വര്‍ഷാവസാനം കിട്ടിയ മെഗാ ഹിറ്റുകളുടെ തിളക്കത്തില്‍ കണ്ണ് മഞ്ഞളിച്ച ഹിന്ദി സിനിമ ലോകം അടുത്ത വര്ഷവും തരാധിപത്യത്തിലാവും എന്നതില്‍ സംശയമൊന്നുമില്ല.
പക്ഷെ, ഷാരൂഖ് ഖാനും അക്ഷയ് കുമാറുമൊക്കെ ഉള്ള തട്ട് പൊളിപ്പന്‍ സിനിമകള്‍ മാത്രമല്ല, നിലവാരമുള്ള ഒരു പിടി സിനിമകളും ഹിന്ദിയില്‍ പുറത്തിറങ്ങുന്നുണ്ട്. താരബലമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കിടയില്‍ അവ അര്‍ഹിക്കുന്ന വിജയം അവര്ക്കു കിട്ടുന്നില്ലെന്ന് മാത്രം.
കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഞാന്‍ കണ്ട അത്തരം ചില ചിത്രങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റ്. ബുദ്ധി ജീവി കളിക്കാനാണ് എന്റെ പുറപ്പാടെന്ന് നിങ്ങള്‍ കരുതിയെങ്ങില്‍, തള്ളെ, നിങ്ങള്‍ക്ക് തെറ്റി. അവാര്‍ഡു കിട്ടിയ ഒറ്റ പടവും ഇല്ല ഈ ലിസ്റ്റില്‍. ഞാന്‍ കണ്ടു ഇഷ്ട്ടപെട്ട ചില സിനിമകള്‍ മാത്രം.
ജോണി ഗദ്ദാര്‍ (Johnny Gaddaar) :
==========================
5 പേര്‍ ചേര്ന്നു നടത്തുന്ന കച്ചവടത്തിനിടയില്‍ മറ്റു 4പേരയും ചതിക്കാന്‍ ശ്രമിക്കുന്ന ജോണി എന്ന പ്രധാന കഥാപാത്രത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥ. ഒന്നാംതരം ത്രില്ലര്‍. അത്യുഗ്രന്‍ ക്ലൈമാക്സ്. 2007 ലെ ഏറ്റവും മികച്ച ഹിന്ദി സിനിമ.
ഒയെ ലക്കി ലക്കി ഒയെ (Oye Lucky Oye)
===============================
ഒരു കള്ളന്റെ കഥ പറയുന്ന ഈ ചിത്രം പതിവ് ഹിന്ദി സിനിമകളില്‍ നിന്നു വ്യത്യസ്തം. നായകന്‍ - വില്ലന്‍ - നായിക ചിന്തകളില്‍ നിന്നു മാറി രസകരമായ അവതരണ ശൈലി. നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള കഴിവ് അഭി ഡിയോള്‍ വീണ്ടും കാണിക്കുന്നു.
മനോരമ 6 ഫീറ്റ് അണ്ടര്‍ (Manorama 6 Ft Under)
=====================================
ചൈന ടൌണ്‍ എന്ന വിഖ്യാത ഇംഗ്ലീഷ് സിനിമയില്‍ നിന്നു കടമെടുത്ത പ്രമേയം. വീണ്ടും അഭി ഡിയോള്‍ നായകന്‍. അഴിമതിക്ക് പുറകെ പോകാന്‍ നിര്‍ബന്ധിതനാകുന്ന ഒരു പുസ്തക രചയിതാവിന്റെ കഥ.
മികവുറ്റ അഭിനയവും സസ്പെന്‍സും സിനിമയെ വ്യത്യസ്തമാക്കുന്നു. വേഗം കുറഞ്ഞ അവതരണ ശൈലി ചെറിയ രസം കൊല്ലി ആകുന്നുവെങ്കിലും ഒരു നല്ല സിനിമ.
