ബോറടിച്ചിരുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ജനാലക്കുള്ളിലെ 'തീ കുറുക്കനിലൂടെ' ഞാന്‍ നിന്റെ സുന്ദര വദനം കണ്ടു, നിന്നെ പ്രണയിച്ചു.
ആ സുന്ദര വദനത്തിലെ തിലക കുറി ആകാന്‍ മോഹിച്ചു ഞാന്‍ എന്റെ പൊട്ടിയ സ്ലേടുമായി നിന്റെ അടുത്തെത്തി. നീ എന്റെ കുറിപ്പുകളെ കൂട്ടുകാര്‍ക്കു കാട്ടിക്കൊടുത്തു, എനിക്ക് പുതിയ കൂട്ടുകാരെ തന്നു.
ക്രിസ്തുമസ് അവധി ദിനങ്ങളില്‍ നീ എനിക്ക് പ്രിയന്കരിയായ കൂട്ടുകാരിയായി. അവധിയുടെ വിരസതകളില്‍ ഞാന്‍ നിന്നിലൂടെ ഒരു പുതിയ ലോകം കണ്ടു.
പക്ഷെ, ഹാ പുഷ്പമേ, സന്തോഷം ജീവിതത്തില്‍ നൈമിഷികമല്ലോ !. ഇന്നു രാവിലെ നീ " വീണിതല്ലോ കിടക്കുന്നു ബൂലോഗ ധരണിയില്‍ ". നിന്നെ കാണാന്‍ ഓടിയെത്തിയ ഞാന്‍ കണ്ടത് ഈ കിരാത സന്ദെശമത്രെ !
എം കെ പോള്‍ എന്ന കിരാതന്റെ പിടിയിലാണ് നീ എന്ന് ഞാനറിയുന്നു. ആ കരാള ഹസ്തങ്ങളില്‍ നിന്നു രക്ഷപെട്ടു നീ എന്നരികിലേക്ക് ഓടി വരുന്ന ദിനവും കാത്തു ഞാനിരിക്കുന്നു. അതോ, ഇനി കാമുകിയെ വില്ലനില്‍ നിന്നു രക്ഷിക്കാന്‍ ലാലേട്ടനെ പോലെ മുണ്ടും മടക്കി കുത്തി, മീശയും പിരിച്ചു ഞാന്‍ എത്ത്ണോ?
-- പ്രിയ കാമുകന്‍.
:)
ReplyDeleteചിന്തയുടെ പ്രിയ കാമുകന്‍... !!!
ReplyDeleteചിന്ത ഇതാ തിരിച്ചെത്തിയിരിക്കുന്നു..സന്തോഷമായല്ലോ..
ReplyDeleteവന്നല്ലോ വനമാല... ഇനിയെന്താ പ്രശ്നം..
ReplyDeleteനവവത്സരാശംസകള്‍...
-പെണ്‍കൊടി...
ഞാന്‍ പോസ്റ്റ് ചെയ്യുന്നത് വരെ അനിശ്ചിതകാലത്തേക്ക്ക് നീട്ടിയിരിക്കുകയായിരുന്നു.. എന്തായാലും വന്നല്ലോ..
ReplyDeletehappys endings....
ഈ ചെറിയ വിരഹ കാലത്ത് എനിക്ക് ആശ്വാസമെകിയവര്കെല്ലാം നന്ദി. :D
ReplyDelete