നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പി അയാള്‍ നടത്തത്തിനു വേഗം കൂട്ടി. മൊബൈലില്‍ അവളോട് പറഞ്ഞ സമയം ആവാറായി എന്നയാള്‍ക്ക് അറിയാമായിരുന്നു. സമയത്തിന് എത്തിയില്ലെങ്കില്‍ അവള് എനിക്ക് വേണ്ടി കാത്തു നിന്നില്ലെങ്കിലോ ?.
"ഒരു മാസമായി കണ്ടിട്ട്" , അവള് പറഞ്ഞു.
"അതെ , ഒരു മാസമായി."
റോഡിനു ഇപ്പുറത്ത് നിന്നെ അയാള്‍ അവളെ കണ്ടു. ജനാലയിലൂടെ അവള് അവനെ നോക്കി ഒന്ന് ചിരിച്ചു. ഇല്ല വൈകിയിട്ടില്ല. രണ്ടാഴ്ച മുന്നേ തീരുമാനിച്ച കൂടിക്കാഴ്ചയാണ് , ഇത് മുടക്കാന്‍ പാടില്ല. അയാള്‍ വാതിലിനടുത്തേക്ക് നടന്നു.
അയാള്‍ അവിടെ എത്തും മുന്‍പേ നിറഞ്ഞ ചിരിയോടെ അവള് വാതില്‍ തുറന്നു. അലസമായ ആ വസ്ത്ര ധാരണവും , അഴിച്ചിട്ട മുടിയും അയാള്‍ ശ്രദ്ധിച്ചു.
"കുടിക്കാന്‍ ചൂടുള്ളത് എന്തെങ്കിലും ?. " , അവള് ചോദിച്ചു.
ആകാം, അയാള്‍ മുറിയിലെ ലെതര്‍ കസേരയിലേക്ക് അലസമായി ഇരുന്നു.
"ഒരു മാസമായി കണ്ടിട്ട്" , അവള് പറഞ്ഞു.
"അതെ , ഒരു മാസമായി."
അവള് മെല്ലെ ഒരു ചിരിയോടെ അയാളുടെ അരികിലേക്ക് നടന്നു . പതിയെ അയാളുടെ തലമുടിയില്‍ വിരലോടിച്ച് അവള് ചോദിച്ചു...
"ഹെയര്‍ കട്ട് എല്ലാ തവണത്തെയും പോലെ നമ്പര്‍ ത്രീ മതിയോ?."
(( യൂറോപ്പില്‍ ആദ്യമായി ഒരു പെണ്‍കുട്ടി മുടി വെട്ടിയ സംഭവം രസകരമായി വിവരിച്ചു തന്ന എന്റെ സുഹൃത്ത് ബാബുവിന് സമര്‍പ്പണം . ))
ha ha ha :)
ReplyDeleteഅതിൽ പിന്നെ ഈ സുഹൃത്ത് രണ്ടാഴ്ച്ചയിലൊരിക്കൽ മുടി വെട്ടാൻ തുടങ്ങിക്കാണുമല്ലേ? :)
ReplyDeleteസമത്വം വേണമെന്നേ..
ReplyDeleteകൊള്ളാം..... :)
ReplyDeleteകണ്ണന് , രാജിവ് >> നന്ദി
ReplyDeleteവിനുവെട്ട , ആ കഥ അവന് പറഞ്ഞില്ല :)
അജിത്, പിന്നല്ലാതെ
മുടി വെട്ടിന് അവിടെ തിരക്ക് കുറവായിരിക്കും അല്ലെ?
ReplyDelete