ദസ് വിദാനിയാ (Dasvidaniya)
=======================
മരണത്തിനു മുന്പേ തന്റെ പത്തു ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം. വിനയ് പതക് എന്ന കഴിവുറ്റ നടന്റെ അഭിനയ മികവു കൊണ്ടും ജീവസുറ്റ ഒരു കഥ കൊണ്ടു ശ്രദ്ധേയം. കരച്ചില്‍ ഫോര്‍മുലകള്‍ക്കു ഇടം കൊടുക്കാതെ രസകരമായ രീതിയില്‍ സംവിധായകന്‍ കഥ പറഞ്ഞിരിക്കുന്നു.
ഭേജ ഫ്രൈ (Bheja Fry)
===============
വിനയ് പതക് എന്ന നടന്റെ പ്രതിഭയുടെ സാക്ഷ്യ പത്രം. വെറും 6 കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ സിനിമ, കഥയുടെ വ്യത്യസ്തത കൊണ്ടും, നര്‍മം കൊണ്ടും, അഭിനയ മികവു കൊണ്ടും നമ്മെ അതിശയിപ്പിക്കും.
വെല്‍ക്കം ടു സജ്ജന്പുര്‍ (Welcome to Sajjanpur)
=====================================
സജ്ജന്പുര്‍ എന്ന ഗ്രാമത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും എഴുത്തുകാരന്‍ ആകാന്‍ മോഹിച്ചു നാട്ടുകാരുടെ കത്തെഴുത്ത് കാരന്‍ ആയി മാറിയ നായകന്റെ ജീവിത ദൃശ്യങ്ങളിലൂടെ രസകരമായി അവതരിപ്പിക്കുന്ന ചിത്രം. ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തെയും അവിടുത്തെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തെയും നര്‍മം തുളുമ്പുന്ന രീതിയില്‍ ശ്യാം ബെനഗല്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്ത്തും ബോറടിപ്പിക്കാത്ത ചിത്രം.
ഹിന്ദിയേക്കാള്‍ അല്പം കൂടി മനസിലാക്കാന്‍ പ്രയാസമായ ഭോജ്പുരി ആണ് ഭാഷ. അതിനാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഉള്ള കോപ്പി കാണുന്നത് നന്ന്.
എ വെനെസ് ഡേ (A Wednesday)
=========================
കൂട്ടത്തില്‍ ഏറ്റവും പ്രശസ്തി കിട്ടിയ ചിത്രം. തീവ്രവാദി ആക്രമങ്ങളില്‍ മനം മടുത്തു പ്രതികാരം ചെയ്യാനിറങ്ങുന്ന സാധാരണക്കാരന്റെ കഥ പറയുന്ന ഈ ചിത്രം കാലിക പ്രസക്തമായ ഒരു വിഷയം തീവ്രതയോടെ കൈകാര്യം ചെയ്യുന്നു. ഈ കൊല്ലത്തെ ഏറ്റവും നല്ല ഹിന്ദി സിനിമ എന്ന് നിസ്സംശയം പറയാം.
നസറുദ്ദിന്‍ ഷായും അനുപം ഖേറും മത്സരിച്ചഭിനയിച്ച ചിത്രം. തീര്‍ച്ചയായും കാണേണ്ടുന്ന ഒന്ന്.
ഇതുവരെ കണ്ടിട്ടില്ലെങ്ങിലും സമാന മനസ്കരായ സുഹൃത്തുക്കളില്‍ നിന്നു നല്ല അഭിപ്രായം കേട്ട മറ്റു രണ്ടു സിനിമകള്‍ ആണ് 'ഖോസ്ല കാ ഖോസ്ലയും' (khosla ka khosla), 'മുംബൈ മേരി ജാനും'. (Mumbai Meri Jaan)
താരങ്ങളില്ലാതെ, വമ്പന്‍ പരസ്യങ്ങള്‍ ഇല്ലാതെ വന്ന, എന്നാല്‍ നിങ്ങള്‍ക്കിഷ്ടപെട്ട, നിലവാരമുള്ള ഇത്തരം സിനിമകള്‍ വേറെയുണ്ടോ?. പറയൂ.
