുമായി നേതാക്കള്‍ തിരിച്ചെത്തി. അവസാന പരീക്ഷ കഴിഞ്ഞു യാത്ര പറയുമ്പോള്‍ ഈ കഥയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും, പ്രതീക്ഷിക്കുന്നത് മാത്രം സംഭവിച്ചാല്‍ ജീവിതം അങ്ങ് ബോറായി പോകില്ലേ?.
രണ്ടു വര്‍ഷത്തിനു ശേഷം ഒരു വാരാന്ത്യത്തില്‍ ഗെറ്റ് ടുഗേതെര്‍ എന്നോമന പേരിട്ടു വിളിക്കുന്ന ബാംഗ്ലൂര്‍ M.G റോഡ് നിരങ്ങലിനിടയില്‍ (അന്ന് ഫോറം ഇല്ല, A/c യില്‍ വായി നോക്കി നടക്കുന്ന ഇന്നത്തെ പൈതങ്ങളെ, നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍) ആണ് പ്രവീണിനെ കാണുന്നത്. ഏറെക്കാലത്തിനു ശേഷം കണ്ടതല്ലേ, ഇന്ന് വീട്ടില്‍ കൂടാം എന്ന് പ്രവീണ്‍. ക്ഷണം സ്വീകരിച്ചു. ചെന്നപ്പോള്‍ വാതില്‍ തുറക്കുന്നത് സാക്ഷാല്‍ പ്രശാന്ത് !. "ഓ, ഞങ്ങള് ഇപ്പൊ റൂം മേറ്റ്സാ " എന്ന് തിരുമൊഴി.
കഥ ഇങ്ങനെ. ജോലി കിട്ടി ബാംഗളൂരില്‍ താമസിക്കുന്ന പ്രവീണ്‍ തിയേറ്ററില്‍ വച്ച് ജോലി അന്വേഷിക്കുന്ന പ്രശാന്തിനെ കണ്ടു മുട്ടുന്നു. നല്ല കിടിലന്‍ ചമ്മലോടെ ആണെങ്കിലും ജോലി കിട്ടുന്ന വരെ പ്രശാന്തിനെ വീട്ടില്‍ നിര്‍ത്താം എന്ന് ഒരു കോമണ്‍ സുഹൃത്തിനോട് സമ്മതിക്കുന്നു. രാഷ്ട്രീയത്തിന്റെ കേട്ട് വിട്ടതോടെ സൗഹൃദം റീ ലോടെട് !. ഇപ്പൊ രണ്ടാളും ജോലി ഒരു കമ്പനിയില്‍. താമസം ഒന്നിച്ചു. കോളേജ് ദിവസങ്ങളെ പറ്റി പറയുമ്പോ വന്‍ തമാശ.
ജീവനും ആരോഗ്യവും ബാക്കിയുള്ളവര്‍ക്ക് വീണ്ടും കൂടു കൂടാം, എല്ലാം ഒരു തമാശയായി മറക്കാം. കൊല്ലാനോരുങ്ങുന്നവനും കൊല്ലപ്പെടേണ്ടവനും പിന്നീടൊരിക്കല്‍ ചുട്ടു പൊള്ളുന്ന മണലാരണ്യങ്ങളില്‍ ജീവിക്കാന്‍ പെടാപ്പാടു പെടുന്നതിനിടെ കണ്ടു മുട്ടിയാല്‍?. പ്രശാന്തിനും പ്രവീണിനെയും പോലെ സുഹൃത്തുക്കള്‍ ആകാം. പഴയ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കാം. പക്ഷെ അതിനൊക്കെ, ജീവന്‍ ബാക്കി വേണം !
രാഷ്ട്രീയ വൈരം തകര്‍ത്ത ചങ്ങാത്തം വീണ്ടും കാലം തന്നെ കൂട്ടിക്കെട്ടിയതു വായിച്ചപ്പോളതിശയം തോന്നി...:)
ReplyDeleteപക്ഷെ അതിനൊക്കെ, ജീവന്‍ ബാക്കി വേണം !..അത് കറക്റ്റ്..അനാവശ്യ രാഷ്ട്രീയപ്രേരിതമായ വ്യക്തി വിരോധം ബാക്കിവെയ്ക്കുന്നതിനെ കുറിച്ചുള്ള തിരിച്ചറിവ് എല്ലാര്‍ക്കുമുണ്ടായെങ്കില്‍....
കൊല്ലനോരുങ്ങുന്നവനും കൊല്ലപെടെണ്ടവനും പിന്നീടൊരിക്കല്‍ ചുട്ടു പൊള്ളുന്ന മണലാരണ്യങ്ങളില്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്നതിനിടെ കണ്ടു മുട്ടിയാല്‍?
ReplyDelete:)
കൊള്ളാം. നല്ല പോസ്റ്റ്
ReplyDeleteകേട്ടിട്ടില്ലേ രാഷ്ട്രീയത്തില്‍ സ്ഥിരമായ
ReplyDeleteശത്രുവോ മിത്രമോ ഇല്ല എന്ന സൂത്രവാക്യം?
അതുതാനിത് ..
കൊള്ളാം ഒന്നുമില്ലങ്കിലും കാമ്പുള്ള പോസ്റ്റ്!ഉഗ്രന്‍ !!
റോസ്, സേതു, മാണിക്യം, ലക്ഷ്മി,
ReplyDeleteഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി.
വരിക വല്ലപ്പോഴും :)
അതേ...ജീവന്‍ ബാക്കി വേണം..
ReplyDeleteആശംസകള്‍..