Thursday, 9 April 2009

ഒരു കേരളീയ ക്വിസ് !!

ബ്ലോഗില്‍ ഇത് ചോദ്യോത്തരങ്ങളുടെ കാലമാണല്ലോ. കളിയും കാര്യവുമായ ചോദ്യോത്തരങ്ങള്‍ കണ്ടപ്പോള്‍ ഞാനും നടത്താം ഒരു ക്വിസ് എന്ന് തോന്നി. കേരളത്തെ ചുറ്റി പറ്റിയുള്ള 10 ചോദ്യങ്ങള്‍ !

മിടുക്കന്മാരും മിടുക്കികളും ഗൂഗിളിനോട് ചോദിക്കും എന്നറിയാവുന്നതിനാല്‍ ചോദ്യങ്ങള്‍ക്ക് ഒരല്പം വളച്ച് കെട്ടല്‍ ഉണ്ട്. അപ്പോള്‍, ഉത്തരം പറയാന്‍ റെഡി ആയിക്കോളൂ..

1. ഒരു നേരത്തെ ആഹാരത്തിനായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുറിയില്‍ ഇരുന്നു പാട്ട് പാടേണ്ടി വന്ന മലയാളത്തിന്റെ മഹാ ഗായകന്‍?.

2. "Sherlock Holmes" കഥകള്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്തിട്ടുള്ള താഴെ പറയുന്ന പ്രതിഭ ശാലികള്‍.

ഒന്നാമന്‍ : MLAയും MPയും ആയിരുന്നു.
രണ്ടാമന്‍ : പ്രശസ്ത കഥാകാരന്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍
മൂന്നാമന്‍ : കേരളം കണ്ട ഏറ്റവും പ്രശസ്തനായ ജനപ്രിയ കഥ എഴുത്തുകാരില്‍ ഒരാള്‍.

3. "ഒരു കള്ളന്‍ ചത്താല്‍ നാട്ടിന്പുരത്തും നഗരത്തിലും ബന്ദ്. ഒരു പോലീസുകാരന്‍ ചത്താല്‍ എവിടെയാടാ ബന്ദ്?. അവന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടിവയറ്റില്‍ അല്ലാതെ??"
-- ഈ നാടക ഡയലോഗ് എഴുതിയ പ്രശസ്ത (നാടക) രചയിതാവ്?

4. എഴുതുന്ന നോവലിന്റെ പശ്ചാത്തലം മനസിലാക്കാന്‍ ഒരു ചെറിയ സ്വര്‍ണ്ണ കള്ളക്കടത്ത് നടത്താന്‍ ആലോചിച്ച പ്രശസ്ത്ത സാഹിത്യകാരന്മാര്‍?

5. സ്വന്തം കവിത ക്ലാസ്സില്‍ പഠിക്കാന്‍ ഭാഗ്യം (?) ഉണ്ടായ കവി?.

6. ആളെ കണ്ടു പിടിക്കൂ. : സാധാരണക്കാരന്‍ ആയ നേതാവ്. കേരളത്തില്‍ മന്ത്രി ആയിരുന്നു. അച്ഛനെയും മകനെയും അടുത്തടുത്ത തിരഞ്ഞെടുപ്പുകളില്‍ തോല്‍‌പിച്ച് പ്രശസ്ത്തി നേടി.

7. രതി നിര്‍വേദം എന്നാ ചിത്രത്തിന് പദ്മരാജന്‍ ആദ്യം നിശ്ചയിച്ച പേര്?.

8. കേരളത്തിനെതിരെ ഗോള്‍ അടിച്ചു കേരളത്തെ സന്തോഷ് ട്രോഫി ഫൈനലില്‍ തോല്പിച്ച മലയാളി?.

9. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സൂക്ഷിച്ചു വരുന്ന വൃക്ഷത്തിന്റെ ചരിത്ര പ്രാധാന്യം?

10. "പെയിന്റെര്‍ കുഞ്ഞാപ്പു" -- ഏതു നോവലിലെ കഥാപാത്രം?

