Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Tuesday, 4 June 2013

ക്യാമറകൾ കണ്ണടച്ചിരിക്കുന്ന കാലത്ത്..


The revolution will not be televised, will not be televised,

will not be televised, will not be televised.

The revolution will be no re-run brothers;

The revolution will be live. -- Gil Scott-Heron

ടെലിവിഷൻ ക്യാമറകൾ കണ്ണടച്ചിരിക്കുന്ന കാലത്ത് ടർക്കി കത്തുകയാണ്‌., നഗര മധ്യത്തിലെ പാർക്ക്‌ ഇടിച്ചു നിരത്തി ഷോപ്പിംഗ്‌ സെന്റെർ പണിയാനുള്ള സർക്കാർ തീരുമാനമാണ് Erdogan നയിക്കുന്ന AKP പാർട്ടിയുടെ സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തെ തെരുവിലേക്ക് വലിച്ചിഴച്ചത്. സമാധാനപരമായി പാർക്കിനുള്ളിൽ സമരം നടത്തിയ വിദ്യാർഥികളെ പോലീസ് അടിച്ചമർത്തിയതോടെ ആണ് ജനം തെരുവിലേക്ക് ഇറങ്ങിയത്‌. .. ടർക്കിഷ് മീഡിയ ഇപ്പോഴും പ്രതിഷേധങ്ങളെ അവഗണിക്കുകയാണ് .

പാർക്ക്‌ ഒരു പ്രതീകം മാത്രമാണ് , അത് പ്രതിനിധീകരിക്കുന്നത് ടർക്കിയിലെ ഭരണ സംവിധാനങ്ങളിൽ പിടി മുറുക്കിയിരിക്കുന്ന അഴിമതിയും , അതിനുമപ്പുറം ഒരു സെക്യുലർ ഭരണകൂടത്തിൽ നിന്ന് ഏകാധിപത്യതിലെക്കും മത രാഷ്ട്രത്തിലെക്കും ടർക്കി നടത്തുന്ന ചുവടു വയ്പ്പുകൾ തന്നെയാണ്. ഈ ഭരണകൂടം നടപ്പിലാക്കിയ മാറ്റങ്ങളിൽ ചിലത് ചുവടെ

1. പത്ര പ്രവർത്തകർക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തൽ. നൂറു കണക്കിന് പത്ര പ്രവർത്തകർ ജയിലിലാണ്

2. സ്കൂളുകളിലും സമൂഹത്തിലും മത സ്വാധീനം വർദ്ധിപ്പിക്കാൻ ഉള്ള നടപടികൾ.

3. ജന പ്രക്ഷോഭങ്ങൾക്ക് എതിരെ എടുക്കുന്ന കനത്ത പോലീസ് നിലപാടുകൾ.

4. ജനങ്ങളുടെ ജീവിത രീതിയിൽ ഉള്ള ഇടപെടലുകൾ (പൊതു സ്ഥലങ്ങളിൽ ചുംബിക്കുന്നതിനു വിലക്ക് , അബോർഷൻ നിരോധനം , മദ്യത്തിന് എതിരായ നിലപാടുകൾ )

5. ഭരണ ഖടനാ കോടതിയെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ.

6. അഴിമതി , നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വകാര്യ വൽക്കരണം.

സമരം ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയ , ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് എതിരെയാണ് എന്നതും ശ്രദ്ധേയം . ടർക്കിയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ച, മൂന്ന് തിരഞ്ഞെടുപ്പുകൾ ജയിച്ച പാർട്ടി അഴിമതിയിലും , മുൻവിധികളിലും മുങ്ങി ജനങ്ങളിൽ നിന്ന് അകലുന്നത് മറ്റു ജനാധിപത്യ സർക്കാരുകൾക്ക് ഒരു പാഠം ആകേണ്ടതാണ്. അവർ കേൾക്കാൻ തയ്യാറാണെങ്കിൽ


കൂടുതൽ അറിയാൻ
===================

1. http://www.guardian.co.uk/commentisfree/2013/jun/03/turkey-protest-worth-heeding-editorial

2. http://www.guardian.co.uk/world/feedarticle/10821900

3. Pictures : http://imgur.com/a/k5WkW

Friday, 19 December 2008

വാര്‍ത്തകള്‍ വരുന്ന വഴി

ഇന്നലെയും ഇന്നുമായി കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം ദാവൂദിന്റെ മുംബൈ ആക്രമണത്തില്‍ ഉള്ള പങ്കിനെപ്പറ്റി ഘോരഘോരം വാദിക്കുന്നു.

malayalam

ഇനി dec 4നു foreign പോളിസി ജേര്‍ണലില്‍ വന്ന ഈ ലേഖനം നോക്കൂ..

foreignpolicy journal

"They had set out from Karachi in a ship called the “MV Alpha”, which is allegedly owned by Dawood Ibrahim, a terrorist wanted by India in connection with bombings in Bombay in 1993 that resulted in 250 deaths. Ibrahim is also wanted by Interpol, and has been designated a global terrorist by the U.S."

"
On November 26, as the terrorists neared their target destination, they killed Solanki by slitting his throat. An associate of Ibrahim’s in Mumbai had arranged to pick the team up in inflatable rubber dinghies".

ദാവൂദിന്റെ പങ്കു വ്യക്തമല്ലേ?. ഡിസംബര്‍ 4 നു അമേരിക്കയില്‍ അറിഞ്ഞ വാര്‍ത്ത‍ ഇങ്ങെത്താന്‍ 15 ദിവസമോ?. കപ്പല്‍ വഴിയാവുമോ വാര്‍ത്ത‍ വന്നത്?.

കേരളത്തിലെ മാധ്യമങ്ങളെ മാത്രം കുറ്റം പറയുന്നതിലും കാര്യമില്ല. ഇന്ത്യയിലെ മറ്റു പത്രങ്ങളും ഈ വാര്‍ത്ത‍ ഇതിന് മുന്പ് റിപ്പോര്ട്ട് ചെയ്തോ എന്നെനിക്കു സംശയമുണ്ട്‌.


മുംബൈ ആക്രമണം : ചില പാക്കിസ്ഥാന്‍ ചിന്തകള്‍

മുംബൈ ആക്രമണത്തിനു ശേഷം വന്ന ചില ചിന്തകള്‍ : പാക്കിസ്ഥാനില്‍ നിന്നും.
അക്രമികളെ കുറിച്ചുള്ള ചില നിഗമനങ്ങള്‍ കേട്ടു ഞാന്‍ ചിരിച്ചു പോയി. ആദ്യ വീഡിയോയില്‍ അവസാന ഭാഗത്ത് സംസാരിച്ച ചില കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നി. ആക്രമണം തുടങ്ങിയ ഉടന്‍ പാക്കിസ്ഥാന് നേരെ വിരല്‍ ചൂണ്ടുന്നത് ശരിയയല്ലല്ലോ. അന്വേഷണം നടത്തി ആരോപണങ്ങള്‍ ഉറപ്പു വരുത്തേണ്ട സാമാന്യ മര്യാദ നമുക്കില്ലേ?. Zaid hamid എന്ന അതി ബുദ്ധിമാന്റെ വാദങ്ങള്‍ ഭയന്കരം. പക്ഷെ, ഇന്ത്യക്കെതിരെ പാക്കിസ്ഥാനിലെ പൊതു വികാരം ഇതാണെങ്ങില്‍ അത് എന്നെ ഭയപ്പെടുത്തുന്നു. കാണുക അഭിപ്രായം അറിയിക്കുക.

http://www.hotklix.com/?ref=content/152704


http://www.hotklix.com/?ref=content/157547