സ്വര്‍ണക്കടക്കാരുടെ സ്വന്തം പെരുന്നാളായ അക്ഷയ ത്രിതീയ ഇങ്ങു എത്താറായി. (അതോ, എത്തിയോ?) . ഇനിയങ്ങോട്ട് കൂപ്പണ്‍ വഴിയും, പവന്‍ ആയും സ്വര്‍ണ വില്പന പൊടി പൊടിക്കും. രണ്ടോ മൂന്നോ കൊല്ലമേ ആയുള്ളൂ ഈ പുത്തന്‍ പെരുന്നാളിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്.
പണി ചെയ്യാന്‍ മടി പിടിച്ച ഒരു വെള്ളിയാഴ്ച ആയതു കൊണ്ട് ഈ 'പോന്നു' പെരുന്നാളിനെ പറ്റി ഒന്നറിയാം എന്ന് കരുതി. മുപ്പത്തി മുക്കോടി ദൈവങ്ങളുള്ള നാട്ടില്‍, തീക്കും, വെള്ളത്തിനും ദൈവങ്ങള്‍ ഉള്ള നാട്ടില്‍ സ്വര്‍ണത്തിനും ആകാം ഒരു ഉത്സവം. ഒന്നല്ലേലും നമ്മളു തുല്യവകാശ ജനാധിപത്യ രാഷ്ട്രമല്ലേ?.
പക്ഷെ വായിച്ചു തുടങ്ങിയപ്പോഴല്ലേ, സ്വര്‍ണവും ത്രിതീയയും തമ്മില്‍ ഗൂഗിള്‍ ചെയ്താല്‍ പോലും കിട്ടാനില്ല ഒരു ഒറിജിനല്‍ ബന്ധം. മാദ്ധ്യമങ്ങളും, സ്വര്‍ണക്കടക്കാരും കല്പിച്ചു നല്‍കിയ ഡ്യൂപ്ലിക്കേറ്റ് ബന്ധങ്ങള്‍ മാത്രം. ത്രിതീയയെ പറ്റി വിശ്വാസങ്ങള്‍ പലതുണ്ടെങ്കിലും, ക്ഷയിക്കാത്ത (അക്ഷയ) പുണ്യം നേടാന്‍ ഉള്ള ഒരു ദിവസം ആണിതെന്നു പൊതു തത്വം. പുണ്യം നേടാനുള്ള വഴികളും ഉണ്ട്.. അവ താഴെ പറയും പോലെ.
സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതര്‍പ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സംസ്കൃതം ഒന്നും അറിയില്ലെങ്കിലും ഇപ്പറഞ്ഞതില്‍ സ്വര്‍ണം ഷോപ്പിങ്ങ് ഇല്ലെന്നറിയാന്‍ സലിം കുമാര്‍ പറഞ്ഞ പോലെ വെറും "കോമണ്‍ സെന്‍സ്" പോരെ?. ഇതൊന്നും ചെയ്യാന്‍ പറ്റിയില്ലേലും പുണ്യം ചെയ്യാനുള്ള വഴി നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കുക എന്നതായിരുന്നു എന്റെ അറിവ്. ഛെ, വെറും തെറ്റ്. പുണ്യം നേടാന്‍ പണം കൊടുത്തു പോന്നു വാങ്ങുക, ഇനി പോന്നു കിട്ടിയില്ലേല്‍ കൂപ്പണ്‍ എങ്കിലും വാങ്ങുക, പുണ്യം പുറകെ എത്തും.
പുണ്യം നേടാന്‍ ഒരു ദിവസം ഉണ്ടെന്നും, അന്ന് ദാനം ചെയ്‌താല്‍ അത് വരെ കഞ്ചാവ് കൃഷി ചെയ്തതിന്റെ പാപം പോകുമെന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി പുളിക്കും. ഈശ്വരന്‍ മോളില്‍ ഓരോരുതരുടെയം പാപ പുണ്യത്തിന്റെ എക്സല്‍ അപ്ഡേറ്റ് ചെയ്തു ഇരിക്കുകയാണെന്നും എനിക്ക് വിശ്വാസം ഇല്ല. പക്ഷെ, ഇതൊക്കെ വിശ്വസിക്കുന്ന ആളുള്ള നാട്ടില്‍ നമുക്ക് ഈയൊരു സ്വര്‍ണ വില്പനയെ കിട്ടിയൊള്ളൂ പുണ്യത്തിനു?.
ആചാരങ്ങള്‍ കാപട്യങ്ങള്‍ ആകുന്നതിനും, അവ കണ്ണടച്ച് അനുഷ്ടിച്ചു അന്ധ വിശ്വാസം ആകുന്നതിനും ഉത്തമ ഉദാഹരണം ആണ് സ്വര്‍ണ കടക്കാര്‍ക്ക് വില്പന മേള, മാധ്യമങ്ങള്‍ക്ക് പരസ്യ മേള, ജനങ്ങള്‍ക്ക് പുണ്യ മേള എന്നിങ്ങനെ ആചാരപൂര്‍വ്വം നടക്കുന്ന അക്ഷയ ത്രിതീയ.