ഞാനൊരു ലിസ്റ്റിട്ടാല്‍ തീര്‍ച്ചയായും ഇതു പോലെ തന്നെ ആയേനെ..
ReplyDeleteജോണി ഗദ്ദാര്‍... അവനായിരുന്നു യഥാര്‍ത്ഥതാരം. ബെസ്റ്റ് ഓഫ് 2007.... എന്തു കൊണ്ടോ കളക്ഷന്‍ അത്ര കിട്ടിയില്ല. പറ്റുവാണേല്‍ അവനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണം
റോക്ക് ഓണ്‍ താരനിര ഇല്ലതെ വന്ന മറ്റൊരു നല്ല ചിത്രമാണ്.
പൊട്ടസ്ലേറ്റിന്റെ സിനിമാ സെന്‍സ് എനിക്കു വലിയ ഇഷ്ടമായി.... :)
സാധാരണ ഹിന്ദി സിനിമ മുഴുവന്‍ എവിടുന്നേലും മോഷ്ടിച്ചതായിരിക്കും എന്നുള്ളത് കൊണ്ടാണ് പലരും അത് കാണാത്തത്. ഉദാഹരണത്തിന് ഭേജാ ഫ്രൈ "idiot's dinner" എന്ന സിനിമയുടെ തനി പകര്‍പ്പാണ്. പിന്നെ എന്താണ് ബുദ്ധിജീവി സിനിമ , :) ? ബുദ്ധിജീവികള്‍ക്ക് മാത്രമായി സിനിമയിറക്കിയാല്‍ എത്ര പേരുണ്ടാകും അത് കാണാന്‍? ഹി ഹി ..
ReplyDelete2007 ഇലാണ് Tare Zameen Par ഇറങ്ങിയത്.. അതു കൊണ്ട് തന്നെ അതും ഇതിനോട് കൂട്ടിച്ചേര്‍ക്കണം. പിന്നെ ഈ സിനിമകളുടെ കൂടെ Mumba Meri jaan and Khoslaa ka Khoslaa. തീര്‍ച്ചയായും കൂട്ടിചേര്‍ക്കണം. പിന്നെ Life In a Metro,dil kabaddi ഇവയും ശ്രദ്ദേയമായിരുന്നു. മിക്കതും ഹോളിവൂഡ് പടങ്ങളുടെ പകര്‍പ്പാണ്. The Apartment, Bucket List ഇവയൊക്കെ ഇങ്ങോട്ടു വന്നു എന്നു മാത്രം. എങ്കിലും 2008 ഇലെ ഏറ്റവും നല്ല സിനിമ A Wednesday തന്നെയാണ്.
ReplyDeleteaamirum nalla padamaanu.. released in 2008.
ReplyDeleteഇതിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ചിത്രം a Wednesday യാണ്.
ReplyDeleteNo comments!!!
ReplyDeletehindi സിനിമകളില്‍ പലതും കാണാതെ പോകുന്നത അവയെങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാണ്.. വെല്‍ക്കം ടു സജ്ജന്‍പുര്‍ (പടം ശ്യാം ബെനഗലിന്റെയാണ്) അല്ലാതെ മറ്റൊന്നും കാണാന്‍ പറ്റിയിട്ടില്ല. ഇങ്ങനെ കുറിപ്പുകള്‍ കണ്ടാല്‍ സിനിമകള്‍ തപ്പിപ്പിടിക്കാന്‍ എളുപ്പമായിരിക്കും, ഏതായലും ഞാന്‍ ജോണി ഗദ്ദാര്‍ അന്വേഷിക്കട്ടെ, കൂടെ കമന്റുകളിലെ ബക്കറ്റ് ലിസ്റ്റ്, അപാര്‍ട്ടുമെന്റും..
ReplyDelete