ഡോകുമെന്ടറികളുടെ, പ്രത്യേകിച്ച് മൃഗങ്ങളെ കുറിച്ചുള്ളവയുടെ, ഒരു ആരാധകനേ അല്ല ഞാന്‍. TV കാണുന്ന കാലത്ത് ഞാന്‍ ഒഴിവാക്കിയിരുന്ന ഏക ചാനല്‍ അനിമല്‍ പ്ലാനെറ്റ് ആയിരുന്നു. അത് കൊണ്ടു തന്നെ BBC യുടെ "പ്ലാനെറ്റ് ഏര്‍ത്ത് " എന്ന ഡോകുമെന്ററി യാദൃശ്ചികമായി ഞാന്‍ കണ്ടു തുടങ്ങിയപ്പോള്‍ അതിന്റെ 11 ഭാഗങ്ങള്‍ ഞാന്‍ കണ്ടു തീര്‍ക്കില്ല എന്നെനിക്കുറപ്പായിരുന്നു.
പക്ഷെ 2 അവധി ദിവസങ്ങള്‍ക്കും 7 ഭാഗങ്ങള്ക്കുമപ്പ്റം, ആ ഉറപ്പു വെറും കുറുപ്പിന്റെ ഉറപ്പായി മാറി. "Pole to Pole" എന്ന ആദ്യ എപ്പിസോടോടെ തന്നെ ഞാന്‍ പ്ലാനെറ്റ് ഏര്‍ത്തിന്റെ ആരാധകനായി മാറിയിരുന്നു.
ഭൂമിയെയും, അതിലെ മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത പ്രദേശങ്ങളെയും, അവയിലെ ജീവല്‍ വിവിധ്യത്തെയും ലോകത്തിനു കാട്ടിക്കൊടുക്കാനായി BBC ഒരുക്കിയ ഈ ദ്രിശ്യ വിരുന്നു ഭൂമിയെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവരെല്ലാം .
കാണേണ്ടതാണ്. ബോറടിപ്പിക്കുന്ന വസ്തുതകളും , ഇഴഞ്ഞു നീങ്ങുന്ന ഇല്ലാതെ BBC ഭൂമിയെപ്പടി നമുക്കേറെ പറഞ്ഞു തരുന്നു. ഭൂമിയുടെ, അതിലെ ജീവജാലങ്ങളുടെ ഇത്രയും മനോഹരമായ ചിത്രീകരണം ഞാന്‍ മറ്റൊരിടത്തും കണ്ടിട്ടില്ല.
58 മിനിട്ട് വീതമുള്ള 11 ഭാഗങ്ങളായാണ് BBC പ്ലാനെറ്റ് ഏര്‍ത്ത് ഒരുക്കിയിരിക്കുന്നത്. മനോഹരമായ
ഷോടുകളും അതിനപ്പുറം ഒരിക്കലും ബോറടിപ്പിക്കാത്ത വിവരണങ്ങളും, വിവിധ്യമാര്‍ന്ന കാഴ്ചകളും, ഉദ്വേഗ ജനകമായ ഇര തേടല്കളും ഓരോ ഭാഗത്തിലുമുണ്ട്. ഇതു വരെ ക്യാമറക്ക് മുന്നില്‍ വന്നിട്ടില്ലാത്ത പല മൃഗങ്ങളെയും ആദ്യമായി ഷൂട്ട് ചെയ്ത BBC, ലോകത്തിന്റെ ജീവല്‍ വിവിധ്യത്തെ അതിന്റെ എല്ലാ പോലിമയോടും കൂടി നമുക്കു സമ്മാനിക്കുന്നു.
മസൈമാരയിലെ കാട്ടു പോത്തുകളുടെ കൂട്ട പ്രവാസവും, ഹിമാലയം കടന്നെത്തുന്ന പക്ഷികളുടെ കൂട്ടങ്ങളും, 6 മാസം
അന്ടാര്ടികായിലെ കൊടും തണുപ്പില്‍ മുട്ടയ്ക്ക് കാവല്‍ നില്ക്കുന്ന ആണ്‍ പെന്ഗുഇനുകല് തുടങ്ങി, കവിത പോലെ മനോഹരമയ ഷോടുകളിലൂടെ മാറി മാറി പ്രതിപാദിക്കപെടുന്ന ജീവികളുടെ, പ്രദേശങ്ങളുടെ, കാലാവസ്ത്ഥയുടെ കഥകള്‍ നമ്മെ ആശ്ചര്യം എന്ന ഭാവത്തിന്റെ അര്‍ഥം അറിയിക്കും.
david attenborough ശബ്ദം നല്കുന്ന ഈ സീരീസ് 2000 ദിവസത്തെ, ലോകത്തിന്റെ 110 ഭാഗങ്ങളിടെ ചിത്രീകരണത്തിന് ശേഷമാണു പൂര്‍ത്തിയാക്കിയത്. BBC യുടെ പൂര്‍ണമായി High Defenition ല്‍ ചിത്രീകരിച്ച ആദ്യ ഡോകുമെന്ടര്യും ഇതു തന്നെ.
നമ്മള്‍ ജീവിക്കുന്ന ഭൂമിയുടെ വൈവിധ്യവും ഭംഗിയും അറിയാന്‍ ആഗ്രഹമുള്ളവര്‍, അല്ലെങ്ങില്‍ അത് പുതു തലമുറയ്ക്ക് കാട്ടി കൊടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ പരമ്പര തീര്ച്ചയായും കാണണം.
ഒത്തിരി പറഞ്ഞു ബോറടിപ്പിക്ക്ന്നതില്‍ അര്‍ഥമില്ല, ഈ പരമ്പര നിങ്ങല്കിഷ്ടപെടുമോ എന്നറിയാന്‍ ആദ്യ ഭാഗം ഒന്നു കണ്ടു നോക്കൂ.
Planet Earth
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
ReplyDeleteവീട്ടില്‍ ടിവി ഇല്ല :( ഡീവിഡി ഇറങ്ങിയിട്ട് കാണാം)
ReplyDeleteനെറ്റിലോ മറ്റോ കാണാന്‍ പറ്റുമോ?
നന്ദി ട്ടോ സ്ലേറ്റേ...
ReplyDeleteഎല്ലാ എപിസോടും ഇവിടെ കാണാം
ReplyDeletehttp://www.watchtvsitcoms.com/planetearth.php
7അം ഭാഗത്തിന് മാത്രം എന്തോ സ്ട്രീമിന്ഗ് പ്രശ്നം.
എല്ലാവര്ക്കും സന്തോഷം നിറഞ്ഞ ഒരു 2009 ആശംസിക്കുന്നു.