കൊടുക്കുന്നത് മുക്ക് പണ്ടം അല്ലാത്ത കാലത്തോളം. ഇതൊരു കുഞ്ഞു തട്ടിപ്പ് മാത്രം. അത് കൊണ്ട് ഗവണ്മെന്റ് സ്വര്‍ണ കടക്കാര്‍ക്കെതിരെ വാളെടുക്കേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ ഇങ്ങനെ ഒരു വിശ്വാസം ഉണ്ടെങ്കില്‍ അതിനെ നമുക്ക് നല്ല രീതിയിലും ഉപയോഗിക്കാമല്ലോ !.
ഓപ്പറേഷന്‍ സിമ്പിള്‍ : നമ്മുടെ ഏഷ്യാനെറ്റിലെ പ്രശസ്ത ജോത്സ്യനെയും മോഹന്‍ ലാലിനെയും ആയുധമാക്കുക. അന്നേ ദിവസം അനാധാലയങ്ങള്‍ക്ക് ദാനം ചെയ്താല്‍ പുണ്യം സ്വര്‍ണത്തിന്റെ പത്തിരട്ടി എന്ന് ജ്യോത്സ്യഭാഷ്യം. ത്രിതീയക്ക് മുന്നേയുള്ള മൂന്ന് മാസം എല്ലാ പരിഹാര ക്രിയകളിലും അക്ഷയ ത്രിതീയക്കുള്ള അനാഥാലയ ദാനം ഒരു ഐറ്റം ആക്കുക. മീഡിയ ജ്യോത്സനെ കോപ്പി അടിക്കുന്ന ലോക്കല്‍ ജ്യോത്സന്മാര്‍ സംഭവം ഏറ്റു പിടിച്ചോളും. പിന്നെ പിന്നെ ത്രിതീയ പരിഹാരം പറഞ്ഞില്ലേല്‍ ജനം ജോത്സ്യനെ വിശ്വസിക്കില്ല എന്ന ഗതി വരും.
ആദ്യത്തെ സംഭാവനയായി 100001 രൂപ ലാലിന്റെ വക. ചെറുപ്പം മുതലിങ്ങോട്ട് തന്‍ നടത്തിയ അക്ഷയ ത്രിതീയ ദാനങ്ങളാണ് തന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയതെന്ന്‍ ഒരു പ്രസ്താവനയും. "എന്റെ മനസ പുത്രിക്കും" "രഹസ്യത്തിനും" ഒക്കെ ഇടയില്‍ ഒരു ഒരു മിനിറ്റ് പരസ്യമായി ഇവനെ അങ്ങ് കാച്ചുക. വിശ്വാസത്തിന്റെ വെള്ളിക്കാശുകള്‍ അനാധാലയങ്ങളിലേക്ക് പറന്നു വരും. നല്ല കാര്യത്തിനല്ലേ ഒരല്പം നുണയൊക്കെ പറയാം.
അടുത്ത ത്രിതീയക്ക് മുന്നേ സര്‍ക്കാരിനോ/ ഹൈന്ദവ സംഘടനകള്‍ക്കോ ഈ നല്ല ബുദ്ധി തോന്നിയെങ്കില്‍ !!
ചര്‍ച്ച ചെയ്ത് മുന പോയ വിഷയമാണിത്! വെറുതെ ചര്‍ച്ച ചെയ്തിരിക്കാമെന്നല്ലാതെ നമുക്ക് എന്ത് ചെയ്യാനാവും!
ReplyDeleteനടക്കട്ടെന്നേ... ഇനിയും പല ദിനങ്ങളും വേദങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും പെറുക്കിയെടുത്ത് മാര്‍കെറ്റില്‍ വില്‍ക്കാം.
ReplyDeleteഈ മാന്യകാലത്ത് പിടിച്ച് നില്‍കാന്‍ അതെയുള്ളൂ ഒരു മാര്‍ഗം..
ബ്ലോഗില്‍ മുന്‍പ് ചര്‍ച്ച ചെയ്തതാണ് എന്ന അറിവിന് നന്ദി. പക്ഷെ ജനം ആ ദിവസം കൂടുതല്‍ സ്വര്‍ണം വാങ്ങും തോറും നമ്മള്‍ ചര്‍ച്ച കൂട്ടുകയല്ലേ ചെയ്യേണ്ടത്?. അത് കൊണ്ട് മാത്രമല്ലെ ആളുകള്‍ക്കിടയില്‍ ഒരു അവബോധം ഉണ്ടാകൂ..
ReplyDeleteപിന്നെ ചര്‍ച്ചകള്‍ കൊണ്ട് ഒരു ഗുണവും ഇല്ലെങ്കില്‍ ബ്ലോഗുകളും മാധ്യമങ്ങളും ഒക്കെ പൂട്ടേണ്ടി വരില്ലേ?.
ഈ വഴി വന്നതിനും അഭിപ്രായത്തിനും ഏറെ നന്ദി.