അപ്പൊ, ചോദ്യങ്ങള്‍ റെഡി. ഉത്തരങ്ങള്‍ പോന്നോട്ടെ.. എന്റെ വക ഉത്തരങ്ങള്‍ (വിജയിയെയും) ശനിയാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.

7 comments:

  1. 4. എം.ടി, എന്‍.പി മുഹമ്മദ് - അറബിപ്പൊന്നിനു വേണ്ടീ
    5. ചങ്ങമ്പുഴ
    10. ദേശത്തിന്റെ കഥ

    ബാക്കി വിവരം ഉള്ളവര്‍ പറയട്ടെ :)

    ReplyDelete
  2. 3.കെ.ടി
    5.ചങ്ങംബുഴ
    7.രതി+അപ്പു
    10.ഒരു ദേശത്തിന്റെ കഥ

    ReplyDelete
  3. കിസ്സർ10 April 2009 at 07:38

    കേരളിയ ക്വിസ് എന്ന സങ്കുചിത മനസ്ഥിതി ശരിയാല്ലാത്തതിനാൽ ഒരു വെല്ല്യ കാഴ്ചപ്പാടിൽ വേണം കാര്യങ്ങൾ കാണാൻ. ഒരുപിടി ഉത്തരങ്ങൾ പിടി

    1. ഷഡ്‌കാല ഗോവിന്ദമാരാർ

    2.
    MLA & MP : കെ കരുണാകരൻ
    ഗവ. ഉദ്യോഗസ്ഥൻ: ഉണ്ണിത്താൻ (ജഗതി, വാസ്തവം)
    ജനപ്രിയ എഴുത്തുകാരൻ: ആനന്ദ്

    3. വില്ല്യം ഷേക്സ്പിയർ. മലയാളം വേണന്ന് നിർബന്ധമാണെങ്കിൽ വിലാസൻ കുന്തംകുലുക്കി എന്നു വായിച്ചാ മതി

    4. മക്കെന്നാസ് ഗോൾഡിന്റെ തിരക്കഥാകൃത്തുക്കൾ

    5. മുഹമ്മദ് സഗീർ പണ്ടാരത്തിൽ

    6. പത്മജ വേണുഗോഫാൽ

    7. കിന്നാരത്തുമ്പികൾ

    8. ഡിയഗൊ മറഡോണ

    9. അതു പണ്ട് പോർചുഗീസിൽനിന്നു കൊണ്ടുവന്ന മരച്ചീനി കമ്പാണ്

    10. ഏകാന്തതയുടെ നൂറ് വർഷങ്ങൾ

    ReplyDelete
  4. പൊട്ടസ്ലേറ്റേ,വലച്ചു കളഞ്ഞല്ലോ.
    ഒന്നു മാത്രം അറിയാം.5th one.ചങ്ങമ്പുഴ.

    ReplyDelete
  5. 5. ചങ്ങമ്പുഴ

    8. I.M വിജയന്‍

    9. മാര്‍ത്താണ്ട വര്‍മ ഒളിച്ചിരുന്നതായി വിശ്വസികുന്ന മരം

    ReplyDelete
  6. ഒരാഴ്ച വൈകിയതില്‍ ക്ഷമ ചോദിച്ചു കൊണ്ട്, ഉത്തരങ്ങള്‍ ഇതാ.

    1. ബാബുരാജ്

    2.
    a) സെബാസ്റ്റ്യന്‍ പോള്‍
    b) മുട്ടത്തു വര്‍ക്കി
    c) മലയാറ്റൂര്‍

    3. N.N.പിള്ള

    4. MT & N.P.മുഹമ്മദ്

    5. ചങ്ങമ്പുഴ

    6. V.V.രാഘവന്‍

    7. പാമ്പ് (നല്ല ബോറന്‍ പേരല്ലേ?)

    8. നജീബ് (മഹാരാഷ്ട്രക്ക് വേണ്ടി)

    9. മാര്‍ത്താണ്ട വര്‍മ ഒളിച്ചിരുന്ന അമ്മച്ചി പ്ലാവ്

    10. ദേശത്തിന്റെ കഥ

    പങ്കെടുത്ത എല്ലാവര്ക്കും നന്ദി.

    ReplyDelete