കള്ളൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ ജീവിത കഥ വായിക്കാൻ ഇരുന്നപ്പോൾ പ്രതീക്ഷിച്ച പലതും "തസ്കരൻ" എന്ന പുസ്തകത്തിൽ ഉണ്ട്,
ദാരിദ്ര്യം നിറഞ്ഞ ബാല്യം, ചെറിയ തെറ്റുകൾക്ക് കിട്ടുന്ന വലിയ ശിക്ഷകൾ , കളവിന്റെ പാഠശാലയായ ജയിലുകൾ , കള്ളന്മാരെ കളവിൽ തോപ്പിക്കുന്ന പോലീസുകാർ, ഒരിക്കൽ വീണു പോയാൽ ഒരിക്കലും മായാത്ത കള്ളൻ എന്ന വിളിപ്പേര് , അങ്ങനെ പലതും.
മലയാളിയുടെ മദ്യപാനം മുതൽ കിടപ്പറ ശീലങ്ങളെ പറ്റി വരെ മണിയൻ പിള്ളക്ക് വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ട്. വലിയ ഒരു വായനാ സുഖം തരുന്ന കൃതിയൊന്നും അല്ലെങ്കിലും മോഷണത്തെ പറ്റിയുള്ള ഒരു കള്ളന്റെ നിരീക്ഷണങ്ങളും വിശ്വാസങ്ങളും പലപ്പോഴും രസകരമായി തോന്നി
1. മനസമാധാനവും സന്തോഷവും ഉള്ള വീടുകൾ ആണ് പൊതുവെ മോഷണത്തിന് നല്ലത്. മനസമാധാനം ഇല്ലാത്തിടത്ത് ഉറക്കം കുറവായിരിക്കും. പിടിക്കപെടാൻ സാധ്യത കൂടുതൽ.
2. ഒരുപാട് ആളുകളുള്ള വീട്ടിൽ പലപ്പോഴും മോഷണം എളുപ്പമാണ്, അപ്പുറത്തെ മുറിയിൽ നിന്നും ശബ്ദം കേട്ടാലും വീട്ടുകാര ആരെങ്കിലും ആണ് എന്ന് കരുതി ആളുകള് കിടന്നുറങ്ങും .
3. വാതിലിനും ജനലിനും പുറത്തു ഗ്രിൽ വയ്ക്കുന്നതാണ് പലപ്പോഴും കള്ളന്മാരെ തടയാനുള്ള എളുപ്പ വഴി , മരം കൊണ്ടുള്ള വാതിലിനു പിറകിൽ പട്ട വയ്ക്കുന്നത് വലിയ ഒരു പ്രതിരോധം അല്ല
4. കള്ളന്മാർ അപൂർവമായേ ദേഹത്ത് എന്നാ പുരട്ടി കളവു നടത്തൂ. സമർഥരായ കള്ളന്മാർ കളവിന് ശേഷം മാന്യമായ വേഷം ധരിച്ചേ പുറത്തിറങ്ങൂ. (അസമയത് കണ്ടാൽ പോലീസുകാർ ആദ്യം നോക്കുന്നത് പ്ലാസ്റ്റിക് കവറിൽ കളവു നടത്തിയ സമയത്തെ വസ്ത്രം പൊതിഞ്ഞു വച്ചിട്ടുണ്ടോ എന്നാണത്രേ )
5. രാത്രിയിലെ ബസ് / ട്രെയിൻ സമയങ്ങളും , സെക്കന്റ് ഷോ സിനിമയുടെ കഥയും , നാട്ടിലെ കുറച്ചു മാന്യന്മാരുടെ പേരുകളും എപ്പോഴും ഓർമ വേണം
6. സത്യമുള്ള പണം പരതിയാൽ കിട്ടില്ല, കണ്ടു പിടിക്കാൻ ഏറ്റവും വിഷമം ഉള്ള മോഷണ വസ്തു സ്റ്റോർ റൂമിലെ കുപ്പികളിൽ വീട്ടമ്മമാർ ഒളിപ്പിക്കുന്ന സ്വർണമാണ്.
7. ചുറ്റും ചെറിയ ബഹളങ്ങൾ ( വാഹനങ്ങൾ , ആൾ സഞ്ചാരം ) ഉള്ള വീടുകളില ആണ് മോഷണം എളുപ്പം, ചെറിയ ഒരു ശബ്ദം കേട്ടാലും ആരും എണീറ്റ് നോക്കില്ല.
8. വീട്ടിൽ മനസമാധാനത്തോടെ ജീവിക്കണം എങ്കിൽ സ്വന്തം നാട്ടിൽ മോഷ്ടിക്കാതിരിക്കുക
കർണാടകയിൽ MLA പദത്തിന് അടുത്തെത്തിയ ഉയര്ച്ചയുടെ കാലവും , പിന്നീട് ഒരു ദിവസം കൊണ്ട് വീണ്ടും ഒരു കള്ളൻ ആയതും ഒക്കെ വിവരിക്കുന്നുണ്ട് മണിയന്പിള്ള.
രാഷ്ട്രീയ വൈരം തീർക്കാൻ ഗൾഫിൽ വിസ ശരിയായ എതിരാളിയുടെ പാസ്പോർട്ട് മോഷ്ടിക്കാൻ പറയുന്ന നേതാക്കളെ പറ്റിയും ഉണ്ട് പരാമർശം .
എന്തായാലും കള്ളനും പറയാൻ ഒരു കഥ ഉണ്ടെന്നും , അവൻ കാണുന്ന ഒരു ലോകം ഉണ്ടെന്നും മനസിലാക്കി തന്റെ നാട്ടിലെ കള്ളനെ പറ്റി ഇത്തരം ഒരു പുസ്തകം എഴുതിയ ഇന്ദുഗോപന് നന്ദി.

കള്ളനാകാന്‍ പഠിയ്ക്കുന്നവര്‍ക്ക് പറ്റിയ ഒരു കൈപ്പുസ്തകം
ReplyDeleteഒന്ന് വായിയ്ക്കണമല്ലോ
കൊള്ളാം മച്ചു കൊള്ളാം
ReplyDelete