അതെ, മൂന്നാലു വര്‍ഷമേ ആയുള്ളൂ ഈ മഹാമഹം ഇവിടെ കേട്ടുതുടങ്ങിയിട്ടു്. എന്തറിഞ്ഞിട്ടാണെന്നറിയില്ല, സ്വര്‍ണ്ണക്കടക്കാരുടെ പരസ്യം മുഴുവന്‍ വിശ്വസിച്ച്, പുണ്യവും (കൂടെ സ്വര്‍ണ്ണവും, അതോ മറിച്ചോ) വാങ്ങാന്‍ പൂരത്തിന്റെ തിരക്കല്ലേ, പാതിരാ വരെയൊക്കെയാ കടകള്‍ തുറന്നിരിക്കുന്നതു്! എളുപ്പത്തില്‍ പുണ്യം കിട്ടാനുള്ള വഴികള്‍. പുണ്യോം കിട്ടും, സ്വര്‍ണ്ണോം കയ്യിലിരിക്കും.അനാഥാലയങ്ങള്‍ക്കു കൊടുത്താല്‍ പുണ്യം കിട്ടിയാലും കാശ് കൈയ്യീന്നു പോവില്ലേ?
ReplyDeleteതലക്കെട്ടില്‍ ഒരു അക്ഷരപ്പിശകുണ്ട്. ഒന്നു ശരിയാക്കുമോ?
ReplyDeleteസ്വര്‍ണത്തിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ ഉല്‍പ്പന്നങ്ങളിലും ഈ പുത്തന്‍ കണ്ടു പിടുത്തങ്ങളുണ്ട്! സോപ്പിലെ മൃഗക്കൊഴുപ്പ് അടങ്ങിയത് അടങ്ങാത്തത് എന്നാ കണ്ടെത്തല്‍. ഇ എഫ് എ അടങ്ങിയ ഹോര്‍ലിക്സ് (എന്താ ഇതൊക്കെ മുമ്പ് കേട്ടിട്ടുണ്ടോ?) ഡി എന്‍ എ, ആര്‍ ഐ പി..... അങ്ങിനെ പോകുന്നു കാര്യങ്ങള്‍. കാലത്തിനൊത്തല്ലെങ്കിലും പല കോലങ്ങളും ഇങ്ങനെ മാറിക്കൊണ്ടിരിക്കും..പല കണ്ടു പിടുത്തങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും...ബയപ്പെടെണ്ടാ..നമുക്ക് പ്രതിഷേധിക്കാന്‍ ബ്ലോഗ് ഉണ്ടല്ലോ!
ReplyDeleteഇനിയും പലതും കാണാനിരിക്കുന്നു,ചാനലുകളും ,വനിതയും manoramayum ഇവിടെ തന്നെ undallo
ReplyDeleteനന്നായിരിക്കുന്നു..
ReplyDeleteതുടരുക...
രണ്ട് സ്മാളടിച്ചാല്‍ പുണ്യം കിട്ടുന്ന ഏതെങ്കിലും ദിവസത്തെ പറ്റി പുരാണങ്ങളിലെങ്ങാനും പറഞ്ഞിട്ടുണ്ടോ എന്തോ ;)
ReplyDeleteഇവിടെ ഒരു ബബിത ചൊല്ലാം
ReplyDelete( തുള്ളല്‍ പാട്ടു പോലെ പാടാം)
ചിട്ടിപിടിച്ചു വട്ടിപിടിച്ചു മുട്ടന്‍ ബ്ലേഡുകള്‍ തപ്പി കാശുകളങ്ങനെ കൂട്ടുന്നേരം
പെട്ടന്നൊരു ദിനം പൂതിയുദിച്ചു മൊത്തം കാശിനും സ്വര്‍ണം വാങ്ങാം.
മോഹന്‍ലാലും ടിവികള്‍ തോറും കേറിയിറങ്ങി പറഞ്ഞൊരു കാര്യം
അക്ഷയ തൃതീയ എന്നൊരു ദിനം ആലൂക്കാന്റെയോ മലബാറിയുടെയോ
ജോസ്കൊക്കരന്റെയോ ഭീമചെച്ചിയുടെയോ ജന്മ ദിനമാണേയ്...
വാങ്ങിയ സ്വര്‍ണം തൂക്കിയത് നോക്കി അപ്പൂപ്പന്‍ താടി പോല്‍ പെരുത്തൊരു ഭാരം
ഇങ്ങനെ പലവിധ നാളുകള്‍ കഴിഞ്ഞു ചിട്ടി പൊട്ടി, ബ്ലേഡു പൊട്ടി
അവസാനം ഉള്ള മാനവും പൊട്ടി അന്തിയുറക്കം കടത്തിണ്ണയിലാക്കി.
പ്രതികരണങ്ങള്‍ക്ക് ഏറെ നന്ദി. ഇത്തരം വിഷയങ്ങളെ പറ്റി മാധ്യമങ്ങള്‍ നടത്താത്ത ഇത്തരം ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ആണ് ഒരു മാധ്യമം എന്ന നിലയില്‍ ബ്ലോഗിന് ശക്തി വരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ReplyDeleteഈ വഴി വന്ന, അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
ഇനി നമ്മളും കൂടെ ഇതിനു പരസ്യം കൊടുക്കണോ?
ReplyDelete