ചിത്രകാരന് എന്ന ബ്ലോഗ്ഗര്‍ എഴുതിയ ഈ പോസ്റ്റും അതിന്റെ അനുബന്ധ പോസ്റ്റുകളും കണ്ടപ്പോള്‍ തോന്നിയ കുറച്ചു ചിന്തകള്‍ കുറിക്കുന്നു.
അഭ്പ്രായങ്ങള്‍ പറയാനുള്ള വേദിയാണ് ബ്ലോഗ്. പക്ഷെ അഭിപ്രായം പറയുമ്പോള്‍ അതിനൊരു മാന്യത വേണ്ടേ?. സരസ്വതിയുടെ മുലകളുടെ എണ്ണം അന്വേഷിക്കുന്ന ചിത്രകാരന്‍ എന്ത് മഹത്തായ ആശയത്തിന്റെ പേരിലാണ് അത് ചെയ്യുന്നത്?.
"ഇതുപോലുള്ള സകല പൊലയാടി(മനുഷ്യരൂപം നല്‍കി പൊലിപ്പിച്ചെടുത്ത ദൈവം എന്ന അര്‍ത്ഥത്തില്‍) ദൈവങ്ങളേയും തുണിയുരിയുന്നതിലൂടെ മാത്രമേ ഹിന്ദുമതവിശ്വാസികള്‍ക്ക് ഈശ്വര സാന്നിദ്ധ്യം എന്താണെന്നും, നന്മയും,സത്യവും,ധര്‍മ്മവും എന്താണെന്നു ബോധ്യപ്പെടുകയുള്ളു."
സത്യത്തെയും ധര്മത്തെയും നീതിയെയും പറ്റി ഉത്ബോധിപ്പിക്കുന്ന ആ ഭാഷ കൊള്ളാം. എന്താണ് ചിത്രകാരന്‍ ഇവിടെ പറയാന്‍ ഉദേശിക്കുന്നത്?. ദൈവത്തിനെ മനുഷ്യന്റെ രൂപത്തില്‍ വരച്ചതാണ് ഈ ലോകത്തെ എല്ലാ പ്രശ്നത്തിനും കാരണം എന്നോ?.
ആ പോസ്റ്റില്‍ നിന്നും എനിക്ക് മനസിലായത് ദൈവങ്ങളെ സാധാരണക്കാരില്‍ നിന്നും മാറ്റി അവരുടെ കുത്തകയാക്കിയ ബ്രാഹ്മണ്യത്തിനു എതിരെയാണ് ചിത്രകാരന്‍ എന്നാണ്. അത് പറയാന്‍ എത്രയോ നല്ല വഴികളുണ്ട് സഹോദര..വിദ്യയുടെ ദേവി ആയിക്കരുതി ജനങ്ങള്‍ ആരാധിക്കുന്ന ഒരു സ്ത്രീരൂപത്തിനെ അസഭ്യം പറഞ്ഞിട്ട് വേണോ അത്‍?.
ദൈവം അരൂപിയായിരിക്കാം,സര്‍വവ്യാപി ആയിരിക്കാം പക്ഷെ സാധാരണക്കാരായ ജനങ്ങള്‍ ദൈവത്തെ കാണുന്നത് ദേവാലയങ്ങളിലും ചിത്രങ്ങളിലുമാണ്. അവരുടെ വിശ്വാസം തെറ്റാണെന്ന് പറയാന്‍ ചിത്രകാരന് സ്വാതന്ത്രമുണ്ട്. പക്ഷെ "സത്യവും", "ധര്‍മവും" "നീതിയും" ഉള്ള ഒരാളാണ് താങ്കള്‍ എങ്കില്‍, സമൂഹത്തിനു ദോഷം ചെയ്യുന്നതല്ല ആ വിശ്വാസമെങ്കില്‍ അവരുടെ വിശ്വാസത്തെ മാനിക്കാനും താങ്കള്ക്ക് ബാധ്യതയില്ലേ?.
സരസ്വതി എന്ന ദൈവത്തിന്റെ പേരില്‍ ഈ നാട്ടില്‍ കലാപങ്ങള്‍ ഉണ്ടായിട്ടില്ല. അവര്ക്കു നാല് കൈകള്‍ ഉണ്ടായതും ബ്രാഹ്മണ്യ മേധാവിത്ത്വവും തമ്മില്‍ ഒരു ബന്ധവും ഇല്ല. ദൈവങ്ങളെ തുണി ഉരിഞ്ഞാല്‍ ഇവിടം സ്വര്‍ഗ്ഗ രാജ്യം ആകാനും പോകുന്നില്ല. നാല് കൈകള്‍ വരച്ചത് അത് വരച്ച കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആയി കണക്കാക്കി കൂടെ?. വിവാദങ്ങള്‍ ഉണ്ടാക്കി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ചാനലുകാരുടെ നിലയിലേക്ക് താഴണോ ബ്ലോഗുകളും?.
മതത്തെ കൈപ്പിടിയിലാക്കുന്നവരെ , അതിലൂടെ മുതലെടുപ്പ് നടത്തുന്നവരെ, അതിന്റെ മറവില്‍ കച്ചവടം നടത്തുന്നവരെ തുറന്നു കാട്ടൂ, പക്ഷെ അതിന് ഈ മൂന്നാം കിട തറവേല വേണോ?.
മറ്റൊന്ന് കൂടി പറഞ്ഞോട്ടെ, കണ്ണടച്ച് എന്തും വിശ്വസിക്കുന്നവര്‍ ചെയ്യുന്ന അതെ തെറ്റ് തന്നെയാണ് കണ്ണടച്ച് എല്ലാം എതിര്‍ക്കുന്നവര്‍ ചെയ്യുന്നതും. തെറ്റെന്തെന്നു ചൂണ്ടിക്കാട്ടി വ്യക്തതയോടെ, തെറ്റും ശരിയും വിശകലനം ചെയ്തു മാന്യമായി എതിര്‍ക്കൂ. അല്ലാതെ കണ്ണടച്ച് കല്ലെറിയുകയല്ല വേണ്ടത്.
ഇതും ചേര്‍ത്ത് വായിക്കുക
ReplyDeletehttp://savyasaachi-arjun.blogspot.com/2009/01/blog-post_16.html
vere paniyonnumille? ivanekkurichokke ezhuthiyaal thanne blog naarum.
ReplyDeleteകൊള്ളാം.
ReplyDelete