ഹിന്ദുവാണെന്ന് മുദ്രപത്രത്തില്‍ എഴുതി കൊടുക്കാത്ത MLAമാര്‍ ഒന്നും അമ്പലക്കാര്യത്തില്‍ ഇടപെട്ടു പോകരുത് എന്ന ആജ്ഞ കേള്‍ക്കുമ്പോള്‍ എനിക്കൊരു സംശയം "അമ്പലക്കാര്യത്തില്‍ ഇടപെടാന്‍ ഈ സര്‍ക്കാര് ഹിന്ദുവാണോ?.".
ഈ നിയമം ഒരു അളവ് കോലായി എടുത്താല്‍ താഴെ പറയുന്ന വിപ്ലവകരമായ നിയമങ്ങളും ഉടന്‍ കേരളത്തില്‍ എത്തും
1. വൈകീട്ട് മിനിമം മൂന്നു പെഗ് അടിക്കാത്തവര്‍ ആരും Excise വകുപ്പില്‍ ഇടപെടരുത്. ചാലക്കുടി, കരുനാഗപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ ബില്ലുകളില്‍ ഒന്നിന് പകരം രണ്ടു വോട്ടു നല്‍കുന്നതാണ്
2. യുവ തുര്‍ക്കികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആരും പെന്‍ഷന്‍, വയോജന വിദ്യാഭ്യാസ ബില്ലുകളുടെ അടുത്ത് കൂടെ പോലും പോകരുത്.
3. മുപ്പതു കഴിഞ്ഞ ആര്‍ക്കും യുവജന ബില്ലുകളില്‍ വോട്ട് ചെയ്യാന്‍ അനുവാദം ഉണ്ടാവില്ല ! . വലിയ ബഹളമില്ലാതെ യുവജന ബില്ലുകള്‍ ഒക്കെ പാസ്സാവും എന്ന ഗുണവും ഈ നിയമത്തിനുണ്ട്.
4. നാട്ടില്‍ ജീവിക്കുന്ന അംഗങ്ങള്‍ ആരെയും പ്രവാസി ബില്ലുകളില്‍ ചര്‍ച്ചക്ക് ക്ഷണിക്കില്ല. സ്ഥിരം ഗള്‍ഫ് നാടുകളില്‍ പറന്നു നടക്കുന്ന സാമാജികര്‍ക്കു ഇതില്‍ ഒരു ഇളവു കിട്ടിയേക്കാം. ഇങ്ങനെയെങ്കിലും ഒരു പ്രവാസി MLA ഉണ്ടായാല്‍ മതിയായിരുന്നു.
5. സ്വന്തം പേരില്‍ ഒരു കേസ് എങ്കിലും ഇല്ലാത്തവര്‍ പോലീസ്, കോടതി നിയമ നിര്‍മാണത്തില്‍ ഇടപെടാന്‍ പാടില്ല. അഭ്യന്തര മന്ത്രി സ്ഥാനം ഒരിക്കലെങ്കിലും ജയിലില്‍ കിടന്നവര്‍ക്ക് മാത്രം എന്ന ഒരു നിയമം കൂടെ വേണേല്‍ പാസ്സക്കാം.
അമ്പലം സര്ക്കാര് ഭരിക്കണോ എന്നത് ആദ്യത്തെ ചോദ്യം. വേണം എന്നാണ് ഉത്തരം എങ്കില്‍ പിന്നെ അത് സര്ക്കാര് അങ്ങ് ഭരിക്കണം, അല്ലാതെ ജാതിയും മതവും കൊണ്ട് ജനപ്രതിനിധികളെ പല തട്ടിലാക്കരുത്.
kollam
ReplyDeleteAsamsakal!!
ReplyDeletegreat !!!
ReplyDelete